ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ.കാലത്തിനനുസരിച്ച് വീടിന്റെ ഡിസൈൻ ട്രെന്റുകളിലും പല രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

അതേ സമയം വീട് നിർമ്മാണത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന ട്രെൻഡുകൾ വീണ്ടും തിരിച്ചു വരാൻ അധികസമയം വേണ്ട.

പ്രത്യേകിച്ച് മലയാളികൾ വീടൊരുക്കുമ്പോൾ പുറം രാജ്യങ്ങളിലും മറ്റും കണ്ടു വരുന്ന രീതികളെ പിന്തുടർന്ന് ചെയ്യാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.

ഇത്തരത്തിൽ ലിവിങ് ഏരിയ ഒരുക്കുമ്പോൾ കൂടുതൽ ഭംഗിയാക്കാനായി എല്ലാവരും തിരഞ്ഞെടുത്തിരുന്നു ഒരു രീതിയാണ് ഫോൾസ് സീലിങ് വർക്കുകൾ.

വളരെ പെട്ടെന്നു തന്നെ വീടുകളിൽ ട്രെൻഡ് ആയി മാറിയ ഫോൾസ് സീലിങ് ഇപ്പോഴത്തെ രീതികൾക്കനുസരിച്ച് ഉപയോഗപ്പെടുത്താൻ പലരും താല്പര്യപ്പെടുന്നില്ല.

ഫാൾസ് സീലിംഗ് രീതികളിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ

ആഡംബര ത്തിന്റെ രൂപമായി ലിവിങ് ഏരിയയിൽ സ്ഥാനം പിടിച്ചിരുന്ന രണ്ട് ഘടകങ്ങളാണ് ഷോക്കേസ്, ഫോൾസ് സീലിങ് എന്നിവ.

ഷോക്കേസുകളോടുള്ള പ്രിയം ആളുകൾക്ക് അവസാനിച്ചപ്പോൾ അതിന് പകരമായി ക്യൂരിയോ ഷെൽഫ് സ്ഥാനംപിടിച്ചു.

എന്നാൽ ഇന്ന് ഷെൽഫുകൾക്കും ഫോൾസ് സീലിങ്ങിനും യാതൊരുവിധ പ്രാധാന്യവും നൽകാൻ മിക്ക ആളുകളും ഇഷ്ടപ്പെടുന്നില്ല.

വളരെ ഭംഗിയായി ഫോൾസ് സീലിങ് ചെയ്ത് നടു ഭാഗത്തായി ഒരു ഷാൻലിയർ ഫിറ്റ് ചെയ്യുന്ന രീതി ഇന്ന് ആരും ഇഷ്ടപ്പെടുന്നില്ല. മിക്ക വീടുകളിലും പൊടിയും മാറാലയും പിടിച്ചു കിടക്കുന്ന ഒരു വസ്തുവായി ഷാൻലിയറുകൾ മാറിക്കഴിഞ്ഞു. വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തി സ്പോട്ട് ലൈറ്റുകൾ നൽകി ക്കൊണ്ട് നിർമിക്കുന്ന ഫാൾസ് സീലിംഗ് പലപ്പോഴും കാഴ്ചയിൽ നൽകുന്നത് അരോചകമായ ഒരു ഫീൽ ആണ്.

ഫോൾസ് സീലിങ്ങിന് പകരം

ഫോൾസ് സീലിങ് ചെയ്ത് അതിനിടയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റുകൾ നൽകുന്നതിന് പകരമായി സീലിംഗിൽ ലൈറ്റ് ഫിക്സ്ച്ചറുകൾ നേരിട്ട് നൽകുന്ന രീതിയാണ് ഇന്ന് കൂടുതലായും ഉപയോഗ പെടുത്തുന്നത്. അതിനായി വ്യത്യസ്ത രീതിയിലുള്ള എൽഇഡി ലൈറ്റുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഫാൾസ് സീലിങ്ങിന് ചേരുന്ന രീതിയിൽ ഭിത്തിയിൽ ടെക്സ്ചർ വർക്കുകൾ,വാൾ ഹൈലൈറ്റ് എന്നിവ ചെയ്യുന്നതിനും ഇന്ന് പലർക്കും താൽപര്യമില്ല. അതേസമയം ഫോൾസ് സീലിങ് നിറങ്ങളോട് സാമ്യം നൽകുന്ന രീതിയിലുള്ള വാൾപേപ്പറുകൾ ഇപ്പോഴും ട്രെൻഡിങ് ആയി തന്നെ തുടരുന്നുണ്ട്.

പലപ്പോഴും ഫോൾസ് സീലിങ്ങിന് അനുയോജ്യമായ രീതിയിൽ കടും നിറങ്ങളിലുള്ള സോഫകൾ തിരഞ്ഞെടുക്കാനാണ് മുൻപ് ആളുകൾ ഇഷ്ടപ്പെട്ടിരുന്നത് എങ്കിൽ ഇന്ന് അവ മാറി ലൈറ്റ് നിറങ്ങൾ മാത്രം തിരഞ്ഞെടുക്കുക എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതായത് മിനിമൽ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് വീട് ഭംഗിയാക്കുക എന്ന ആശയമാണ് ഇപ്പോൾ പലരും ഇഷ്ടപ്പെടുന്നത്. ലിവിങ് റൂമിൽ ആർട്ടിഫിഷ്യൽ ലൈറ്റുകൾ ഫാൾസ് സീലിംഗ് എന്നിവ നൽകുന്നതിന് പകരമായി , കോർട്ടിയാർഡ്, കർട്ടൻ വാൾ എന്നിവ സെറ്റ് ചെയ്ത് സൂര്യപ്രകാശം നേരിട്ട് എത്തിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി കഴിഞ്ഞു.

ഫാൾസ് സീലിംഗ് വർക്കുകൾ ഒറ്റ നോട്ടത്തിൽ കാഴ്ച്ചയിൽ ഭംഗി തരുമെങ്കിലും കൃത്യമായി സൂക്ഷിക്കാത്തത് പെട്ടന്ന് കേടാകുന്നതിന് കാരണമാകുന്നു. മാത്രമല്ല അവയിൽ ലൈറ്റുകൾ നൽകി കേടായ ഭംഗി മുഴുവനായും നഷ്ടപ്പെടും. ശരിയായ രീതിയിൽ ഫാൾസ് സീലിംഗ് ചെയ്തില്ലെങ്കിൽ പ്രാണികളും മറ്റും കയറി നശിച്ചു പോകാനുള്ള സാധ്യതയും കൂടുതലാണ്.

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ പുതിയ രീതികൾ എത്രകാലം തുടരുമെന്നത് കണ്ടു തന്നെ അറിയണം.