മരത്തിന്‍റെ വാഷ് ബേസിനുകൾ പുത്തന്‍ ട്രെന്‍ഡ് .

മരത്തിന്‍റെ വാഷ് ബേസിനുകൾ ട്രെന്‍ഡ് സൃഷ്ടിക്കുമ്പോള്‍.കാലത്തിനൊത്ത് വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ആക്സസറീസിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് തടിയിൽ തീർത്ത വാഷ് ബേസിനുകൾ.

പുറം രാജ്യങ്ങളിൽ തടിയിൽ തീർത്ത വാഷ്ബേസിനുകൾ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി എങ്കിലും അടുത്ത കാലത്താണ് കേരളത്തിൽ അവ ട്രെൻഡ് സൃഷ്ടിച്ച് തുടങ്ങിയത്.

ഇപ്പോൾ പലരും ചിന്തിക്കുന്ന കാര്യം തടിയിൽ വാഷ്ബേസിൻ നിർമിച്ചാൽ പെട്ടെന്ന് കേടായി പോകില്ലേ എന്നതാണ്.

എന്നാൽ വെള്ളം തട്ടിയാലും കേടു വരാതിരിക്കാനായി ഒരു പ്രത്യേക കോട്ടിംഗ് നൽകിയാണ് വാഷ് ബേസിൻ നിർമ്മിച്ചിട്ടുള്ളത്.

സാധാരണ വാഷ്ബേസിൻ ഉപയോഗപ്പെടുത്തുന്ന അതേ രീതിയിൽ കൗണ്ടർ ടോപ്പിന് മുകളിലായി ഇവ ഫിക്സ് ചെയ്ത് നൽകാവുന്നതാണ്.

സ്ക്രാച്ച്, വെള്ളം എന്നിവയെ റെസിസ്റ്റ് ചെയ്യുന്ന രീതിയിൽ കാഴ്ചയിൽ വളരെ ഭംഗി ലഭിക്കുന്ന രീതിയിൽ നിർമ്മിച്ചെടുക്കുന്ന വാഷ് ബേസിന്റെ പ്രത്യേകതകൾ വിശദമായി മനസിലാക്കാം.

മോഡേൺ ട്രെൻഡിൽ മരത്തിന്‍റെ വാഷ് ബേസിനുകൾ

കാഴ്ചയിൽ ഭംഗി തരുന്ന മരത്തിൽ തീർത്ത വാഷ് ബേസിൻ നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്നത് വാൾനട്ട്,റോസ് വുഡ്,ടീക്ക് വുഡ്, പൈൻ പോലുള്ള മരങ്ങൾ ആണ്.

പ്രധാനമായും നാല് നിറങ്ങളിലാണ് വാഷ് ബേസിൻ പുറത്തിറക്കിയിട്ടുള്ളത്.

ഇവയിൽ തന്നെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം മാറ്റ് അല്ലെങ്കിൽ ഗ്ലോസി ഫിനിഷിങ്ങിൽ ഉള്ളത് തിരഞ്ഞെടുക്കാം.

വ്യത്യസ്ത ഷേപ്പുകളിലും വാഷ് ബേസിൻ ലഭ്യമാണ്. ഓവൽ,സ്‌ക്വയർ, സർക്കിൾ എന്നിങ്ങനെ സ്ഥല പരിമിതി അനുസരിച്ച് ഷേപ്പും നിശ്ചയിക്കാവുന്നതാണ്.

അതോടൊപ്പം തന്നെ കസ്റ്റമൈസേഷൻ ആവശ്യമെങ്കിൽ അത്തരത്തിൽ ചെയ്തു നൽകുന്ന കമ്പനികളും ഇന്ന് കേരളത്തിലുണ്ട്.

വിലയും ഉപയോഗ രീതിയും

സാധാരണ വാഷ്ബേസിൻ ഉപയോഗിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്ന അതേ രീതിയിൽ തന്നെയാണ് തടിയിൽ തീർത്ത വാഷ് ബേസിൻ വിപണിയിൽ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സാധാരണ ക്ലീൻ ചെയ്യുന്ന അതേ രീതിയിൽ വെള്ളം ആസിഡ് എന്നിവ ഉപയോഗിച്ച് കഴുകിയാലും യാതൊരുവിധ പ്രശ്നങ്ങളും വരുന്നില്ല. മറ്റൊരു പ്രധാന ചോദ്യം ചിതലിരിക്കാനുള്ള സാധ്യതയുണ്ടോ എന്നതായിരിക്കും. എന്നാൽ ചിതലരിക്കാതെ ഇരിക്കാൻ പ്രത്യേക കെമിക്കൽ കോട്ട് നൽകുന്നതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല. കാഴ്ചയിലും വളരെയധികം ഭംഗി നൽകുന്ന മരത്തിന്റെ വാഷ്ബേസിനുകൾ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്ത് നൽകാനും സാധിക്കും.

കോമൺ വാഷ് ഏരിയ, ബാത്റൂം എന്നിവിടങ്ങളിലേക്കെല്ലാം തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷൻ തന്നെയാണ് തടിയിൽ തീർത്ത വാഷ് ബേസിനുകൾ എന്ന കാര്യത്തിൽ സംശയമില്ല. ഇവ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വരുമോ എന്ന് സംശയിക്കുന്നവർക്ക് കമ്പനികൾ രണ്ടു വർഷത്തെ വാറണ്ടിയും നൽകുന്നുണ്ട്. 20000 രൂപയ്ക്ക് മുകളിൽ തുടങ്ങി 60,000 രൂപക്ക് ഇടയിലാണ് വാഷ് ബേസിന് വില നൽകേണ്ടി വരുന്നത്. അതേസമയം വാഷ്ബേസിൻ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ ഇന്റീരിയറിനോട്‌ യോജിച്ചു നിൽക്കുന്ന രീതിയിലുള്ള നിറങ്ങൾ ഫിനിഷിംഗ് എന്നിവ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ വീടിന് നൽകുന്നത് ഒരു പ്രത്യേക ലുക്ക് തന്നെയായിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.ഓരോ വീടിനും അനുയോജ്യമായ രീതിയിൽ വേണം വാഷ് ഏരിയ സെറ്റ് ചെയ്യാൻ. അത് ഒരിക്കലും മാറാത്ത ട്രെൻഡിൽ ഉള്ളതാണെങ്കിൽ എല്ലാ കാലത്തും ഒരേ രീതിയിൽ നില നിർത്താൻ സാധിക്കും.അത്തരത്തിൽ ഉള്ളവർക്ക് തീർച്ചയായും വുഡൻ വാഷ് ബേസിനുകൾ തിരഞ്ഞെടുക്കാം.

മരത്തിന്‍റെ വാഷ് ബേസിനുകൾ ട്രെന്‍ഡ് സൃഷ്ടിക്കുമ്പോള്‍ അവ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.