വീട്ടുസാധനങ്ങൾ കൊണ്ട് തന്നെ വീട്ടിനുള്ളിലെ ചിലന്തിയെ എങ്ങനെ തുരത്താം.

wikipedia

ചിലന്തികളെ കൊണ്ടും, ചിലന്തിവല കൊണ്ടും ബുദ്ധിമുട്ടുകയാണോ?
പേടിപ്പിക്കുന്ന അല്ലെങ്കിൽ അറപ്പുളവാക്കുന്ന ഈ പ്രാണി വർഗ്ഗത്തെ മുഴുവനായും എങ്ങനെ നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കാം എന്ന് ചിന്തിക്കുകയാണോ? എങ്കിൽ നിങ്ങൾ കൃത്യ സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു.

മനുഷ്യർക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല ചിലന്തികൾ; എന്നിരുന്നാലും ചിലന്തികൾ ദുശ്ശകുനമായും അതിലുപരി ശുചിത്വമില്ലായ്മയായും കണക്കാക്കുന്നു.

ഇവയെ തുരത്തുന്നതിന് നിരവധി സ്പ്രൈകളും, വിഷങ്ങളും എപ്പോഴും ലഭ്യമാണ്. എന്നാൽ ഈ സ്പ്രേയും മറ്റും ചിലന്തികളെക്കാൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് സത്യം.

നമ്മുടെ വീട്ടിൽ തന്നെ അവൈലബിൾ ആയ സാധനങ്ങൾ കൊണ്ട് ഈ എട്ടുകാലി കൂട്ടത്തെ എങ്ങനെ പുറന്തള്ളാം എന്ന് നോക്കാം.


ഓയിൽസ്

Image courtesy : Jojotastic


നമ്മൾ ഇഷ്ടപ്പെടുന്ന പല സുഗന്ധങ്ങളും ചിലന്തികൾക്ക് ഇഷ്ടമില്ലാത്തതും ആ സുഗന്ധമുള്ള സ്ഥലങ്ങളിൽനിന്ന് ചിലന്തികൾ ഓടി ഒളിക്കുകയും ചെയ്യുന്നതാണ്. പേപ്പർ മിന്റ് ഓയിൽ ഇതിന് നല്ലൊരു ഉദാഹരണമാണ്.

ഏകദേശം 30 തുള്ളി കുരുമുളക് എണ്ണയും വെള്ളവും ചേർത്ത മിശ്രിതം ചിലന്തികളെ തുരത്തുന്ന നല്ലൊരു അണുനാശിനിയാണ്. കൂടാതെ ഇതു മുറിക്കുള്ളിൽ നല്ല സുഗന്ധപൂരിതവും, ഫ്രഷ്മായ ഒരു ഫീലിങ് സൃഷ്ടിക്കുകയും ചെയ്യും.

ചിലന്തിവലകൾ കാണാറുള്ള മൂലകളിലും, ഇടുങ്ങിയ സ്ഥലങ്ങളിലും ഇത് തളിക്കുന്നത് നിങ്ങളുടെ പ്രശ്നത്തെ കാര്യമായി ലഘൂകരിക്കും. തേയിലയില, കറുവപ്പട്ട, ലാവന്റർ ഓയിലുകളും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്.


നാരങ്ങ

home pest control


സിട്രസ് അടങ്ങിയ പഴങ്ങളുടെ ശക്തമായ അസിഡിറ്റിയുടെ ഗന്ധം ചിലന്തികളെ പമ്പ കടത്തുന്ന ഒന്നാണ്.

ചെറുനാരങ്ങ ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളുടെ തൊലി ചിലന്തി ഇരിക്കാറുള്ള മൂലകൾ, സ്കിർട്ടിങ്, ജനൽ പാളികൾ എന്നിവയിൽ വയ്ക്കുന്നത് നല്ലതാണ്. ഈ തൊലിയിൽ നിന്ന് നീരെടുത്ത് സ്പ്രേ പോലെ ആക്കുന്നതും പരിഗണിക്കാം.

Nuts (കുരുക്കൾ )

Ofi


ചെസ്സ്നട്ട്, വാൾനട്ട്, ബദാം തുടങ്ങിയ കുരുക്കൾ ചിലന്തികളെ അകറ്റുമെന്ന് പറയപ്പെടുന്നു. ഈ നട്ട്സ് വർഗ്ഗങ്ങൾ എങ്ങനെ ചിലന്തികളെ അകറ്റിനിർത്തും എന്ന് കൃത്യമായി ആർക്കും അറിയില്ല എങ്കിലും. ചെസ്സ്നട്ടിലും മറ്റും അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക സംയുക്തം ചിലന്തികളെ അകറ്റുമെന്ന് ഉറപ്പാണ്.

ചിലന്തിയെ അകറ്റാനായി ചെസ്സ്നട്ട് വയ്ക്കുമ്പോൾ അതിൽ കുറച്ചു ദ്വാരങ്ങൾ ഇടുന്നത് ഈ കെമിക്കൽ വേഗത്തിൽ പടരുന്നതിന് കാരണമാകും.

വെളുത്തുള്ളി

Medicinenet


വെളുത്തുള്ളിയുടെ മണം എത്രയധികം നിങ്ങൾക്ക് സഹിക്കാൻ സാധിക്കും എന്നത് ആശ്രയിച്ചിരിക്കും ഈ പൊടിക്കൈ.

ചിലന്തിയെ തുരത്താൻ ഏറ്റവും നല്ല മാർഗ്ഗം തന്നെയാണ് വെളുത്തുള്ളി. ചിലന്തി അധികം ഉള്ള സ്ഥലങ്ങളിൽ കുറച്ച് വെളുത്തുള്ളി അല്ലി ചതച്ച് വെക്കുന്നത് കൃത്യമായി ഫലം ചെയ്യുന്ന ഒന്നാണ്. വെളുത്തുള്ളിയും, വെള്ളവും ചേർത്ത മിശ്രിതം സ്പ്രേ ചെയ്യുന്നതും നല്ലതു തന്നെ.

ചെടികൾ

Image courtesy : gardenia


പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന തരത്തിലുള്ള ഒരു ചിലന്തി-നാശിനി ആണ് ഇനി. വീട്ടിൽ വളർത്തുന്ന ചില ചെടികളെ ചിലന്തികൾ വെറുക്കുന്നു.

അതിന് നല്ല ഉദാഹരണങ്ങളാണ് ലാവൻഡർ, കുരുമുളക്, തുളസി തുടങ്ങിയവ.

Chrysanthemum, lemon balm, citronella തുടങ്ങിയവ മറ്റു പ്രാണികളെ അകറ്റുകയും, അതുവഴി ചിലന്തികൾക്ക് ഭക്ഷണം ലഭിക്കാതെ ആകുകയും, ചിലന്തികൾ വീട്ടിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും.

യാതൊരു തരത്തിലെ സുരക്ഷ, ആരോഗ്യ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ചിലന്തികളെ എങ്ങനെ ഒഴിവാക്കാം എന്ന ചോദ്യത്തിന് ഇതുപോലെ നിരവധി പൊടിക്കൈകളുണ്ട്. എന്നാൽ നിങ്ങളുടെ വീട് പതിവായി വൃത്തിയാക്കുന്നതും ഈ ഈ പൊടിക്കൈകൾ പോലെ തന്നെ പ്രധാനമാണ്. ഇവ പ്രയോഗിച്ചു നോക്കൂ. ചിലന്തി രഹിതമായ ഒരു ഭവനം നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കും