വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ.കേൾക്കുമ്പോൾ പലരും മുഖം തിരിക്കുന്ന ഒരു കാര്യമായിരിക്കും വീടിനകത്ത് ക്യാമറകൾ സ്ഥാപിക്കുക എന്ന കാര്യം.

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ നിരവധി വീടുകളാണ് അടഞ്ഞു കിടക്കുന്നത്.

ജോലി ആവശ്യങ്ങൾക്ക് വേണ്ടിയും മക്കളോടൊപ്പം പോയി താമസിക്കുന്നതിന് വേണ്ടിയും കാലങ്ങളായി അടച്ചിടുന്ന വീടുകളിൽ ഒരു ഇൻഡോർ ക്യാമറ സ്ഥാപിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന് പറയേണ്ടി വരും.

വീടിന്റെ ഉൾ ഭാഗത്തെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എൻവിസ് പോലുള്ള ബ്രാൻഡുകൾ പല രീതിയിലുള്ള ക്യാമറകളും പുറത്തിറക്കുന്നുണ്ട്.

സാധാരണ സിസിടിവി ക്യാമറകളെ അപേക്ഷിച്ച് ഹൈ ഡെഫിനിഷൻ ക്വാളിറ്റി, മോഷൻ സെൻസിങ്‌ എന്നിവയിൽ എല്ലാം ഇവയുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്.

വീട്ടിനകത്ത് ഇൻഡോർ ക്യാമറകൾ സ്ഥാപിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ സ്ഥാപിക്കുന്നതിന് മുൻപായി.

പൂർണ്ണമായും അടഞ്ഞു കിടക്കുന്ന വീടുകളെ മുന്നിൽ കണ്ടു കൊണ്ടാണ് പല പ്രമുഖ ബ്രാൻഡുകളും ഇൻഡോർ ക്യാമറകൾ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

പുറം രാജ്യങ്ങളിലെല്ലാം ഇവ പല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും ഇവയുടെ നല്ല ഉദ്ദേശം മാത്രം മുന്നിൽ കണ്ടു കൊണ്ട് വീട്ടിലേക്ക് ഒരു ഇൻഡോർ ക്യാമറ തിരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.

മിക്ക ആളുകളും വീടിനു പുറത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നൽകുന്നുണ്ടെങ്കിലും അവ ഉപയോഗിക്കുന്നത് വഴി വീടിന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ മാത്രമാണ് അറിയാൻ സാധിക്കുന്നുള്ളൂ.

മാത്രമല്ല ഇവ പെട്ടെന്ന് ഹാക്ക് ചെയ്ത് മോഷണ ശ്രമങ്ങൾ നടത്തുകയും ചെയ്യാം.

അതേസമയം ഇൻഡോർ ക്യാമറകൾ വീടിന്റെ ഏത് മുക്കിലും മൂലയിലും ആവശ്യാനുസരണം സ്ഥാപിച്ച് നൽകാനായി സാധിക്കും.

വ്യത്യസ്ത ദിശകളിലേക്ക് സെറ്റ് ചെയ്ത് ഉപയോഗിക്കാനും, പ്രകാശമില്ലാത്ത സമയത്തു പോലും നല്ല ക്വാളിറ്റിയിലുള്ള ഇമേജുകൾ പകർത്താനും ക്യാമറ ഉപയോഗിക്കുന്നത് വഴി സാധിക്കും.

വീടിന് പുറത്തെ ക്യാമറകൾ തകർത്ത് വീടിനകത്തേക്ക് പ്രവേശിക്കുന്ന മോഷ്ടാക്കൾക്ക് പോലും വീടിനകത്ത് ക്യാമറ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാൻ സാധിക്കണം എന്നില്ല.

സാധാരണ സിസിടിവി ക്യാമറകളിൽ ഉപയോഗപ്പെടുത്തുന്ന ടെക്നോളജികളേക്കാൾ ഫീച്ചറുകളുടെ കാര്യത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് ഇവയുടെ വർക്കിംഗ് രീതി. ഇത്തരം ക്യാമറകൾ വീട്ടിനകത്ത് സ്ഥാപിക്കുകയാണെങ്കിൽ ഏകദേശം 12 മീറ്റർ ദൂരം വരെയുള്ള രാത്രികാല കാഴ്ചകൾ പകർത്തിയെടുക്കാനായി സാധിക്കും.

ഇൻഡോർ ക്യാമറ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

നേരത്തെ പറഞ്ഞതുപോലെ ഇൻഡോർ ക്യാമറകൾ വീട്ടിനകത്ത് സ്ഥാപിക്കുന്നത് കൊണ്ട് പലരീതിയിലുള്ള ഗുണങ്ങളും ഉണ്ട്.വീട്ടിനകത്തു നടക്കുന്ന ഓരോ ചലനങ്ങളും കൃത്യമായി ഒപ്പി എടുക്കുകയും ഓഡിയോ അലെർട്ട് സംവിധാനം ഉപയോഗപ്പെടുത്തി വീട്ടുടമയെ അറിയിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത രീതിയിൽ സെറ്റ് ചെയ്യാവുന്ന ഓഡിയോ മോഡുകൾ ഇവയിൽ ലഭ്യമാണ്.അതായത് പ്രൈവറ്റ് മോഡ് രീതിയിൽ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഷോർട്ട് ബീപ്പ്,സൈലന്റ് രീതിയിലും അതേസമയം വലിയ ശബ്ദം കേൾക്കണമെന്ന് നിർബന്ധമുള്ളവർക്ക് സൈറൺ രീതിയിലും ഉത്തരം ക്യാമറകൾ സെറ്റ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കും.

വലിയ ടെക്നിക്കൽ നോളേജ് ഒന്നും ഇല്ലാത്ത ഏതൊരു വ്യക്തിക്കും തന്റെ വീട്ടിൽ വളരെ എളുപ്പം ഇൻഡോർ ക്യാമറകൾ സ്ഥാപിച്ചു നൽകാൻ സാധിക്കും.

കിറ്റ് രൂപത്തിൽ പുറത്തിറക്കപ്പെടുന്ന ഇൻഡോർ ക്യാമറകൾ മാഗ്നെറ്റിക് ടൈപ്പ് രീതിയിൽ ഫിക്സ് ചെയ്ത് നൽകാനും തുടർന്ന് ആവശ്യമുള്ള സെറ്റിംഗ്സ് ചെയ്തു കൊടുക്കാനും സാധിക്കും.

മാത്രമല്ല വോയ്സ് അസിസ്റ്റന്റ് സംവിധാനങ്ങൾ ആയ ആമസോൺ അലക്സ, ഗൂഗിൾ സിരി പോലുള്ള അപ്ലിക്കേഷനുകളും ഇത്തരം ക്യാമറകളിൽ സംയോജിപ്പിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ തിരഞ്ഞെടുത്ത് അവ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.