ശുദ്ധവായു വീട്ടിനുള്ളിൽ നിറക്കാം.

വീട്ടിനുള്ളിൽ ശുദ്ധവായു നിറക്കാനുള്ള മാർഗ്ഗങ്ങൾ മനസിലാക്കാം

മലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വര്‍ദ്ധിച്ചുവരികയാണ്. മലിനീകരണം മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ പുസ്തകങ്ങളിലും വാർത്തകളിലും മാത്രം ഒതുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു.

മലിനീകരണം മൂലം ഉണ്ടാകുന്ന വിപത്തുകളുടെ ഭീകരമായ രൂപങ്ങൾ എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വായുമലിനീകരണം വര്‍ധിക്കുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്.

ശ്വാസകോശസംബന്ധമായതും മറ്റ് പലപല അസുഖങ്ങള്‍ക്കും വഴിവയ്ക്കുമെന്നതാണ് വായുമലിനീകരണത്തെ ഇത്രയധികം പേടിക്കാനു ഉള്ള ഒരു കാരണം.

സിറ്റിയിൽ ആയാലും വില്ലേജിൽ ആയാലും പുറത്തെ അന്തരീക്ഷം മാത്രമല്ല മലിനീകരണപ്പെട്ടിരിക്കുന്നത് നമ്മുടെ എല്ലാം വീടിനുള്ളിലും നിറഞ്ഞുനിൽക്കുന്ന വായുവിനെയും ഭയക്കേണ്ടതുണ്ട് .

വീട്ടില്‍ പൊടി അടിഞ്ഞുകൂടുന്ന ധാരാളം ഇടങ്ങളുണ്ട്. ഇവയൊന്നും നിങ്ങള്‍ക്ക് എല്ലാ ദിവസവും വൃത്തിയാക്കാനായി എന്നു വരില്ല.

പോരാത്തതിന്, വീടിന്റെ ചുവരുകളിൽ ഉപയോഗിക്കുന്ന പെയിന്റ്, നിങ്ങൾ ശരീര സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഷാംപൂ, ക്രീമുകള്‍ തുടങ്ങിയവയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കളും വിഷവസ്തുക്കളും ഉള്‍ക്കൊള്ളുന്നവയാണ്.

വീട്ടിലെ ഇത്തരം മലിനീകരിക്കപ്പെട്ട അന്തരീക്ഷം പലപ്പോഴും തിണര്‍പ്പ്, ചുമ, കണ്ണുകളില്‍ പ്രകോപനം, അതുപോലെ തന്നെ ആസ്ത്മ ലക്ഷണങ്ങള്‍ എന്നിവയ്ക്കും കാരണമാകാറുണ്ട്.

അതിനാല്‍, വീട്ടിലെ വായു ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ മനസ്സിലാക്കാം

ശുദ്ധവായു എത്തിക്കാൻ മെഴുകുതിരി കത്തിക്കാം

എല്ലാ തരത്തിലുമുള്ള മെഴുകുതിരികള്‍ക്കും അന്തരീക്ഷത്തെ ശാന്തവും ശുദ്ധവും ആക്കാനുള്ള ഗുണങ്ങളുണ്ട്. മാത്രമല്ല മെഴുകുതിരി ഉപയോഗിക്കുന്നതിലൂടെ മലിനീകരണവും കുറയ്ക്കാവുന്നതാണ്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വീട്ടിനുള്ളിൽ തേനീച്ചമെഴുകില്‍ തീര്‍ത്ത മെഴുകുതിരികള്‍ കത്തിക്കുക എന്നതാണ്. വായു ശുദ്ധീകരണത്തിന് പേരുകേട്ട വസ്തുവാണ് തേനീച്ചയുടെ മെഴുകിൽ നിന്നുണ്ടാക്കിയ മെഴുകുതിരികൾ.

ഇതിന് വായുവിനെ അയോണീകരിക്കാനും വിഷ സംയുക്തങ്ങളെയും മലിനീകരണങ്ങളെയും നിര്‍വീര്യമാക്കാനും കഴിവുണ്ട്. മിക്കവാറും ഇത്തരം മെഴുകുതിരികള്‍ പുകയും സുഗന്ധവുമില്ലാതെ കത്തുന്ന കാരണം അന്തരീക്ഷം ശുദ്ധമായി തന്നിരിക്കുന്നു.

വീട്ടില്‍ ആസ്ത്മാ രോഗികളുണ്ടെങ്കില്‍, ഈ മെഴുകുതിരികള്‍ നിങ്ങളുടെ വീട്ടിൽ തീർച്ചയായും ഉപയോഗിക്കുക.

സാള്‍ട്ട് ലാമ്പുകള്‍

മുറിയിലെ അന്തരീക്ഷത്തില്‍ നിന്ന് വിഷവസ്തുക്കളെ ആഗിരണം ചെയ്ത് അവയിലെ അനാരോഗ്യപരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുന്ന പ്രകൃതിദത്തമായ ഒരു വായു ശുദ്ധീകരണ മാർഗ്ഗമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട്.

ഇതിനായി നിങ്ങളുടെ മുറിയില്‍ ഒരു ഹിമാലയന്‍ പിങ്ക് സാള്‍ട്ട് വിളക്ക് കത്തിച്ചു വയ്ക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നേടിത്തരാനും നിങ്ങളുടെ റൂമിൽ സുഗന്ധപൂരിതം ആക്കാനും സഹായിക്കുന്നു.

സാള്‍ട്ട് ക്രിസ്റ്റല്‍ ഉല്‍പന്നങ്ങള്‍ കത്തുമ്പോൾ വായുവില്‍ നിന്ന് നീരാവി പുറത്തെടുക്കുന്നതിലൂടെ വായുവിലുള്ള രോഗകാരികള്‍, അലര്‍ജികള്‍ എന്നിവ കുറയുകയും ചെയ്യും.

വെന്റിലേഷന്റെ വലിപ്പം കൂട്ടാം.

വീട്ടില്‍ വായു ശുദ്ധീകരിക്കാനായി ജനാലകള്‍ തുറന്നിടുന്നതിനേക്കാൾ നല്ലത് മുറിയിലെ വായു ശുദ്ധീകരിക്കാനും റീസൈക്കിള്‍ ചെയ്യാനും ട്രിക്കിള്‍ വെന്റുകള്‍ സ്ഥാപിക്കുന്നതാവും ഏറ്റവും മികച്ച മാർഗ്ഗം.

മലിനീകരിക്കപ്പെട്ട വായു പുറത്തേക്ക് എത്തിക്കുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് എക്സ്ഹോസ്റ്റ് ഫാനുകള്‍ മുറികളിൽ സ്ഥാപിക്കുന്നത്.

കുളിച്ചതിന് ശേഷം, നിങ്ങളുടെ കുളിമുറിയില്‍ നിന്ന് മോശം വായു പുറത്തേക്ക് വിടുന്നതിന് ഇത്തരം ഫാനുകള്‍ സ്ഥാപിക്കുക. അടുക്കളയും ശരിയായി വായുസഞ്ചാരമുള്ളതാക്കേണ്ടതുണ്ട്.

ഗ്യാസ് അടുപ്പാണ് അകത്തെ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. അതിനാല്‍ നിങ്ങളുടെ അടുക്കളയും നല്ലവണ്ണം വായുസഞ്ചാരമുള്ളതാക്കുക.

കല്‍ക്കരി

കൽക്കരി ജി വായു ശുദ്ധീകരണ സ്വഭാവങ്ങൾ ഉണ്ട് എന്ന് സ്കൂളുകളിൽ നിങ്ങൾ പഠിച്ചിട്ട് ഉണ്ടാകുമല്ലോ. ഖനികൾ പോലെയുള്ള വിഷവാതകങ്ങൾ നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ പോലും വായു ശുദ്ധീകരണത്തിനായി കൽക്കരി ഉപയോഗിക്കാറുണ്ട്.

കറുത്ത ഈ കൽക്കരി വീടിനുള്ളിലെ ദുഷിച്ച വായുവിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് .

സജീവ കാര്‍ബണ്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. യാതൊരു തര ദുർഗന്ധവും ഈ കറുത്ത കൽക്കരിക്കില്ല പകരം ചുറ്റുമുള്ള വായുവില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവും ഇവയ്ക്കുണ്ട്.

ശുദ്ധവായു നിറയ്ക്കാൻ ചെടികള്‍ ഉപയോഗിക്കാം

നിങ്ങൾ ഉപയോഗിക്കുന്നതും, കണ്ട് വരുന്നതുമായ പല വീട്ടുചെടികള്‍ക്കും വായു ശുദ്ധീകരിക്കാനുള്ള അപാരമായ കഴിവുള്ളവയാണ് .

മാത്രവുമല്ല വീടിനുള്ളിലെ മലിനീകരണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വസ്തു കൂടിയാണ് ഇത്തരം ചെടികൾ. പ്രത്യേകിച്ചും നിങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ വീട്ടിനുള്ളില്‍ ചെടികള്‍ സൂക്ഷിക്കാവുന്നതാണ്.

പുതിയ പഠനങ്ങളനുസരിച്ച് വീട്ടുചെടികള്‍ക്ക് നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും വായു ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും കഴിയും, അമോണിയ, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ഏത് പാര്‍ശ്വഫലങ്ങളില്‍ നിന്നും ഇവ നിങ്ങളെ സംരക്ഷിക്കുന്നു.

നിങ്ങളുടെ വീട്ടിലെ ഓരോ 100 ചതുരശ്രയടിയിലും ഒരു വീട്ടുചെടിയെങ്കിലും വെച്ചുപിടിപ്പിച്ചാൽ ശുദ്ധമായ വായു കിട്ടുന്നതിനായി മറ്റൊരു മാർഗ്ഗം തിരക്കുകയേ വേണ്ട

ശുദ്ധവായു എത്തിക്കാൻ എസെൻഷ്യൽ ഓയിലുകൾ

Bottles of essential oil with fresh thyme, cilantro, blooming rosemary, frankincense resin, dried calendula, chamomile, rose petals and sandalwood on a white background

വായു ശുദ്ധീകരിക്കാനുള്ള മികച്ച ഒരു മാർഗ്ഗമാണ് എസെൻഷ്യൽ ഓയിലുകൾ.കാശിത്തുമ്പ, ഗ്രാമ്പൂ,കറുവപ്പട്ട, റോസ്മേരി, ടീ ട്രീ, പുൽതൈലം തുടങ്ങിയ എണ്ണകള്‍ വായുശുദ്ധീകരണത്തിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഇവയ്ക്ക് വൈറസുകള്‍, ഫംഗസ്, ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ നിർവീര്യമാക്കാനുള്ള കഴിവുണ്ട്. പല പഠനങ്ങളും പറയുന്നത് ഇത്തരം എസൻഷ്യൽ ഓയിലുകളുടെ ഉപയോഗത്തിലൂടെ വായുവിലുള്ള അപകടകാരികളായ ബാക്ടീരിയകളെ നീക്കാന്‍ സാധിക്കുമെന്നാണ്.