വേസ്റ്റ് മാനേജ്മെന്റ് തലവേദന സൃഷ്ടിക്കുമ്പോൾ.മിക്ക വീടുകളിലും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും വേസ്റ്റ് മാനേജ്മെന്റ്.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കൃത്യമായ രീതിയിൽ വേസ്റ്റ് മാനേജ് ചെയ്യാൻ സാധിക്കില്ല എന്നതാണ്.

പലപ്പോഴും വലിയ ഫ്ലാറ്റ് സമുച്ചയങ്ങളിലെല്ലാം വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നുണ്ടാവുമെങ്കിലും അവ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് വീടിനകത്തേക്ക് ദുർഗന്ധം എത്തിക്കുന്നതിനു വരെ കാരണമായേക്കാം.

പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് മുറ്റവും സ്ഥലവും കൂടുതലായി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ബാക്കി വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും, പച്ചക്കറി പഴം എന്നിവയുടെ വേസ്റ്റും ദൂരെയായി കൊണ്ടു പോയി ഇടാവുന്ന സാഹചര്യമുണ്ടായിരുന്നു.

മാത്രമല്ല ബാക്കി വരുന്ന കഞ്ഞിയും മറ്റും വീട്ടിലെ വളർത്തു മൃഗങ്ങളായ പശു, ആട്,എരുമ എന്നിവക്ക് നൽകുന്ന രീതിയും ഉണ്ടായിരുന്നു.

പ്ലാസ്റ്റിക് ഉപയോഗം ഇന്നത്തെ അത്ര ഉണ്ടായിരുന്നില്ല. കൂടുതലായും പേപ്പർ, ഇല എന്നിവ ഉപയോഗിച്ചാണ് ഇറച്ചി, പച്ചക്കറികൾ എന്നിവ കടകളിൽ നിന്നും പൊതിഞ്ഞു നൽകിയിരുന്നത്.

ഇന്ന് പ്ലാസ്റ്റിക് ഉപയോഗം ഇരട്ടിയായി എന്നു മാത്രമല്ല അവ കൃത്യമായ രീതിയിൽ റീസൈക്കിൾ ചെയ്തെടുക്കാനുള്ള സൗകര്യങ്ങളും നമ്മുടെ നാട്ടിൽ ഇല്ല എന്നതാണ് സത്യം.

വ്യത്യസ്ത വേസ്റ്റ് മാനേജ്മെന്റ് രീതികളും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങളും അറിഞ്ഞിരിക്കാം.

വേസ്റ്റ് മാനേജ്മെന്റ് തലവേദന സൃഷ്ടിക്കുമ്പോൾ.

മിക്ക വീടുകളിലും ഫ്ലാറ്റുകളിലും വേസ്റ്റ് മാനേജ്മെന്റ് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത പ്രശ്നമായി തുടരുന്നുണ്ട്.

സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ചില പദ്ധതികൾ വഴി വീട്ടിൽ ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകാനുള്ള സംവിധാനങ്ങളുണ്ട് എങ്കിലും അവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല.

ഫ്ലാറ്റുകളിലെല്ലാം ഡ്രൈ വേസ്റ്റ്,വെറ്റ് വേസ്റ്റ് എന്നിവ വേർതിരിച്ച് വയ്ക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് ശരിയായ രീതിയിൽ മാനേജ് ചെയ്യാത്തത് വേസ്റ്റ് കൂടി വരുന്നതിന് കാരണമാകുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളായി കൂട്ടി വെക്കേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്.

ഭക്ഷണാവശിഷ്ടങ്ങൾ ഒന്നോ രണ്ടു ദിവസം വേസ്റ്റ് മാനേജ് ചെയ്യുന്നവർ എടുക്കാത്ത അവസ്ഥ വരുമ്പോൾ അടുക്കള മുഴുവൻ ദുർഗന്ധം നിറയുന്നു.

സ്ഥല പരിമിതിയുള്ള വീടുകളിലും അവസ്ഥ മറിച്ചല്ല. ഒറ്റപ്പെട്ട വീടുകളിൽ നിന്നും വേസ്റ്റ് എടുക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല.

അവ കൂട്ടിവെച്ച് കത്തിച്ചുകളയേണ്ട അവസ്ഥയും പല വീട്ടുകാരും അനുഭവിക്കുന്നുണ്ട്.

വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമൊരുക്കുമ്പോൾ

ബയോവേസ്റ്റ് രീതിയിൽ വേസ്റ്റ് മാനേജ് ചെയ്യാൻ സാധിക്കും. ഇതിനായി വലിയ ചിലവ് ഒന്നും വരുന്നില്ല. എന്നാൽ ഇവ ശരിയായ രീതിയിൽ വർക്ക് ചെയ്തില്ല എങ്കിൽ വീടിനകത്ത് ദുർഗന്ധം വമിക്കാനുള്ള സാധ്യത കൂടുതലാണ്.

വലിയ പിവിസി പൈപ്പുകൾ ഉപയോഗപ്പെടുത്തി അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് അവ സ്ഥാപിച്ച് നൽകുകയും കേടു വന്ന പച്ചക്കറികളും,ഭക്ഷണാവശിഷ്ടങ്ങളും അതിൽ നിക്ഷേപിച്ച് നൽകുകയുമാണ് ചെയ്യുന്നത്. അവക്ക് മുകളിലായി ഒരു ക്യാപ്പ് നൽകി അതിൽ ഹോളുകൾ ഇട്ടു നൽകണം. ഇവയിൽ നിന്നും ഉണ്ടാകുന്ന ബാക്ടീരിയകൾ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അത് വളമാക്കി തരുന്നു. വീട്ടുമുറ്റത്തെ ചെടികളിൽ അവ ഉപയോഗിക്കാനും സാധിക്കും. എന്നാൽ പലപ്പോഴും ഇവയ്ക്ക കത്ത് ഈർപ്പം കെട്ടി നിന്ന് ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മറ്റൊരു രീതി

ഇതിന് ഒരു പരിഹാരാമേന്നോണം മൺപാത്രങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നു വച്ച് മുകളിലെ ചട്ടിയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇട്ട് നൽകി അതിൽ നിന്നും ഉണ്ടാകുന്ന ഈർപ്പം താഴേക്ക് വീഴുന്ന രീതിയിലും വേസ്റ്റ് മാനേജ്മെന്റ് ചെയ്തു നോക്കാവുന്നതാണ്. ഇവിടെ ഹോളുകൾ വഴി വായുസഞ്ചാരം ലഭിക്കുന്ന തു കൊണ്ടുതന്നെ പാത്രത്തിൽ നിന്നും ദുർഗന്ധം ഉണ്ടാകില്ല എന്നതാണ് ഗുണം.

ഈ രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ ശരിയായ ഒരു വേസ്റ്റ് മാനേജ്മെന്റ് രീതി ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതാണ് വസ്തുത. പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്കിൾ ചെയ്തെടുത്ത് വീണ്ടും ഉപയോഗപ്പെടുത്തുകയോ അലങ്കാരവസ്തുക്കൾ നിർമ്മിക്കുകയോ ചെയ്യുക എന്നതു മാത്രമാണ് ഇതിനുള്ള ഒരേയൊരു പ്രതിവിധി. അപ്പോഴും പ്ലാസ്റ്റിക് കവറുകൾ എന്തുചെയ്യണമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

വേസ്റ്റ് മാനേജ്മെന്റ് തലവേദന സൃഷ്ടിക്കുമ്പോൾ അതിന് ശരിയായ രീതിയിൽ ഒരു പരിഹാരം കണ്ടെത്തുക എണ്ണാത്ത അത്ര എളുപ്പമുള്ള കാര്യമല്ല.