ഒരു വീട് വെയ്ക്കുമ്പോൾ കാണിക്കുന്ന അതെ ഉത്സാഹം തന്നെ അതിന്റെ പരിപാലനത്തിനും വേണം. അറ്റകുറ്റപണികൾ അല്ല ഉദ്ദേശം . Decluttering , അഥവാ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉന്മൂലനം.

ഇതിലേക്ക് കടക്കും മുന്നേ ഒരു പരീക്ഷണം നടത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തു (കാണുന്ന ഭാഗത്തു ) ഒരു ബൗൾ അല്ലെങ്കിൽ ഒരു പാത്രം വെക്കുക.

ഒരാഴ്ച കഴിഞ്ഞു ചെന്ന് അതൊന്നു നോക്കുക …അത് നിറഞ്ഞിട്ടുണ്ടാകും .ഈ ദുനിയാവിലെ ഒട്ടു മിക്ക എല്ലാ സാധനങ്ങളും അതിലുണ്ടാകും …പഴയ ബില്ലുകൾ , നാണയങ്ങൾ , താക്കോലുകൾ , പിന്നുകൾ , എന്തിനു പഴയതും പുതിയതുമായ ഗുളികകൾ തൊട്ട് നമുക്ക് ചിന്ദിക്കാനും ആലോചിക്കാനും പറ്റാത്ത എന്തും അതിലുണ്ടാകും

ഇതൊരു പൊതു സ്വഭാവമാണ് .ഇതിന്റെ ഭീകരമായ വേർഷനുകൾ വീടിന്റെ പല മൂലകളിലും കാണാം ….പഴയ പാത്രങ്ങൾ , പത്രങ്ങൾ , പുസ്തകങ്ങൾ , പൊളിഞ്ഞ കസേരകൾ , പഴയ തുണികൾ , പ്ലാസ്റ്റിക് കവറുകൾ , കളിപ്പാട്ടങ്ങൾ ഇവയൊക്കെ തിക്കി തിരക്കി ശ്വാസം മുട്ടിച്ചു വീടിന്റെ പല കോണുകളിലും ഇവ കാണാം .

നമ്മൾ ഇതൊന്നും കളയില്ല , കാരണങ്ങൾ ഇവയൊക്കെയാണ് .

പലതിനും ഒരു ഇമോഷണൽ ടാഗ് കൊടുക്കും , നല്ല വില കിട്ടാൻ കാത്തിരിക്കും , അവിടുർന്ന് ആരെയും ഉപദ്രവിക്കുന്നില്ലല്ലോ എന്നുള്ള ആശയങ്ങളും കുറവല്ല ..

..1000 -2000 രൂപ square feet കൊടുത്തൊരു വീട് കെട്ടി പല square ഫിറ്റുകളിലും ഇത്തരം സാധനങ്ങൾ കുത്തി നിറക്കുമ്പോൾ കൊടുത്തു കെട്ടിയ കാശു ആർക്കു ലാഭം ?

ഡി-ക്ലറ്ററിങ് (Decluttering ), ആറ് മാസത്തിലൊരിക്കൽ ഒരു വീട്ടിൽ അത്യാവശ്യമായ ഒരു കാര്യമാണ് .

…വീട്ടിലെ എല്ലാ അംഗങ്ങൾക്കും പങ്കു ചേരാവുന്ന ഒരു രസകരമായ സംഭവം ….ഇത് നമ്മുടെ കുട്ടികളിൽ ഒരു പുതിയ സ്വഭാവത്തിനും അടിസ്ഥാനമിടും

Decluttering ചെയ്യാൻ ആദ്യം വേണ്ടത് ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയുക എന്നതാണ്, ആക്രിക്കാരന് കൊടുക്കാം

മൂന്ന് മാസത്തിൽ ,അല്ലെങ്കിൽ പോട്ടെ ആറ് മാസമെങ്കിലും ഉപയോഗിക്കാത്ത ആവശ്യമില്ലാത്ത സാധനങ്ങൾ നമുക്ക് കളയുക


അതിഥികൾക്കായി വച്ചിരിക്കുന്ന പാത്രങ്ങളും, പുതപ്പുകളും എടുത്ത് വൃത്തിയാക്കി വെക്കുക


വീട്ടിൽ ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ സാധനങ്ങൾ അടിഞ്ഞു കൂടുന്ന സ്ഥലത്തിന് കൂടുതൽ പരിഗണന നൽകുക

അത്യാഡംബരം നമ്മെയെല്ലാം ആകർഷിക്കുന്നു. എന്നാൽ അതിൽ നിന്ന് വിട്ടുനിൽക്കാൻ 8 കാരണങ്ങൾ