ചാലക്കുടിയിൽ ഉണ്ട് ഒരു യൂറോപ്യൻ വീട്

ഈ വീട് നിർമ്മിച്ച രാജീവ് ചാലക്കുടി പോട്ട സ്വദേശിയാണ് . ഒരു മ്യൂസിക് ഷോയ്ക്കായി നടത്തിയ യൂറോപ്യൻ പര്യടനമാണ് രാജീവിന്റെ ഭവനസങ്കൽപങ്ങളെ അകെ മാറ്റിമറിച്ചത്.

ആദ്യ കാഴ്ചയിൽതന്നെ രാജീവ് അവിടുള്ള കൊളോണിയൽ വീടുകളുടെ കടുത്ത ആരാധകനായി മാറി.

വള്ളിച്ചെടികൾ പടർന്നു പൂവിട്ടു നിൽക്കുന്ന കൊളോണിയൽ ശൈലിയിലുള്ള വീടുകൾ അയാളുടെ ഉള്ളിൽ ഭവന നിർമ്മാണത്തിന്റെ പുതിയ മാനങ്ങൾ തീർത്തു .

നിറയെ വെളിച്ചം നിറയുന്ന അകത്തളങ്ങൾ അയാളെ അതുപോലെ ഒന്ന് നിർമ്മിക്കാൻ പ്രയരിപ്പിച്ചു. തിരികെ നാട്ടിലെത്തിയപ്പോൾ ആ കാഴ്ചകൾ പുതിയ വീടിന്റെ രൂപകൽപനയിലേക്ക് രാജീവ് പറിച്ചുനട്ടു.

അങ്ങനെയാണ് ചാലക്കുടിയിൽ യൂറോപ്യൻ മാതൃകയിലുള്ള ഒരു കൊളോണിയൽ വീട് നിർമ്മിക്കാൻ നിമിത്തമാകുന്നത്

തറവാടിനോടു ചേർന്നാണ് ഈ വീട് വയ്ക്കാൻ തീരുമാനിച്ചത്. 2200 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, മ്യൂസിക് സ്റ്റുഡിയോ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

എക്സ്പോസ്ഡ് ബ്രിക്ക് വർക്കാണ് വീടിന്റെ പുറംഭിത്തികളെ വേറിട്ടുനിർത്തുന്നത്. റൂഫിൽ ട്രസ് ചെയ്ത് ബെയ്ജ് നിറമുള്ള റൂഫിങ് ടൈൽ വിരിച്ചു.

പ്ലോട്ടിന്റെ ചരിവ് മുതലാക്കിയാണ് ഡിസൈൻ. പുറംകാഴ്ചയിൽ ഒറ്റനില വീട് എന്നേ തോന്നുകയുള്ളൂ. എന്നാൽ താഴെ ഒരു ഭൂഗർഭനില കൂടി പണിതു.

ഇവിടെ സംഗീതം പരിശീലിക്കാനും സുഹൃത്തുക്കളുമായി ഒത്തുകൂടാനുമുള്ള ഇടമാക്കി മാറ്റി. ഒരു കിടപ്പുമുറിയും നൽകി.

കണ്ണിൽ കുത്തിക്കയറുന്ന ആർഭാടങ്ങൾ ഒന്നും അകത്തളത്തിൽ കുത്തിനിറച്ചിട്ടില്ല.

ചുവരുകളും സീലിങ്ങും അടക്കം കഴിവതും ലളിതമാക്കി. പ്രധാന ഹാളിൽ മാത്രം ഫാൾസ് സീലിങ് നൽകി. മറ്റിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികൾ.

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്.

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. വാഡ്രോബുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ബാൽക്കണി നൽകി. ഇത് ഈ വീടിന്റെ ഒരു ഫേവറിറ്റ് കോർണറാണ്.

ചുറ്റുമതിലും ലാൻഡ്സ്കേപ്പിങ്ങും വീടിന്റെ തുടർച്ചയായി വരുംവിധമാണ് ഒരുക്കിയത്.

വീടുപണി സമയത്തുതന്നെ മരങ്ങളും വള്ളിച്ചെടികളും നട്ടുവളർത്താൻ തുടങ്ങിയിരുന്നു. വീടിനൊപ്പം അവയും വളർന്നു.

കുറച്ചുനാൾ കൂടി കഴിയുമ്പോൾ വള്ളിച്ചെടികൾ വീടിനു കുട വിരിച്ചു പൂവിട്ടു നിൽക്കും. അതിനായി കാത്തിരിക്കുകയാണ് രാജീവും കുടുംബവും .

യൂറോപ്യൻ മാതൃകയിലുള്ള ഒരു കൊളോണിയൽ വീട്ടിനുള്ളിൽ വെളിച്ചം നിറയുന്ന അകത്തളങ്ങളും വിശാലമായ അന്തരീക്ഷവും നമ്മുടെ കേരളം ശൈലിയിലെ വീടുകളിലേക്ക് സന്നിവേശിപ്പിച്ച്‌ ഒരുക്കം നിങ്ങൾക്കും ഒരു വീട്

Location- Potta, Thrissur

Area- 2200 SFT

Owner- Rejeev

Designer- Sajeev

Earth care technology, Thrissur

Mob- 98477 65464

കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഇവ അറിഞ്ഞിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാകാം