അക്വേറിയം അലങ്കാരമാക്കുമ്പോൾ അറിയേണ്ടതെല്ലാം.

അക്വേറിയം അലങ്കാരമാക്കുമ്പോൾ അറിയേണ്ടതെല്ലാം.ഇന്ന് മിക്ക വീടുകളിലും ഒരു അലങ്കാരമെന്നോണം അക്വേറിയങ്ങൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ചെറുതും വലുതുമായ അക്വേറിയങ്ങൾ വീട്ടിനകത്ത് കൊണ്ടു വരുന്നത് പോസിറ്റീവ് എനർജിയാണ് എന്ന കാര്യത്തിൽ സംശയമില്ല.

കുഞ്ഞൻ ഗപ്പികൾ തൊട്ട് ഗോൾഡൻ നിറത്തിലുള്ള അലങ്കാര മത്സ്യങ്ങൾ വരെ കാഴ്ചയിൽ പ്രത്യേക വിരുന്നു തന്നെ ഒരുക്കുന്നു.

അക്വേറിയം കൂടുതൽ വലിപ്പത്തിൽ നൽകുമ്പോൾ ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ പായലുകളും ചെടികളും നൽകി കൂടുതൽ ഭംഗിയാക്കാം.

വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അക്വേറിയം വീട്ടിൽ ഒരുക്കാൻ കുട്ടികളും പ്രായമായവരും ഒരേ രീതിയിൽ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.

ഇന്ന് വീടുകളിൽ മാത്രമല്ല ഷോപ്പിംഗ് മാളുകൾ റസ്റ്റോറന്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം അക്വേറിയം അലങ്കാരമായി നൽകുന്നത് കണ്ടു വരുന്നുണ്ട്.

വീട്ടിൽ ഒരു അക്വേറിയം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

അക്വേറിയം അലങ്കാരമാക്കുമ്പോൾ അറിയേണ്ടതെല്ലാം.

അക്വാറിയം സെറ്റ് ചെയ്യുമ്പോൾ അതിലേക്കുള്ള അലങ്കാരമത്സ്യങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്.

ചെറിയ ഗപ്പി മുതൽ ഗോൾഡൻ ഫിഷ്, ബീറ്റാ ഫിഷ്, എയ്ഞ്ചൽ ഫിഷ് എന്നിങ്ങനെ അലങ്കാരമത്സ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കും.

അലങ്കാരമത്സ്യങ്ങളെ വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചത് പോലെ അവ വിൽക്കുന്ന കടകളും നിരവധിയാണ്.

മത്സ്യങ്ങൾക്ക് ആവശ്യമായ തീറ്റയും, അക്വേറിയം ക്ലീൻ ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങളുമെല്ലാം സുലഭമായി വിപണിയിൽ ലഭിച്ചു തുടങ്ങി.

എന്തിനു പറയണം വഴിയോരക്കച്ചവടമായി പോലും അലങ്കാര മത്സ്യങ്ങൾ നമ്മുടെ നാട്ടിലെ നിരത്തുകളിൽ വിൽപന തുടങ്ങിയിരിക്കുന്നു.

അലങ്കാര മത്സ്യങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അവ നല്ല ക്വാളിറ്റിയിൽ ഉള്ളതല്ല തിരഞ്ഞെടുക്കുന്നത് എങ്കിൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ അവ ചത്തു പോകാനുള്ള സാധ്യതയുമുണ്ട്.

വലിയ അക്വേറിയം സെറ്റ് ചെയ്യുമ്പോൾ

അലങ്കാര മത്സ്യങ്ങൾക്ക് ആവശ്യത്തിന് സഞ്ചരിക്കാനുള്ള ഇടം ലഭിക്കണമെങ്കിൽ കൂടുതൽ വലിപ്പത്തിൽ തന്നെ അക്വാറിയം സെറ്റ് ചെയ്യാനായി ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ വെള്ളം ക്ലീൻ ചെയ്ത് നൽകിയില്ല എങ്കിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയുണ്ട്. ഇത് മീനുകൾ പെട്ടെന്ന് ചത്തു പോകുന്നതിന് കാരണമാകുന്നു. മീനുകൾക്ക് തീറ്റ ഇട്ടു നൽകുമ്പോൾ കൃത്യമായ അളവിൽ മാത്രം നൽകാൻ ശ്രദ്ധിക്കുക. തീറ്റയുടെ അളവ് കൂടുന്നതും കുറയുന്നതും മത്സ്യങ്ങളെ കാര്യമായ രീതിയിൽ ബാധിക്കും. വെള്ളം കലങ്ങുന്ന അവസ്ഥ ഉണ്ടാകാനുള്ള ഇടവരുത്തരുത്.

ഏതെങ്കിലും കാരണവശാൽ അക്വാറിയം പൊട്ടുകയോ മറ്റോ ചെയ്താൽ ഉടൻ തന്നെ മത്സ്യങ്ങളെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാറ്റിയ ശേഷം ഫിക്സ് ചെയ്ത് വീണ്ടും പഴയ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങുന്ന അലങ്കാരമത്സ്യ ബൗളുകൾക്ക് ആവശ്യത്തിന് ബലം ഉണ്ടാകാറില്ല. അതു കൊണ്ട് തന്നെ അവ വീട്ടിൽ കൊണ്ടു വന്ന ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി നൽകാവുന്നതാണ്. അലങ്കാര മത്സ്യങ്ങൾ കാഴ്ചയിൽ കൗതുകം നൽകുമെങ്കിലും അവയെ നല്ല രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.വലിയ അക്വേറിയങ്ങൾ സെറ്റ് ചെയ്തു നൽകാൻ വീടിന്റെ ഉൾഭാഗം മാത്രമല്ല പുറം ഭാഗവും ഉപയോഗപ്പെടുത്താം. എന്നാൽ അവ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന ഇടങ്ങളിൽ വേണം സെറ്റ് ചെയ്യാൻ. അതല്ല എങ്കിൽ അവ മോഷ്ടിക്കപ്പെടാനോ നശിപ്പിക്കപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ്.

അക്വേറിയം അലങ്കാരമാക്കുമ്പോൾ അറിയേണ്ടതെല്ലാം മനസിലാക്കി മാത്രം അവ വാങ്ങണോ വേണ്ടയോ എന്നത് തീരുമാനിക്കാം.