ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം.

ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം.മിക്ക വീടുകളിലും ആഡംബരം കാണിക്കുന്നതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഫർണിച്ചറുകളാണ്.

പണ്ട് കാലത്ത് വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഫർണിച്ചറുകളും ഒരു ആശാരിയെ വച്ച് വീട്ടിലെ മരങ്ങൾ ഉപയോഗിച്ച് തന്നെ നിർമ്മിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

വ്യത്യസ്ത രീതിയിൽ കൊത്തുപണികൾ ചെയ്ത് നിർമ്മിക്കുന്ന ചെയറുകൾ, കട്ടിൽ എന്നിവക്കെല്ലാം ആവശ്യാനുസരണം വലിപ്പം നൽകാനും ഇതുവഴി സാധിച്ചിരുന്നു.

എന്നാൽ പിന്നീട് കടകളിൽ പോയി ഇഷ്ടപ്പെടുന്ന സാധനങ്ങൾ പർച്ചേസ് ചെയ്യുക എന്ന രീതിയിലേക്ക് ആളുകൾ മാറി.

ഇന്ന് ഓഫ് ലൈൻ ആയും ഓൺലൈനായും ഫർണിച്ചറുകൾ വിൽക്കുന്ന നിരവധി ഷോപ്പുകളുണ്ട്. കാഴ്ചയിൽ ആഡംബരം നിറക്കുന്ന ഇത്തരം ഫർണിച്ചറുകൾക്ക് ക്വാളിറ്റി ഉണ്ടോ എന്ന കാര്യം പലപ്പോഴും ആരും ചിന്തിക്കാറില്ല.

ഇത്തരത്തിൽ നിർമ്മിക്കുന്ന പല ഫർണിച്ചറുകളും ക്വാളിറ്റി കുറഞ്ഞ തടി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

അതുകൊണ്ടു തന്നെ കുറച്ചുകാലത്ത് ഉപയോഗം കഴിഞ്ഞാൽ ഇവ പെട്ടെന്ന് കേടായി പോകുന്ന അവസ്ഥയാണ് ഉള്ളത്.

വീട് ഫർണിഷ് ചെയ്യുന്നതിനു വേണ്ടി മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ പറ്റാവുന്ന അബദ്ധങ്ങളെ പറ്റി അറിഞ്ഞിരിക്കാം.

ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം ചില കാര്യങ്ങൾ കൂടി.

വീടിന്റെ ഇന്റീരിയർ വർക്കിനോട് യോജിച്ചു നിൽക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

മാത്രമല്ല ഇന്റീരിയർ വർക്ക് ചെയ്യുന്നവരെ കണ്ട് ആവശ്യങ്ങൾ പറഞ് വീട്ടിലേക്ക് ആവശ്യമായ സോഫ, ബെഡ്, മറ്റ് ഫർണിച്ചറുകൾ എന്നിവ നിർമ്മിച്ചു വാങ്ങുന്ന രീതിയും കൂടുതലായി കണ്ടു വരുന്നുണ്ട്.

തങ്ങളുടെ ആശയങ്ങൾ പങ്കു വച്ച് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും യോജിച്ചു നിൽക്കുന്ന രീതിയിൽ ഫർണിച്ചറുകൾ വേണം എന്നതാണ് മിക്ക ആളുകളുടെയും ആവശ്യം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കാഴ്ചയിൽ ഭംഗിയും കൂടുതൽ കാലം ഉപയോഗിക്കാവുന്നതുമായ ഫർണിച്ചറുകൾ ഇന്നത്തെ കാലത്ത് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഫർണിച്ചറുകൾ ജോലി ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗപ്പെടുത്താവുന്ന രീതിയിൽ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഫോൾഡ് ചെയ്തു വയ്ക്കാവുന്ന ഫർണിച്ചറുകൾക്കും ഇപ്പോൾ ഡിമാൻഡ് വളരെ കൂടുതലാണ്.

ഫ്ലാറ്റ് പോലുള്ള ഇടങ്ങളിൽ സ്ഥല പരിമിതി ഒരു തലവേദനയാകുമ്പോൾ ഫോൾഡബിൾ ഫർണിച്ചറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ഭിത്തിയോട് ചേർന്ന് സെറ്റ് ചെയ്യാവുന്ന ഫർണിച്ചറുകൾ, സ്റ്റോറേജ് ടൈപ്പ് ബെഡ്, ഡബിൾ ഡക്കർ രീതിയിൽ ഉള്ള കുട്ടികൾക്കുള്ള ബെഡുകൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.

ഒറ്റ നോട്ടത്തിൽ പർച്ചേസ് ചെയ്യേണ്ട

ഫർണിച്ചർ ഷോപ്പിലേക്ക് ആകർഷിക്കാനായി കയറി വരുന്ന ഭാഗത്തു തന്നെ കാഴ്ചയിൽ ഭംഗിയുള്ള ഫർണിച്ചറുകൾ നിരത്തി ഇട്ടിട്ടുണ്ടാകും.

ഇവ കാണുമ്പോൾ അത് തന്നെ വീട്ടിലേക്ക് മതി എന്ന് കരുതി പർച്ചേസ് ചെയ്യുന്നവർ നിരവധിയാണ്.

എന്നാൽ പിന്നീട് ഇത്തരം ഫർണിച്ചറുകൾ വീട്ടിൽ കൊണ്ടു വരുമ്പോൾ അത് വീടിനകത്ത് നൽകാനുള്ള സൗകര്യം ഇല്ലാത്ത അവസ്ഥ, ബെഡുകൾ ആണെങ്കിൽ ബെഡ്റൂമിന്റെ അളവിന് യോജിക്കാത്ത അവസ്ഥ എന്നിങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

മറ്റൊരു പ്രധാന കാര്യം ബെഡ്, സോഫ പോലുള്ള ഫർണ്ണിച്ചറുകൾക്ക് പുറം മോടി കൂട്ടാനായി നല്ല മെറ്റീരിയൽ നൽകുകയും അവയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്ന തടി യാതൊരു വിധ ബലവും ഇല്ലാത്ത അവസ്ഥയുമാണ്.

ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന ഫർണിച്ചറുകൾ പലപ്പോഴും രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ തന്നെ പുറത്തെടുത്ത് കളയേണ്ട അവസ്ഥ വരാറുണ്ട്.

വാടകയ്ക്ക് താമസിക്കുന്നവർക്ക് എല്ലാ സ്ഥലത്തേക്കും ഫർണിച്ചർ കൊണ്ടു പോകുന്നത് ഒഴിവാക്കുന്നതിനായി റെന്റ്റഡ് ഫർണിച്ചറുകൾ നൽകുന്ന ഷോപ്പുകളും ഇപ്പോൾ നിരവധിയാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വീട് മാറുമ്പോൾ വെറുതെ ഫർണിച്ചർ കൊണ്ടു നടന്ന് കേടു വരുത്തേണ്ട സാഹചര്യം ഇതു വഴി ഒഴിവാക്കാൻ സാധിക്കും.

മാത്രമല്ല വാടകയ്ക്കായി പോകുന്ന ഓരോ വീടിനും വ്യത്യസ്ത വലിപ്പമായിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ടു തന്നെ വ്യത്യസ്ത അളവുകളിൽ മാറ്റി മാറ്റി ഫർണിച്ചർ വാങ്ങുന്നതിനേക്കാൾ നല്ലത് റെന്റഡ് സർവീസുകളെ ആശ്രയിക്കുക എന്നത് തന്നെയാണ്.

ഫർണിച്ചർ വാങ്ങാൻ ഷോപ്പിൽ എത്തുമ്പോൾ

നിങ്ങൾ മനസിൽ ഉദ്ദേശിക്കുന്ന ഫർണിച്ചർ ഷോപ്പിൽ കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ ആഗ്രഹിക്കുന്ന കാര്യം എന്താണ് എന്ന് കാണിച്ച് കൊടുക്കാനായി മാസികകൾ, സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. തുടർന്ന് നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ഫർണിച്ചറുകൾ ഷോപ്പിൽ ഇല്ലായെങ്കിൽ അവ നിർമ്മിച്ച് നൽകുമോ എന്ന കാര്യം ചോദിക്കാവുന്നതാണ്.

ആവശ്യക്കാരുടെ രീതികൾക്ക് അനുസൃതമായി ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു തരുന്ന ഷോപ്പുകൾ ഇപ്പോൾ നിരവധിയുണ്ട്. ഇനി അതല്ല എങ്കിൽ ഓൺലൈൻ വെബ്സൈറ്റുകൾ വഴിയും ഫർണിച്ചറുകൾ പർച്ചേസ് ചെയ്യാം. എന്നാൽ അവയുടെ ക്വാളിറ്റി, വാറണ്ടി പിരീഡ്, റിട്ടേൺ എന്നിവ സംബന്ധിച്ച കാര്യങ്ങൾ വാങ്ങുന്നതിനു മുൻപ് തന്നെ ചോദിച്ച് മനസിലാക്കുക. നല്ല ക്വാളിറ്റിയിൽ വീട്ടിലേക്ക് ഇഷ്ടാനുസരണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്ക് മര മില്ലുകൾ, പ്രൊഫഷണൽ കാർപെൻഡേഴ്‌സ് എന്നിവരെ സമീപിക്കാവുന്നതാണ്.

ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം എന്നാൽ ഉത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് മാത്രം.