വീടും ഉപകരണങ്ങളും ചിതലടിച്ച് പോകാതെ നോക്കണോ??

ടെർമിറ്റ് പെസ്റ്റ് കൺട്രോളിനെ പറ്റി അറിയേണ്ടതെല്ലാം

വർഷങ്ങളുടെ കാലയളവിലേക്കാണ് ഓരോ വീടും നാം പണിയുന്നത്. അതുപോലെ ഉപകരണങ്ങൾ ശേഖരിക്കുന്നതും. എന്നാൽ ഇതിലേക്ക് ഏറ്റവുമധികം നമുക്ക്  തടസ്സമായി വരുന്ന ഒരു കാര്യമാണ് ചിതലിന്റെ ശല്യം എന്നുള്ളത്.

ഇത് പുറമേ കാണുന്ന ഉപകരണങ്ങളിൽ മാത്രമല്ല, വീടിൻറെ പല മൂലകളിലും ഭിത്തി തറയോട് ചേരുന്ന ഇടങ്ങളിലും നാമറിയാതെ തന്നെ അരിച്ചു കയറി വരുന്ന ഒരു ശല്യമാണ്. 

ഇങ്ങനെ ചിതലിൽ നിന്നു വീടിനെയും വീട്ടുപകരണങ്ങളും സംരക്ഷിക്കാൻ വേണ്ടി ഇന്ന് ലഭ്യമായ വിദഗ്ധ രീതികളാണ് ടെർമിറ്റ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെൻറ്  എന്നുള്ളത്.

ഇങ്ങനെ ഉള്ളതിൽ അതിൽ ഏറ്റവും ഉചിതമായ ഒന്നുരണ്ട് രണ്ട് പേർ ടെർമൈറ്റ് കണ്ട്രോൾ മെത്തഡുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്:

1. Anti-termite പൈപ്പ്  സിസ്റ്റം

Courtesy: skpc.in

ഇന്നുള്ളതിൽ ഏറ്റവും നവീനമായ രീതിയാണ് ആൻറി  ടെർമൈറ്റ്  പൈപ്പ്  സിസ്റ്റം എന്ന് പറയുന്നത്. 

വീടിൻറെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ, ഭിത്തിയോട് ചേർത്ത് പൈപ്പുകൾ  ഇട്ട്, അവയെല്ലാം തമ്മിൽ കണക്ട് ചെയ്ത്, അതിൻറെ ഒരു കോമൺ   എൻഡ്  വീടിൻറെ പുറത്തു കൊണ്ടുപോയി ഒരു ജംഗ്ഷൻ   ബോക്സിൽ എത്തിച്ചു നിർത്തുന്നു.

ഈ പൈപ്പുകൾ  പരസ്പരം കണക്റ്റഡ് ആയിരിക്കും. ഇങ്ങനെയുള്ള ഈ പൈപ്പുകളിലൂടെ  ഒരു പ്രത്യേക തരത്തിലുള്ള കെമിക്കൽ, വളരെ കാലമെടുത്തു കുറച്ച് കുറച്ചായി മാത്രം പുറത്തേക്ക് വരുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതാണ്. ഈ കെമിക്കൽ ചിതലിനെ പാടെ തുരത്തുന്നതാണെന്ന് മാത്രമല്ല അവയുടെ വളർച്ചയെ ഹനിക്കുകയും ചെയ്യുന്നു.

10 വർഷം വരെ ഈ കെമിക്കലിന്റെ വീര്യം നിലനിൽക്കുന്നു. എന്നാൽ പത്ത് വർഷം കഴിഞ്ഞാലും ശരി, വളരെ എളുപ്പത്തിൽ തന്നെ ഇത് തിരിച്ച് നിറയ്ക്കാൻ സാധിക്കും. പുറത്തു സ്ഥാപിച്ചിരിക്കുന്ന ജംഗ്ഷൻ  ബോക്സിലെ പൈപ്പ് വഴി വീണ്ടും നമുക്ക് കെമിക്കൽ ഇതിനകത്തേക്ക്  ഇഞ്ചക്ട്  ചെയ്ത് നിറച്ച് കൊടുക്കാവുന്നതാണ്. 

ഇതിനായി തറ പൊട്ടിക്കുകയോ ഡ്രില്ലിങ് വർക്ക് ആവശ്യമായി വരുകയോ ഒന്നും ചെയ്യുന്നില്ല. ഇട്ടിരിക്കുന്ന പൈപ്പിന് ഏകദേശം 40 വർഷത്തോളം ഗ്യാരണ്ടി  കമ്പനികൾ നൽകുന്നുണ്ട്.  

കോസ്റ്റ്: ഈ പൈപ്പ്  സ്ഥാപിച്ച് കെമിക്കൽ ട്രീറ്റ്മെൻറ് നടത്തി കൊടുക്കുന്നതി സ്‌ക്വയർഫീറ്റിന് ഏകദേശം ₹30 നും ₹35 നും ഇടയ്ക്ക് രൂപ ചെലവ് വരുന്നതാണ്.

2. പരമ്പരാഗത രീതി:

വീടിൻറെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ പരമ്പരാഗതമായി ചെയ്യുന്ന ടെർമിനൽ ട്രീറ്റ്മെൻറ് മെത്തേഡാണ് ഇത്.

ഇതിനായി ഒരു അടി ആഴത്തിൽ, ഒരടി നീളത്തിൽ പരസ്പര ഗ്യാപ്പിട്ട് കുഴികളെടുക്കുന്നു. ഇതിൽ ഓരോ കുഴിയിലും ഒരു ലിറ്റർ എന്ന കണക്കിൽ  ചിതലിന് എതിരായുള്ള കെമിക്കൽ മിശ്രിതം നിറച്ച് മണ്ണുകൊണ്ട് മൂടുന്നു. ഇതിനുമുകളിൽ കോൺക്രീറ്റ് ചെയ്യുന്നു. 

ഇതും ആദ്യത്തെ രീതി പോലെ എഫക്ടീവ് തന്നെയാണ്. എന്നാൽ ഇതിനുള്ള പ്രധാന പോരായ്മ എന്ന് പറയുന്നത്, കുറെ നാളുകൾക്കു ശേഷം കെമിക്കലിന്റെ വീര്യം പോയിക്കഴിഞ്ഞാൽ, വീണ്ടും നിറയ്ക്കാനായി തറയിലും ഭിത്തിയിലും   ഡ്രില്ലിങ്  ചെയ്തു കെമിക്കൽ വീണ്ടും ഇഞ്ചക്ട് ചെയ്തു കൊടുക്കേണ്ടിവരുന്നു എന്നതാണ്.  

കോസ്റ്റ്: ഈ മെത്തേഡ്ന് ₹10 മുതൽ ₹15 രൂപ വരെ സ്ക്വയർഫീറ്റിന് ചെലവ് വരും.

വീട് കൊണ്ക്രീറ്റ് സമയത്ത് ട്രീറ്റ്‌മെന്റ് ചെയ്യാൻ ആയില്ലെങ്കിൽ:

മേൽപ്പറഞ്ഞ രണ്ടും  മെത്തേഡ്ഉം വീട് നിർമ്മാണ സമയത്ത് കോൺക്രീറ്റിനു മുന്നേ ചെയ്യേണ്ട മെതേഡുകൾ ആണ്.  

Courtesy: Bayer chemicals

എന്നാൽ നിർഭാഗ്യവശാൽ അത് ചെയ്യാൻ മറന്നു പോയാൽ പിന്നെയും ഉണ്ട് വഴികൾ.

ഭിത്തി തറയോട് ചേരുന്ന ഭാഗത്തും , തടിയുടെ ഭാഗങ്ങൾ  ഭിത്തിയോട് ചേരുന്ന ഭാഗത്തും ചെരിച്ചു ഡ്രില്ലിങ് ചെയ്തു കുഴികൾ എടുക്കുക. എന്നിട്ട്  അതിലൂടെ കെമിക്കൽ ഇഞ്ചക്ട്  ചെയ്തു കൊടുക്കുക. കൂടാതെ നമ്മുടെ ഫർണിച്ചർ തടികളിൽ ചിതൽ പിടിച്ചു കഴിഞ്ഞാൽ ഡീസൽ ബ്രഷിംഗ് (ഡീസൽ കെമിക്കൽ മിക്സ്) ചെയ്തു കൊടുത്തു അത് ക്ലിയർ ചെയ്യേണ്ടതുമാണ്. 

ഈ പ്രോസസ് ഒരു തവണയല്ല പലവട്ടം ആവർത്തിച്ചാൽ മാത്രമേ  ചിതലിന് ഒരു പ്രതിവിധി കാണാൻ സാധിക്കുകയുള്ളൂ. 

ഈ പ്രക്രിയ ഒരുവട്ടം ചെയ്യുന്നതിന് ഏകദേശം സ്ക്വയർഫീറ്റിന് ₹10 മുതൽ ₹15 രൂപ വരെ ചെലവ് വരുന്നതാണ്.