1000 sq.ft ഉള്ള ഒരു വീട് പണിയാൻ എന്ത് ചിലവ് വരും? വകുപ്പ് തിരിച്ച് കണക്ക് കൂട്ടാം.

ഒരു ശരാശരി വീട് നിർമിക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ എന്ത് ചിലവ് വരും? ഇതിൽ തന്നെ പ്ലംബിങ്ങിന് എത്ര പെയിനയിങ്ങിന് എത്ര? ഉത്തരമില്ല.

എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ളതും എന്നാൽ എവിടെ നിന്നും നിശ്ചിതമായ ഒരു ഉത്തരം കിട്ടാത്തതുമായ ചോദ്യമാണിത്. ശരിയാണ്, അത് പല കാര്യങ്ങളെയും ആശ്രയിക്കുന്നു. ഉദാഹരണത്തിന് ഉദ്ദേശിക്കുന്ന ഡിസൈൻ, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഫിറ്റിങ്‌സ്, ആകെയുള്ള വിസ്തീർണം അങ്ങനെ പലതും. 

എന്നാൽ ഇവിടെ, 1000 sq.ft ന്റെ ഒരു ശരാശരി വീട്, നിർമിക്കാൻ ഏകദേശം എന്ത് ചിലവ് വരും എന്ന് കണക്ക് കൂട്ടുകയാണ്.

ആകെ തുക per sq.ft റേറ്റിൽ നിന്നും

സാധാരണ ഗതിയിൽ വീട് നിർമ്മാണത്തിനായി ഏകദേശം ₹1600 മുതൽ ₹2500 വരെയാണ് സ്ക്വയർഫീറ്റ് നു ആവുന്നത്.  

ഒരു ആവറേജ് ₹1850/sq.ft എന്ന് കണക്കാക്കിയാൽ 1000 സ്ക്വയർ ഫീറ്റ് ൻറെ ഒരു വീടിനു 18,50,000 രൂപ എന്ന് കണക്കാക്കാം.

ഇതിൽ ഓരോ വിഭാഗത്തിനും എത്ര എന്ന് ഇനി ഇഴപിരിച്ച് നോക്കാം. 

ആകെ Rs.18,50,000,

1. ലേബർ കോസ്റ്റ്: 

ആകെ തുകയുടെ 40% ഓളം ആണ് ലേബർ കോസ്റ്റ് കണക്കാക്കുന്നത്. 

അങ്ങനെ നോക്കിയാൽ ലേബർ കോസ്റ്റ് മാത്രം

                    =40%(18,50,000)

                     =Rs. 7,40,000

2. മെറ്റീരിയൽ കോസ്റ്റ്: 

ആകെ തുകയുടെ 60% ഉം പിന്നെ വരുന്നത് നിരവധിയായ മെറ്റീരിയൽസിൽ കൂടിയാണ്. ഇതിൽ പ്ലംബിങ്, ഇലക്ട്രിക്കൽ ഫിറ്റിങ്‌സ് എല്ലാം ഉൾപ്പെടുന്നു.

അങ്ങനെ നോക്കിയാൽ മെറ്റീരിയൽസിന് മാത്രമായി 11,10,000 രൂപയാണ് വരുന്നത്. ഇതിൽ തന്നെ,

  1. സിമന്റ് =15% of material cost 

                = Rs. 1,66,500

2. Reinforcement (load bearing structure) = 17% of material cost = Rs. 1,88,700

3.Sand = 9% of material cost

= Rs.99,900

4. അഗ്രിഗേറ്റ് (aggregate) = 7% of material cost

=Rs.77,700

5. ഇഷ്ടിക (Solid blocks)= 9% of material cost

= Rs.99,900

6. ടൈൽസ് = 8% of material cost

  =Rs.88,800

7. പെയിന്റ് = 8% of material cost

  =Rs.88,800 

8.വാതിലുകളും ജനലുകളും (തടി) = 11% of material cost

   = Rs.1,22,100

അങ്ങനെ നോക്കിയാൽ ആകെ തുകയുടെ 60%,  11,10,000/- രൂപ മെറ്റീരിയൽ കോസ്റ്റ് ആണ്.

ഇതിൽ തന്നെ പ്ലംബിങ്ങും ഇലക്ട്രിക്കലും കൂടി മെറ്റീരിയൽ കോസ്റ്റിന്റെ ഏകദേശം10% എടുക്കുന്നു.

Plumbing & Electrical = 10% of material cost

                                      = Rs.1,11,000

സാനിറ്ററി വെയറുകൾക്കും മറ്റുമായി 4% കൂട്ടാം = Rs.4% of material cost

                                      =Rs.44,400

അല്ലറ ചില്ലറ ചിലവും കൂട്ടി 20 ലക്ഷം രൂപയ്ക്ക് സുന്ദരമായ ഒരു വീട് ഇന്ന് പണിയാം