• കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക
  • പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും പ്രാണികളും ആ വഴിക്കു വരില്ല
  • ഗ്യാസ് അടുപ്പ് തിളങ്ങാൻ ഉപ്പിട്ട വെള്ളത്തിൽ മുക്കിയ ന്യൂസ് പേപ്പർ കൊണ്ട് തുടച്ചാൽ മതി.
  • കുറച്ചു ബേക്കിംഗ്സോഡ ഫ്രിഡ്ജിലെ ഡോർ ഷെൽഫിൽ തുറന്നു വയ്ക്കുക അകത്തുള്ള കടുത്ത ദുർഗന്ധം അകറ്റാൻ സാധിക്കും.
  • പുതിയ ചീനച്ചട്ടിയുടെ കറയും ഇരുമ്പു മണവും മാറികിട്ടാൻ അതിൽ ചേമ്പിൻതണ്ട് ഇട്ട് വെള്ളം തിളപ്പിക്കുക.
  • ചെമ്പു പാത്രങ്ങൾ വൃത്തിയാക്കാൻ ഉപ്പ് വിനാഗിരി എന്നിവ രണ്ടും ചേർത്ത് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
  • പാത്രങ്ങളിലെ തുരുമ്പ് മാറ്റാൻ വിനാഗിരി ഒഴിച്ച് കഴുകിയാൽ മതി.
  • പാറ്റകളെ അകറ്റാൻ പാറ്റാഗുളികക്കു പകരം കർപ്പൂര ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്.
  • ഉറുമ്പുകളെ അകറ്റാൻ മഞ്ഞൾപൊടി വിതറിയാൽ മതി. ടാൽക്കം പൗഡർ, കരിപ്പൊടി
  • എന്നിവയും ഉറുമ്പ് ശല്യത്തിന് നല്ലതാണ്. നാരങ്ങാ തൊണ്ട് വിതറിയാൽ ഉറുമ്പ് വരില്ല.
  • ഐസ്ട്രേ ഫ്രിഡ്ജിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഒരു പോളിത്തീൻ ബാഗ് ഐസ്ട്രെ യുടെ അടിയിൽ വച്ചാൽ മതി.
  • നീര് പിഴിഞ്ഞെടുത്ത നാരങ്ങാ തൊണ്ട് കൊണ്ട് സ്റ്റീൽ പാത്രങ്ങൾ കഴുകിയെടുത്താൽ അവ വെട്ടിത്തിളങ്ങും.
  • ഉപയോഗിക്കാത്ത കത്തിയിൽ വാസിലിൻ പുരട്ടി വെച്ചാൽ അവ തുരുമ്പ് പിടിക്കില്ല.
  • വീട്ടിലെ ധാന്യ, പയർ വർഗ്ഗങ്ങൾ (അരി,പരിപ്പ്,കടല,ചെറുപയർ…) എന്നിവ കുറച്ചധികമുണ്ടെങ്കിൽ കുത്തൻ വണ്ടുപോലുള്ള പ്രാണികൾ വരികയും എളുപ്പം നശിപ്പിയ്ക്കുകയും ചെയ്യും. അവ വരാതിരിക്കാൻ നാലോ അഞ്ചോ ആര്യവേപ്പില ധാന്യങ്ങൾ സൂക്ഷിയ്ക്കുന്ന ടിന്നിലിട്ടു വയ്ക്കുക. ആര്യവേപ്പില ഉണങ്ങിയ ശേഷം മാറ്റി പുതിയവയിട്ടുകൊടുക്കാം. ഉണങ്ങിയ വേപ്പില പൊടിച്ചു സൂക്ഷിക്കാം.
  • പഞ്ചസാര ടിന്നിൽ ഉറുമ്പ് വരാതിരിക്കാനും വന്നാൽ പെട്ടെന്നുതന്നെ ഉറുമ്പിനെ ഇറക്കിവിടാനും ഒന്നോ രണ്ടോ ഗ്രാമ്പൂ, പഞ്ചസാര ടിന്നിലിട്ടാൽ മതി.

content courtesy : fb group