
ഒരു വീടിന്റെ സ്ട്രകച്ചർ തന്നെയാണ് അതിന്റെ അസ്തി എന്നു പറയുന്നത്. അത് എത്ര ബലപ്പെട്ടതോ വിശേഷപ്പെട്ടതോ ആകുന്നുവോ അത്രെയും നല്ലത്.
ഇതിൽ സ്റ്റീൽ സ്ട്രക്ചർ കൺസ്ട്രക്ഷൻ ഇന്ന് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വരുന്നതാണ്. സ്റ്റീൽ സ്ട്രക്ചർ കൺസ്ട്രക്ഷൻ രീതി വച്ച് ഇന്ന് കൊമേഴ്സ്യൽ ബില്ഡിങ്ങ്സും അതുപോലെ തന്നെ റെസിഡൻഷ്യൽ വീടുകളും നമ്മുടെ നാട്ടിൽ ധാരാളമായി പണിതു വരുന്നുണ്ട്.
ഈ താരതമ്യേന നൂതനമായ നിർമാണ രീതിയെ പറ്റിയും അവയുടെ ഗുണങ്ങളെ പറ്റിയും ചർച്ച ചെയ്യുന്ന ലേഖനം. വായിക്കൂ:
സ്റ്റീൽ സ്ട്രകച്ചർ നിർമാണം – പ്രക്രിയ
സ്റ്റീൽ സ്ട്രക്ചർ ബിൽഡിംഗ്സ്ൻറെ ഫൗണ്ടേഷൻ സാധാരണ കോൺക്രീറ്റ് സ്ട്രക്ചർ നിർമിക്കുന്നത് പോലെ തന്നെയാണ്.
സൈറ്റിലെ മണ്ണിന്റെ കപ്പാസിറ്റി അനുസരിച്ചാണ് ഫൗണ്ടേഷൻ ഏതു വിധത്തിൽ വേണം എന്ന് തീരുമാനിക്കപ്പെടുന്നത്.
Plinth beam മുതലാണ് സ്റ്റീൽ സ്ട്രക്ചർ കണ്സ്ട്രക്ഷൻറെ നിർമ്മാണം യഥാർത്ഥത്തിൽ വ്യത്യസ്തമാകുന്നത്.
ബിൽഡിംഗ്ൻറെ പ്ലാൻ അനുസരിച്ച്, കോളം വരേണ്ട ഭാഗങ്ങളിൽ I-section ബോൾട്ട് ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പൊങ്ങി നിൽക്കുന്ന I section തമ്മിൽ പിന്നെ മറ്റൊരു I section വച്ച് ബോൾട്ട് ചെയ്തു പിടിപ്പിച്ചാണ് ആവശ്യമുള്ള ബീമുകൾ (beam) ഉണ്ടാക്കിയെടുക്കുന്നത്.
ഇതിനുശേഷം decking sheets വച്ച് slab construct ചെയ്യുന്നു. ഈ sheets I-section ലേക്ക് ബോൾട്ട് ചെയ്തു ഫിക്സ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് നല്ല epoxy പ്രൈമർ അല്ലെങ്കിൽ പെയിന്റ് കോട്ട് ഈ sheets ലും I-section ലും അടിക്കുന്നു. ഭാവിയിൽ മറ്റ് കേടുപാടുകൾ ഉണ്ടാകാതെ ഇരിക്കുവാൻ ഇത് വളരെ ആവശ്യമാണ്.
ഇതിനുശേഷം decking sheets-ൻറെ മുകളിൽ നോമിനൽ ആയിട്ട് റീഫോഴ്സ് ചെയ്തു, 3inch മുതൽ 5inch ഘനം വരുന്ന കോൺക്രീറ്റ് ചെയ്ത് എടുക്കുന്നു. മുകളിലത്തെ നിലയിൽ ഫ്ലോറിന് ഉണ്ടാകാവുന്ന വൈബ്രേഷനും മറ്റും ഇല്ലാതാക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
പിന്നീട് മുറികൾ തിരിക്കുന്ന ഭിത്തികൾ, ലൈറ്റ് വെയിറ്റ് ആയ ബ്രിക്സ് വെച്ച് കെട്ടിത്തിരിക്കുന്നു.
ഇതിനുശേഷം ഡോറുകൾ ഉം ജനലുകളും പിടിപ്പിക്കുകയും, ഭിത്തികൾ പ്ലാസ്റ്റർ ചെയ്തു എടുക്കുകയും ചെയ്യുന്നു.
ഗുണങ്ങൾ
സ്റ്റീൽ സ്ട്രക്ചർ കൺസ്ട്രക്ഷൻ മെത്തേഡ്ൻറെ ഏറ്റവും വലിയ ഗുണം ഉപയോഗിക്കുന്ന സാധനങ്ങളുടെ 80 ശതമാനവും reusable ആണ് എന്നുള്ളതാണ്.
കൂടാതെ പണികൾ വളരെ വേഗത്തിൽ തന്നെ തീർക്കുവാൻ സാധിക്കുന്നു എന്നുള്ളത് മറ്റൊരു ഗുണവും.