മരുഭൂമിയിലെ മരുപ്പച്ചയെക്കാൾ മനോഹരമായ ഒരു വീട്

ഈ വീട്ടിലേക്ക് കയറിവരുന്ന കവാടത്തിൽ ഒരു മഞ്ചാടി മരം ആണ് സ്വാഗതം ചെയ്യാൻ നിൽക്കുന്നത്. ‘NO Architects’ സഹ സ്ഥാപകനും ഈ വീടിന്റെ ആർക്കിടെക്ട്മായ ഹരികൃഷ്ണൻ ശശിധരൻ പറയുന്നത് ” മഞ്ചാടിക്കുരുവിന്റെ വന്യമായ സൗന്ദര്യവും അവയുടെ അപൂർവതയും കൂടിച്ചേർന്ന് ഈ വൃക്ഷത്തെ ഒരു അത്ഭുതമാക്കി മാറ്റുന്നുണ്ട്
അത്രതന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാകണം ഇതിനു മുന്നിൽ നിർമിച്ചിരിക്കുന്ന ഈ വീടും “

6,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, പകുതി-അർബൻ സ്വഭാവമുള്ള ഈ പ്ലോട്ട് ഒരു ആഡംബര ഭവനത്തിന്റെ എല്ലാ രൂപഭാവം ഉൾക്കൊള്ളുന്നതാണ്. വാസ്തുവിദ്യയുടെ ഘടനയിലും, പ്രകാശത്തിന്റെയും, നിഴലിന്റെയും, പ്രതിധ്വനിയുടെയും അപൂർവമായ ഒരു സമ്മേളനം തന്നെയാണ് ഈ വീട്.


ഓപ്പൺ-പ്ലാൻ ലേഔട്ട്, കളർ പാലറ്റ് ബോൾഡ് ആണെങ്കിലും മടുപ്പിക്കുന്നതല്ല, ഡൈനിംഗ് റൂമിൽ ഓക്‌സൈഡ് സീലിംഗ്, പ്രധാന കിടപ്പുമുറിയിൽ അതിമനോഹരമായ സിൽക്ക് ഹെഡ്‌ബോർഡ്, സ്വീകരണമുറിയിലെ സെറൂലിയൻ പുരാവസ്തുക്കൾ അങ്ങനെ പറയാൻ നിരവധി സവിശേഷതകളുണ്ട് ഈ വീടിന്.


ഈ വീടിന് രണ്ട് ലിവിംഗ് ഏരിയകളുണ്ട്; ഒന്ന് അതിഥികൾക്കും മറ്റൊന്ന് കുടുംബത്തിനും. രണ്ട് സ്വീകരണമുറികളിലും, ഫോർട്ട് കൊച്ചിയിലെ പുരാതന കടകളിൽ നിന്ന് ലഭിക്കുന്ന കൗതുകവസ്തുക്കളുടെ അൽഭുത ശേഖരം കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇതിന്റെ ഉടമയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്- വീട്ടിൽ വായു സഞ്ചാരവും, ചൂടും കുറവായിരിക്കണം എന്നതായിരുന്നു. ഈ ആവശ്യം പരിഗണിച്ചു കൊണ്ടാണ് ഈ വീടിന്റെ രൂപകല്പന മുഴുവനും. അതുകൊണ്ടുതന്നെ ഈ വീട് ഒരു ജീവിക്കുന്ന വീടാണ് എന്ന് പറയാം.

ഡൈനിംഗ് റൂം ഒരുക്കിയിരിക്കുന്നത് തടിയുടെ ടോണുകളാൽ ആണ്. വയലറ്റ് ഓക്‌സൈഡ് സീലിംങ് ഈ ഫർണിച്ചറുകളുടെ വളരെ ചേർന്ന് നിൽക്കുകയും പുരാതനമായ ഒരു ഭംഗി നൽകുകയും ചെയ്യുന്നു.

അടുക്കള അക്വാ, വൈറ്റ് ടോണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കഴുകിയ പാത്രങ്ങൾക്കുള്ള വെന്റിലേഷൻ ഡോക്കായി സ്ഥാപിച്ചിരിക്കുന്ന പുറകിലുള്ള റസ്റ്റിക് നിറമുള്ള സ്ഥലമാണ് ഈ അടുക്കളയുടെ കേന്ദ്രബിന്ദു.

മനോഹരമായ ഒരു പൂന്തോട്ടവും ഈ വീടിൽ ഒരുക്കിയിട്ടുണ്ട്.  ഫോം, ടെക്സ്ചർ, നിറം എന്നിവയുടെ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ സസ്യജാലങ്ങളുടെയും പൂച്ചെടികളുടെയും സംയോജനം ഒരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് .