കൂട്ടുകുടുംബത്തിന് വീട് രൂപകൽപ്പന ചെയ്യുന്നതിനുള്ള ആശയങ്ങൾ

ഇന്നത്തെ യുവതലമുറ അണുകുടുംബങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും കൂട്ടുകുടുംബം ആയി കഴിയുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നുണ്ട്.  കൂട്ടുകുടുംബ സജ്ജീകരണങ്ങളുടെ ഗുണങ്ങൾ നിരവധിയാണ് എന്നറിയാമല്ലോ. 


കൂട്ടുകുടുംബങ്ങളുടെ പ്രവർത്തനം പോലെ തന്നെ, അത്തരം ഒരു മൾട്ടിജെനറേഷൻ വീടിൽ, അതിലെ ഓരോ താമസക്കാരുടെയും സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതാകണം രൂപകൽപ്പന.


കൂട്ടുകുടുംബം പോലെ ഒരു സംയോജിത ഇടം സൃഷ്ടിക്കുന്നതിനുള്ള ആദ്യപടി, ഓരോ കുടുംബാംഗത്തിന്റെയും ആവശ്യകതകൾ മനസ്സിലാക്കുകയും പിന്നീട് ഇവ കൂടി പരിഗണിച്ച് വീട് നിർമ്മാണത്തിലേക്ക് നീങ്ങുകയും ചെയ്യുക എന്നതാണ്. ഇത്തരം വീടുകളിൽ സ്വകാര്യതയും പൊതുവായതുമായ ഇടങ്ങൾ സംയോജിപ്പിണ്ടതുണ്ട്. അത് കുടുംബങ്ങൾക്ക് ഒരുമിച്ചു ചേരാൻ അനുവദിക്കുകയും എന്നാൽ ഒരേ മേൽക്കൂരയിൽ ഏകാന്തത ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.


കൂട്ടുകുടുംബ വ്യവസ്ഥയിൽ ജീവിക്കാൻ കഴിയുന്ന തരം ഒരു വീട് നിർമ്മിക്കാനുള്ള ആശയങ്ങൾ ഇതാ.

ലേഔട്ട് ശ്രദ്ധിക്കുക

  • വീടിനെ കൂടുതൽ വിശാലമാക്കുന്ന ഒരു ഓപ്പൺ-പ്ലാൻ ഡിസൈൻ സ്വീകരിക്കുന്നതാണ് ഉചിതം. ആവശ്യമുള്ളപ്പോൾ സ്വകാര്യ സോണുകൾ സൃഷ്ടിക്കുന്നതിന് സെമി-ഓപ്പൺ പാർട്ടീഷനുകൾ അല്ലെങ്കിൽ സ്ലൈഡിംഗ് ഡോറുകൾ ഒരുക്കാം.
  • കൂട്ടുകുടുംബത്തിൽ ഇണങ്ങുന്ന വീട് രൂപകൽപ്പന ചെയ്യുമ്പോൾ സമീപഭാവിയിൽ ആവശ്യമായേക്കാവുന്ന മുറികളുടെ എണ്ണം മനസ്സിലാക്കി വേണം രൂപകൽപ്പന.  പൊതുവും, സ്വകാര്യവുമായ ഇടങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് കിടപ്പുമുറികളും ഒരുക്കം.പ്രത്യേക അലക്ക് ഏരിയയും സഹായത്തിനായി ഒരു മുറിയും ഉണ്ടാക്കുന്നത് പരിഗണിക്കാം.
  • കാര്യക്ഷമമായ ഒരു ലേഔട്ട് വീടിനുള്ളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. പിഞ്ചുകുട്ടികളുടെയും കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വൃത്താകൃതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക.

പൊതുഇടങ്ങളുടെ ആസൂത്രണം

  • ഒരു പ്രത്യേക ലിവിംഗ് റൂമും ഒരു ടെലിവിഷൻ റൂമും നിർമ്മിക്കുക – ലിവിങ് റൂം കുടുംബസമേതം സമയം ചിലവഴിക്കുന്നതെന്നും , മറ്റൊന്ന് കുട്ടികൾക്ക് റിമോട്ടിൽ പോരാടുന്നതിനുമായി നീക്കിവയ്ക്കാം. 
  • മുഴുവൻ കുടുംബത്തെയും ഉൾക്കൊള്ളാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു വലിയ ഡൈനിംഗ് അത്യാവശ്യമായ ഒരു ഘടകമാണ്
  • സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇരിപ്പിടങ്ങളോടുകൂടിയ ഒരു ബാൽക്കണിയും രൂപകൽപ്പന ചെയ്യുക.

സ്വകാര്യ ഇടങ്ങൾ

  • കിടപ്പുമുറികളുടെ അലങ്കാരം അതിലെ ഓരോ താമസക്കാരുടെയും വ്യക്തിഗത അഭിരുചികൾക്കും മുൻഗണനകൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായിരിക്കണം. 
  • ജാലകത്തിനരികിൽ ഇരിക്കാൻ കഴിയുന്ന ഒരു സജ്ജീകരണം സൃഷ്ടിക്കുക, അല്ലെങ്കിൽ കിടപ്പുമുറിയിൽ സ്വകാര്യതയിൽ വിശ്രമിക്കാൻ കഴിയുന്ന ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കുക.

അടുക്കള ക്രമീകരണം

  • ഒരു കൂട്ടുകുടുംബത്തിൽ സാധാരണയായി ഒന്നിലധികം രുചികൾ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം, അതിനാൽ രണ്ടോ അതിലധികമോ ആളുകൾ ഒരുമിച്ച് ജോലിചെയ്യാൻ പാകത്തിന് അടുക്കള വലുതായിരിക്കണം. 
  • പാചകം ചെയ്യുന്നതിനും, കഴുകുന്നതിനും, സംഭരണത്തിനും ആവശ്യമായ സ്ഥലവും, വേർതിരിവും നിർമ്മിക്കുക. അടുക്കള നന്നായി ചിട്ടപ്പെടുത്തിയതും അലങ്കോലമില്ലാത്തതുമാണെന്ന് ഉറപ്പാക്കുക. 
  • ഒരു കൂട്ടുകുടുംബത്തിൽ സാധാരണയായി വലിയ പാത്രങ്ങൾ ഉണ്ടാവാനിടയുണ്ട്, അതുകൊണ്ട് ഓവർഹെഡ് ക്യാബിനറ്റുകൾ സീലിംഗ് വരെ നീട്ടാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

സംഭരണ സ്ഥലം

  • അലങ്കോലമില്ലാത്തതും നന്നായി ചിട്ടപ്പെടുത്തിയതുമായ ഒരു മൾട്ടിജെനറേഷൻ ഹോം രൂപകൽപന ചെയ്യുന്നതിന്, സംഭരണത്തിനുള്ള മതിയായ സൗകര്യം അത്യന്താപേക്ഷിതമാണ്.
  • സ്റ്റോറേജ് ബെഡ്‌സ്, ഓട്ടോമൻസ്, ഫ്ലോർ-ടു-സീലിംഗ് വാർഡ്രോബുകൾ തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് വീടിന് ചുറ്റും ബിൽറ്റ്-ഇന്നുകൾ സ്ഥാപിക്കുന്നത് മികച്ച ഒരു ആശയമാണ്.