നിങ്ങളുടെ വീട് അലങ്കരിക്കാനുള്ള 8 DIY അലങ്കാര ആശയങ്ങൾ

നിങ്ങളുടെ സൃഷ്ടികൾ കൊണ്ട് നിറയേണ്ട ഇടമാണ് നിങ്ങളുടെ മുറി. നിങ്ങളുടെ വ്യക്തിത്വവും, സ്റ്റൈലും പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന സ്ഥലം കൂടിയാണിത്. വീട്ടുപകരണങ്ങളും അലങ്കാരങ്ങളും സ്വയം നിർമ്മിച്ച നിങ്ങളുടെ വീട് ഒരുക്കുന്ന പോലെ ഒരു സന്തോഷം വേറെ ഉണ്ടാകില്ല. നമ്മൾക്ക് ഇണങ്ങുന്ന ഒരു വസ്തു നിർമ്മിക്കുകയും അത് കൃത്യ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കടമ്പ. വാൾ ആർട്ട് മുതൽ തലയിണകൾ വരെ, നിങ്ങളുടെ ശൈലി പരമാവധി വിളിച്ചറിയിക്കുന്ന ഈ സൃഷ്ടികൾ ചെലവ് ലാഭിക്കാനും, വീട് മനോഹരം ആക്കുവാനും വളരെ മികച്ചതാണ്. നിങ്ങൾക്ക് പ്രചോദനം നൽകുന്ന 8 DIY റൂം അലങ്കാര ആശയങ്ങൾ പങ്കിടുന്നു.

ലളിതമായ ഒരു ഗാലറി വാൾ

Fashionable retro armchair between two wooden cribs in cute twins nursery

സ്റ്റൈലിഷ് ആയ ഒരു ഭിത്തി അലങ്കരിക്കുക അത്ര സങ്കീർണ്ണമായ ഒരു പ്രവർത്തിയല്ല. സ്ട്രൈപ്പുകളോ, പോൾക്ക ഡോട്ടുകളോ പോലെയുള്ള മനോഹരമായ ഡിസൈനിലുള്ള ക്യാൻവാസുകളിൽ ലളിതമായ വാൾ ആർട്ട് പെയിന്റ് ചെയ്തു തൂക്കിയാൽ മാത്രം മതി ഒരു ഗാലറി ഭിത്തി സൃഷ്ടിക്കാൻ.

റെയിൻബോ മൊബൈൽ


അടുക്കളയും മുറികളും മനോഹരമായ മഴവില്ലുകൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ഈ DIY ഐറ്റംസ്. റീസൈക്കിൾ ചെയ്ത് മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച ഈ മൊബൈൽ ജനാലയ്ക്കരികിൽ തൂക്കുന്നത് മുറി നിറയെ വർണ്ണാഭമായ മഴവിൽ സൃഷ്ടിക്കും.

ടീക്കപ്പ് മെഴുകുതിരി

നിങ്ങളുടെ സ്വീകരണമുറിയിലോ, ഓഫീസ് മുറിയിലോ, കിടപ്പുമുറിയിലോ വിന്റേജ് ചായക്കപ്പുകളിൽ മെഴുകുതിരികൾ നിർമ്മിക്കുന്നത് വളരെ മനോഹരമായ ഒരു അലങ്കാരം തന്നെയാണ്. ഉരുകിയ മെഴുക് അനുയോജ്യമായ ചായ കപ്പുകളിൽ നിറച്ചാണ് ഈ മെഴുകുതിരികൾ സൃഷ്ടിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ചായ കപ്പുകളും, കത്തുമ്പോൾ സുഗന്ധം പുറത്തുവരുന്ന തരം മെഴുകും വിപണിയിൽ ലഭ്യമാണ്. ഇത്തരമൊന്ന് നിർമ്മിക്കൂ നിങ്ങളുടെ റൂമിൽ നിറയട്ടെ സുഗന്ധപൂരിതമായ പ്രകാശം.

തൂക്കിയിടുന്ന ഫ്ലവർവെയ്സുകൾ

Three hanging glasses with fresh flowers

ഫ്ലവർവെയ്സുകൾ തൂക്കിയ മുറികൾക്ക് പ്രകൃതിയുടെ ഒരു ഫീൽ നൽകാൻ എപ്പോഴും കഴിയും. എല്ലാ വീടുകളിലും ലഭ്യമായ ചെറിയ ഗ്ലാസ് പാത്രങ്ങളിൽ ചെടികൾ വളർത്തി ജനാലയ്ക്കരികിൽ തൂക്കിയിടുക. ഗ്ലാസ് ആയതുകൊണ്ട് ചെടിയുടെ വേരുകൾ വളരുന്നത് കാണുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഫ്ലവർ വേസ്  സ്ഥാപിക്കാൻ മേശ, ഫർണിച്ചർ, വിൻഡോ ഡിസി എന്നിവ പോലുള്ള ഒരു അധിക സാധനത്തിന്റെയും ആവശ്യമില്ല .

DIY Macrame അലങ്കാരം

Brunette woman working on a half-finished macrame piece, weaving ropes, making knots. Close up. Cropped. From behind.

നിങ്ങളുടെ വീട്ടിലെ ഏത് മുറിയിലും കൈകൊണ്ട് നിർമ്മിച്ച ഒരു DIY പ്രോജക്റ്റ് നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. മാക്രേം വാൾ ഹാംഗിംഗ് കുറച്ച് വൈദഗ്ധ്യം വേണമെങ്കിലും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന തന്നെയാണ്.സർപ്പിളുകളും ത്രികോണങ്ങളും പോലെയുള്ള രസകരമായ നിരവധി പാറ്റേണുകളുള്ള ഒരു മാക്രോം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി സൗജന്യ ട്യൂട്ടോറിയലുകൾ ഓൺലൈനിൽ ലഭ്യമാണ്

പോം പോം മാലകൾ

ഒരു മുറിയുടെ മൂലക്കോ, പുസ്തക ഷെൽഫിലോ ശൂന്യമായ ഭിത്തിയിലോ തൂക്കിയിടാൻ കഴിയുന്ന ഒരു മാലയാണ് ഇത്. വ്യത്യസ്ത അളവുകളിൽ ഉം രൂപങ്ങളിലും ലഭിക്കുന്ന ഇവ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ ഏതു സ്ഥലവും മനോഹരമാക്കാൻ സാധിക്കും.  വ്യത്യസ്ത ഡിസൈനുകൾക്കായി പോം പോമുകളുടെ നിറങ്ങൾ ഒന്നിടവിട്ട് മാറ്റം വരുത്തിയാൽ മതിയാകും.

ചോക്ക്ബോർഡ് മതിൽ

Spacious room with desk, chair and decorative chalkboard wall

DIY ചോക്ക്ബോർഡ് ഒരെണ്ണം നിങ്ങളുടെ റൂം ഭിത്തിയിൽ ഒരുക്കുന്നത് കാഴ്ചയ്ക്കും അതുപോലെതന്നെ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തിയെടുക്കാനും ഉപയോഗിക്കാം. വർണ്ണാഭമായ ചോക്ക് ഉപയോഗിച്ച് ഈ ബോർഡിൽ മികച്ച പാറ്റേണുകൾ സൃഷ്ടിക്കാൻ കഴിയും. കാര്യമായി വരയ്ക്കാൻ സാധിക്കുകയില്ല എങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാറ്റേണുകളുടെ സ്റ്റെൻസിലുകൾ ഓൺലൈനിൽ അവൈലബിൾ ആണ്.

പ്ലാന്റ് ഷെൽഫുകൾ

Cacti on wooden shelves in empty interior with copy space on white wall

ക്യാൻവാസ് ചിത്രങ്ങൾ മാത്രം ആകേണ്ട നിങ്ങളുടെ ഭിത്തിയുടെ അലങ്കാരം, ഈ കാൻവാസുകളുടെ ഇടയിൽ ചെടികൾക്ക് സ്ഥാനം നൽകിയാൽ മനോഹരമായ ഒരു കാഴ്ച തന്നെയാവും അത്.
DIY പ്ലാന്റ് ഷെൽഫുകളുള്ള ചെടികൾ നിറഞ്ഞ ഒരു ഭിത്തിക്ക് ഏത് മുറിയെയും തൽക്ഷണം രൂപാന്തരപ്പെടുത്താനും വീടിനുള്ളിൽ പച്ചപ്പിന്റെ സ്പർശം കൊണ്ടുവരാനും കഴിയും.