ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി.

ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി.ഇന്ന് മിക്ക വീടുകളുടെയും ഇന്റീരിയറിൽ സ്ഥാനം പിടിച്ച ഒന്നാണ് ഫാൾസ് സീലിംഗ്.

വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും പല മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി ഫാൾസ് സീലിംഗ് ചെയ്യുന്നുണ്ട്.

പഴയകാല വീടുകളിൽ മച്ച് നിർമ്മിച്ചിരുന്നതിന് പകരമായി ഉപയോഗപ്പെടുത്തുന്ന ഒരു രീതിയായി ഇതിനെ കണക്കാക്കാം.

സാധാരണ സീലിങ്ങിന് അടിയിൽ മറ്റൊരു സീലിംഗ് കൂടി കൃത്രിമമായി നൽകുന്നതിനെയാണ് ഫോൾസ് സീലിംഗ് എന്ന് പറയുന്നത്.

ഫെറോ സിമന്റ്,പിവിസി, കാൽസ്യം സിലിക്കേറ്റ്,ജിപ്സം ബോർഡ്, എംഡിഎഫ് എന്നിങ്ങനെ ഫോൾസ് സീലിംഗ് ചെയ്യുന്നതിനുള്ള മെറ്റീരിയലുകൾ നിരവധിയാണ്. ഫാൾസ് സീലിംഗ് ചെയ്യുന്നതു കൊണ്ടുള്ള പ്രധാന ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കാം.

ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഫാൾസ് സീലിംഗ് ഉറപ്പിക്കുന്നത് യഥാർത്ഥ സീലിങ്ങിൽ നിന്നും താഴേക്ക് തൂങ്ങി നിൽക്കുന്ന ഭാഗങ്ങളിലോ ഭിത്തികൾ തമ്മിൽ കണക്ഷൻ വരുന്ന ഭാഗങ്ങളിലോ പ്രത്യേക ഫ്രെയിമുകൾ നൽകി കൊണ്ടാണ്.

യഥാർത്ഥ സീലിങ്ങും ഫാൾസ് സീലിങ്ങും തമ്മിൽ കുറഞ്ഞത് ഏഴര തൊട്ട് 8 സെന്റീമീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം.

അതേസമയം ഫ്ളോറിങ്ങിൽ നിന്നും ഫോൾസ് സീലിംഗ് ചെയ്യുന്നതിനായി കുറഞ്ഞത് 250 സെന്റീമീറ്റർ മുതൽ 265 സെന്റീമീറ്റർ ഉയരം ഗ്യാപ്പ് ആയി നൽകേണ്ടതുണ്ട്.

വർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ ഉയരം, വീതി,നീളം എന്നിവയ്ക്ക് അനുസൃതമായാണ് ഇവയുടെ കൃത്യമായ അളവുകൾ നിശ്ചയിക്കപ്പെടുന്നത്.

ഫോൾസ് സീലിങ്ങിൽ മെറ്റൽ ഫ്രെയിം ഉപയോഗപ്പെടുത്തി ചെയ്യുന്ന രീതിയാണ് കൂടുതൽ പേരും
തിരഞ്ഞെടുക്കുന്നത്.

ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത് വഴി പല ഗുണങ്ങളുമുണ്ട്. ഇന്റീരിയറിൽ ഭംഗി വർദ്ധിപ്പിക്കുന്നതിനും വീടിനകത്തെ ചൂട് കുറയ്ക്കുന്നതിനും ബെഡ്റൂം പോലുള്ള സ്ഥലങ്ങളിൽ ഉയരം ക്രമീകരിച്ച് നൽകാനും ഫോൾസ് സീലിംഗ് നൽകുന്നതു വഴി സാധിക്കുന്നു.

വ്യത്യസ്ത ഡിസൈനുകളിൽ ചെയ്യാവുന്ന ഫോൾസ് സീലിംഗ് വർക്കുകൾ ഇന്റീരിയറിന്റെ മറ്റു നിറങ്ങൾ ലൈറ്റ് എന്നിവയോട് യോജിച്ച് നിൽക്കുന്ന രീതിയിൽ വേണം തിരഞ്ഞെടുക്കാൻ.

പ്രധാന മേൽക്കൂരയും ഫോൾസ് സീലിങ്ങും നൽകുന്നതിന് ഇടയിൽ ലഭിക്കുന്ന സ്ഥലം ചൂട് കുറയ്ക്കുന്നതിനായി ഉപകാരപ്പെടും.

മാത്രമല്ല ഏസി ഉപയോഗപ്പെടുത്തുന്ന ബെഡ്റൂമുകളിൽ വളരെ പെട്ടെന്ന് കൂൾ ആകാനും ഫോർ സീലിംഗ് നൽകുന്നത് വഴി സാധിക്കുന്നു.

വീടിന്റെ മേൽക്കൂരയിൽ ട്രസ്സ് വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ അഭംഗി മറച്ചു പിടിക്കാനും ഫോൾസ് സീലിംഗ് ഉപയോഗപ്പെടുത്താം.

ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും

ആഡംബര വിളക്കുകൾ എൽഇഡി സ്ട്രിപ്പ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തി ഫോൾസ് സീലിംഗ് കൂടുതൽ ഭംഗിയാക്കാവുന്നതാണ്.

ഇവയിൽ തന്നെ വാളുകളുടെ എണ്ണം പരമാവധി കുറച്ച് സീലിംഗ് ലൈറ്റ് നൽകുന്ന രീതിയാണ് ആളുകൾക്കിടയിൽ കൂടുതൽ ഇഷ്ടപ്പെടുന്നത്. സീലിങ്ങിനോടൊപ്പം പ്രൊഫൈൽ ലൈറ്റിംഗ് ടാസ്ക് ലൈറ്റിംഗ് രീതികളെല്ലാം പരീക്ഷിച്ചു നോക്കാവുന്നതാണ്.

വയറിങ് വർക്കുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപാകതകൾ മറച്ച് കാണിക്കാനും ഈ ഒരു രീതി ഉപയോഗപ്പെടുത്താം.

ഇവ നൽകുന്നതു കൊണ്ടുള്ള പ്രധാന പോരായ്മകൾ പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയും വൃത്തിയാക്കി നൽകിയില്ലെങ്കിൽ പെട്ടെന്ന് പൊടി പിടിക്കാനുള്ള സാധ്യതയുമാണ്. മാത്രമല്ല അത്യാവശ്യം ആഡംബരം നൽകിക്കൊണ്ട് ഫോൾസ് സീലിംഗ് ചെയ്യാനായി ഒരു വലിയ തുക ചിലവഴിക്കേണ്ടി വരികയും ചെയ്യും. ആഡംബരം കൂടുതൽ കാണിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഫോൾസ് സീലിങ്ങിൽ ഗ്ലാസ്, തടി, വെനീർ, മെറ്റൽ പോലുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

വ്യത്യസ്ത തട്ടുകൾ ആയും പാറ്റേൺ ആയും ചെയ്യാവുന്ന ഫോൾസ് സീലിംഗ് കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവ ശരിയായ രീതിയിൽ പരിപാലിച്ചു കൊണ്ടു പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഫാൾസ് സീലിംഗ് ചെയ്യുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.