പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.ഉയരം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം എന്ന് അറിയപ്പെടുന്ന ബുർജ് ഖലീഫ പുതിയ വിസ്മയങ്ങൾ തീർക്കാനായി ഒരുങ്ങുന്നു.

നിലവിലെ കെട്ടിടത്തിന് ചുറ്റും ഏകദേശം 550 മീറ്റർ ഹൈറ്റിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കെട്ടിടത്തിനു ചുറ്റുമായി ഒരു മോതിര വളയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്.

രണ്ട് വലിയ സമാന്തര വളയങ്ങൾ നിർമ്മിച്ച് ആർക്ക്ടച്ചറിൽ പുതിയ വിസ്മയങ്ങളാണ് ഇവിടെ തീർക്കപ്പെടുന്നത്. പുതിയതായി നിർമ്മിക്കുന്ന മോതിര വളയത്തിന്’ ഡൗൺ ടൗൺ സർക്കിൾ ‘ എന്നാണ് പേര് നൽകിയിട്ടുള്ളത്.

കെട്ടിടത്തിന്റെ മുകളിൽ നിന്നും 360 ഡിഗ്രി അളവിൽ ചുറ്റുമുള്ള കാഴ്ചകൾ എല്ലാം കാണാൻ സാധിക്കും. ബുർജ് ഖലീഫയിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ, പ്രത്യേകതകൾ.

ദുബായിലേക്ക് വരുന്ന ടൂറിസ്റ്റുകളെ കൂടുതൽ അത്ഭുതങ്ങളിലേക്ക് എത്തിക്കുന്നതിനായി നിലവിൽ 828 മീറ്റർ ഹൈറ്റിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫയിൽ ഡൗൺ ടൗണിന് മുകളിൽ പുതിയ ഒരു മോതിര വളയം കൂടി നൽകുകയാണ് ദുബായ് സർക്കാർ.

ബുർജ് ഖലീഫയുടെ നിർമ്മാണത്തോടെ ലോകത്തിന്റെ അത്ഭുതങ്ങളിൽ സ്ഥാനം പിടിക്കാൻ ദുബായ്ക്ക് സാധിച്ചിരുന്നു.

2019 ൽ ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്ത ബുർജ് ഖലീഫ കാണുന്നതിന് വേണ്ടി മാത്രം നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. 160 നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ 124 -മത്തെ നിലയിലാണ് ഒബ്സർവേഷൻ ഡെക്ക് സ്ഥിതി ചെയ്യുന്നത്.

76-മത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന സ്വിമ്മിംഗ് പൂൾ, അതിവേഗ ലിഫ്റ്റുകൾ എന്നിങ്ങനെ ബുർജ് ഖലീഫയുടെ പേരിലുള്ള റെക്കോർഡുകൾ ചില്ലറയല്ല.

അതോടൊപ്പം തന്നെ വിശേഷ ദിനങ്ങളിൽ ബുർജ് ഖലീഫയുടെ പുറം ഭാഗത്ത് നൽകുന്ന വലിയ ലേസർ ഷോകൾ, സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഗിന്നസ് റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്തു.

കെട്ടിടം നിർമ്മിച്ചിട്ടുള്ള ഏറ്റവും പുറത്തെ ചട്ടയിൽ അലുമിനിയം ഗ്ലാസ് എന്നിവയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് മുകളിലാണ് വ്യത്യസ്ത പരസ്യങ്ങളും, ചിത്രങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ബുർജ് ഖലീഫയുടെ പുറം ചട്ടയിൽ ഇന്ത്യൻ പതാകയും സ്ഥാനം പിടിച്ചു.

കൂടുതൽ പ്രത്യേകതകൾ

പതാകകളും ചിത്രങ്ങളും പരസ്യങ്ങളും മാത്രമല്ല മലയാള സിനിമ ഉൾപ്പെടെയുള്ളവയുടെ പ്രമോഷന്റെ ഭാഗമായും ലേസർ ഷോകൾ ഇവിടെ നടത്തപ്പെടുന്നുണ്ട്.

ഇത്തരം പരസ്യങ്ങളിൽ നിന്നും മാത്രം കോടികളുടെ വരുമാനം ബുർജ് ഖലീഫ സ്വന്തമാക്കുന്നു എന്നാണ് പറയപ്പെടുന്നത്. പുറത്തു നിന്ന് വരുന്ന ടൂറിസ്റ്റുകളും ദുബായിലെ സ്ഥിര താമസക്കാരും കൗതുകത്തോടെയാണ് എല്ലാ കാലത്തും ബുർജ് ഖലീഫയെ വീക്ഷിക്കുന്നത്.

വലിപ്പത്തിന്റെ കാര്യത്തിലും ആർക്കിടെക്ചറിന്റെ കാര്യത്തിലും നിരവധി അത്ഭുതങ്ങൾ സമ്മാനിച്ച ബുർജ് ഖലീഫയ്ക്ക് പുതിയ മോതിര വളയങ്ങൾ കൂടി ലഭിക്കുന്നതോടെ അത്ഭുതങ്ങളുടെ ഒരു വലിയ ലോകം തന്നെ തുറക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ഇത് ദുബായ് ടൂറിസ്റ്റ് മേഖലയെയും വളരെ വലിയ ലാഭം കൊയ്യുന്നതിന് വഴിയൊരുക്കുമെന്നാണ് ദുബായ് ഗവൺമെന്റ് കരുതുന്നത്. എല്ലാ മേഖലകളിലും വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു രാജ്യമായി ദുബായ് എന്നേ മാറിക്കഴിഞ്ഞു.

നിയോ ഫ്യൂച്ചറിസം ആർക്കിടെക്ചർ സ്റ്റൈൽ ഉപയോഗപ്പെടുത്തി ഡിസൈൻ ചെയ്ത ബുർജ് ഖലീഫ കൺസ്ട്രക്ഷൻ തുടങ്ങിയത് ജനുവരി 6 2004 ൽ ആണ്. എമാർ പ്രോപ്പർട്ടീസ് ആണ് ബുർജ് ഖലീഫയുടെ ഓണർ.

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ, ഇടം നേടാൻ ഇരിക്കുന്നത് പുതിയ വിസ്മയങ്ങളുടെ ലിസ്റ്റിൽ.