വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.കനത്ത മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വിതച്ചു കൊണ്ടിരിക്കുമ്പോൾ പല സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി കഴിഞ്ഞു.

പലരും വെള്ളം കയറിയ വീടുകളിൽ നിന്നും മാറി താമസിക്കാൻ തയ്യാറാകുന്നില്ല എന്നതും മറ്റൊരു പ്രശ്നമാണ്. എന്നാൽ തുടക്കത്തിൽ അയൽപക്കരെല്ലാം വീടിനോട് അടുത്ത് ഉണ്ടാവുമെങ്കിലും എല്ലാവരും ക്യാമ്പുകളിലേക്കും മറ്റും പോയി കഴിഞ്ഞാൽ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

തുടർന്ന് രക്ഷാപ്രവർത്തകർ അത്തരം ഭാഗങ്ങളിലേക്ക് വരാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടു തന്നെ വീട്ടിൽ ചെറിയ രീതിയിൽ വെള്ളം കയറി തുടങ്ങുമ്പോൾ തന്നെ മാറി താമസിക്കാനായി ശ്രദ്ധിക്കുക.

മാത്രമല്ല വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ച് താമസത്തിനായി എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വെള്ളം വീട്ടിനകത്ത് കയറുന്നതിനോടൊപ്പം തന്നെ ഇഴജന്തുക്കൾ എത്താനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് വളരെയധികം ശ്രദ്ധിച്ചു മാത്രം തിരികെ വീട്ടിനകത്തേക്ക് കയറാനായി ശ്രദ്ധിക്കുക.

അതുപോലെ വൈദ്യുത കമ്പികൾ വീടിനകത്തേക്ക് പൊട്ടി വീണ് അതിൽ നിന്നും ഷോക്ക് ഏൽക്കാനുള്ള സാധ്യതയും മുൻകൂട്ടി കാണണം. ഇഴ ജന്തുക്കളെയും വൈദ്യുത ഷോക്കിനെയും പ്രതിരോധിക്കുന്നതിനായി ചെരിപ്പ് ഇട്ട് മാത്രം വീട്ടിനകത്ത് കയറാനായി ശ്രദ്ധിക്കുക.

വെള്ളം കെട്ടി നിന്ന് പല രീതിയിലുള്ള അസുഖങ്ങളും പടരാൻ സാധ്യത ഉള്ളതു കൊണ്ട് തന്നെ ഒരു അണുനാശിനി ഉപയോഗിച്ച് വീട് പൂർണമായും വൃത്തിയാക്കുക.

വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിണറിലെ വെള്ളം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കാനായി ശ്രദ്ധിക്കുക.

കൂടുതലായി വെള്ളം കയറിയാൽ സെപ്റ്റിക് ടാങ്ക് പൊട്ടാനുള്ള സാധ്യതയുണ്ട് അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കിണറ്റിലെ വെള്ളവുമായി മിക്സ് ആയിട്ടില്ല എന്ന കാര്യം ഉറപ്പു വരുത്തുക.

വീട്ടിനകത്ത് സൂക്ഷിച്ചു വച്ചിരുന്ന പാത്രങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താൻ ക്ലോറിൻ ലായനി വെള്ളത്തിൽ മിക്സ് ചെയ്ത് അരമണിക്കൂർ എങ്കിലും വെച്ചശേഷം കഴുകി വൃത്തിയാക്കുക. വെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക.

വീടിനു ചുറ്റും എവിടെയെങ്കിലും വെള്ളം കെട്ടി നിൽക്കുന്നുണ്ട് എങ്കിൽ അത് കൊതുകു പോലുള്ളവ പെരുകുന്നതിന് കാരണമായേക്കാം.

കിണറിലെ വെള്ളം ശുദ്ധീകരിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ.

വെള്ളം കെട്ടി നിന്ന പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ശുദ്ധീകരിച്ച ശേഷം മാത്രം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.

കിണറിലെ വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തി വേണം ഉപയോഗിക്കാൻ. ഏകദേശം ആയിരം ലിറ്റർ അളവിലുള്ള വെള്ളത്തിന് 2.5 ഗ്രാം എന്ന കണക്കിലാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടി വരിക.

ഒരു ബക്കറ്റിൽ വെള്ളം നിറച്ച് അതിലേക്ക് ബ്ലീച്ചിംഗ് പൗഡർ മിക്സ് ചെയ്ത് കുറഞ്ഞത് 10 മിനിറ്റ് എങ്കിലും ഊറാനായി വെക്കണം.

വെള്ളത്തിന്റെ അടിയിൽ ചുണ്ണാമ്പ് അടിഞ്ഞ ശേഷം കിണറ്റിൽ ഉപയോഗിക്കുന്ന ബക്കറ്റിൽ ഒഴിച്ച് കിണറിൽ താഴ്ത്തി വെള്ളത്തിൽ മിക്സ് ചെയ്യാവുന്നതാണ്.

ചെറിയ രീതിയിൽ എങ്കിലും വെള്ളത്തിൽ ക്ലോറിന്റെ അളവ് ഉണ്ടെങ്കിൽ മാത്രമാണ് അത് ശരിയായ രീതിയിൽ വെള്ളത്തിൽ മിക്സ് ആയി കഴിഞ്ഞിട്ടുള്ളൂ എന്ന് മനസ്സിലാക്കാം.

ക്ലോറിൻ മിക്സ് ചെയ്ത വെള്ളത്തിന് ചെറിയ രീതിയിലുള്ള രുചി വ്യത്യാസം ഉണ്ടാകുമെങ്കിലും ഒരു ദിവസത്തിനു ശേഷം അവയിൽ കുറവ് വരുന്നതാണ്. അടുക്കള ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളം അല്പനേരം തുറന്നു വച്ച് മാത്രം ഉപയോഗിക്കാവുന്നതാണ്.

വയറിങ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വെള്ളം കയറിയ വീടുകളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നത് പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികളും വെള്ളം കയറിയ സ്വിച്ച്, പ്ലഗ്, മീറ്റർ എന്നിവയുടെ ഉപയോഗവുമാണ്.

ഇവയിൽ നിന്നും ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണണം.

വീടിനോട് ചേർന്ന് നൽകിയിട്ടുള്ള എർത്ത്, ലൈൻ അല്ലെങ്കിൽ സർവീസ് വയർ എന്നിവ പൊട്ടിക്കിടക്കുന്നത് കാണുകയാണെങ്കിൽ ഒരു കാരണവശാലും അവ തൊടാൻ ശ്രമിക്കരുത്.

കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുക. വീട് വൃത്തിയാക്കുന്നതിന് മുൻപായി വീട്ടിലെ മീറ്ററിനോട് ചേർന്ന് നൽകിയിട്ടുള്ള ഫ്യൂസ് ഊരി മെയിൻ സ്വിച്ച് കൂടി ഓഫാക്കിയ ശേഷം മാത്രം വൃത്തിയാക്കി തുടങ്ങുക.

വീടിന് മുകളിൽ സോളാർപാനൽ ഉപയോഗിക്കുന്നവരും ഇൻവർട്ടർ ഉപയോഗിക്കുന്നവരും അതിന്റെ മെയിൻ ബാറ്ററിയിലേക്കുള്ള കണക്ഷൻ മാറ്റിയശേഷം മാത്രം വീട് വൃത്തിയാക്കുക.

വൈദ്യുത ഉപകരണങ്ങളോട് ചേർന്നുള്ള വയറിങ്ങിൽ വെള്ളം കയറിയിട്ടുണ്ട് എന്ന് തോന്നുകയാണെങ്കിൽ അവ ഒരു കാരണവശാലും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

വീട്ടിനകത്ത് വെള്ളം കയറി താമസത്തിനായി എത്തുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി, ഈ കാര്യങ്ങളിൽ മുൻകരുതൽ എടുക്കുക.