ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും.

ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും.പണ്ടു കാലത്ത് സമയം അറിയുന്നതിന് വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ക്ലോക്കുകൾ ഇന്റീരിയർ ഡിസൈനിങ്ങിൽ മുൻ പന്തിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വ്യത്യസ്ത ആകൃതിയിലും, ഡിസൈനിലും നിറത്തിലും ലഭ്യമാകുന്ന ക്ലോക്കുകൾ ഒരു ഡക്കർ ഐറ്റം എന്ന രീതിയിലാണ് ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

കമ്പ്യൂട്ടർ സ്ക്രീനിനും മൊബൈൽ ഫോണിനും പ്രാധാന്യം വർധിച്ചപ്പോൾ ക്ലോക്കുകളോടുള്ള പ്രിയം ഇടക്കാലത്ത് വച്ച് കുറഞ്ഞുവെങ്കിലും പുത്തൻ ഡിസൈനുകളിൽ മാറ്റങ്ങൾ വരുത്തി ക്ലോക്കുകൾ പുറത്തിറക്കിയപ്പോൾ അവയ്ക്ക് വീണ്ടും വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചു.

ഫോട്ടോ ഫ്രെയിമുകളോടൊപ്പം അറേഞ്ച് ചെയ്ത് വയ്ക്കാവുന്ന രീതിയിലുള്ള ക്ലോകൾ മുതൽ ഡിജിറ്റൽ ക്ലോക്കുകൾ വരെ ഇന്ന് വിപണി അടക്കി വാഴുന്നുണ്ട്.

കുറച്ച് വ്യത്യസ്തമായ വാൾ ക്ലോക്ക് ഐഡിയകളെ പറ്റി മനസ്സിലാക്കാം.

ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും, തിരഞ്ഞെടുക്കേണ്ട രീതി.

സമയമറിയുന്നതിനുള്ള ഒരു ഉപകരണം എന്നതിൽ ഉപരി ലിവിങ് ഏരിയയിലെ ചുമരുകളിൽ അലങ്കാരമായി വാൾ ക്ലോക്കുകൾ ഇടംപിടിച്ചു കഴിഞ്ഞു.

കാഴ്ചയിൽ ഭംഗി നൽകുന്നതിനോടൊപ്പം തന്നെ കൃത്യമായി വർക്ക് ചെയ്യുന്ന ക്ലോക്ക് നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഓരോ ബ്രാൻഡുകളും തങ്ങളുടെതായ ശൈലിയിൽ യൂണിക്ക് മോഡലുകളിൽ വ്യത്യസ്ത വിലകളിലുമുള്ള ക്ലോക്കുകൾ വിപണിയിൽ ഇറക്കുന്നുണ്ട്.

ക്ലോക്ക് വിപണിയിൽ എല്ലാക്കാലത്തും വളരെയധികം ഡിമാൻഡ് നേടിയെടുത്ത ഡിസൈനാണ് കുക്കു ക്ലോക്കുകൾ.

എന്നാൽ അതേ രീതിയിൽ ഡിജിറ്റൽ ടൈപ്പ് ക്ലോക്കുകളോടും ആളുകൾക്ക് ഇന്ന് പ്രിയം വർദ്ധിച്ചിരിക്കുന്നു.

വ്യത്യസ്ത ക്രാഫ്റ്റ് വർക്കുകളോടൊപ്പം സെറ്റ് ചെയ്ത് എടുക്കാവുന്ന രീതിയിലുള്ള ക്ലോക്കുകൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ്.

കുക്കു ക്ലോക്കിൽ തന്നെ വ്യത്യസ്ത ഡിസൈനുകളിൽ ഉള്ളവ പലനിറങ്ങളിലും, ഡിസൈനുകളിലും തിരഞ്ഞെടുക്കാം.

നമ്പേഴ്സ് എഴുതിയതും, അല്ലാത്തതും, സമയം എഴുതി കാണിക്കുന്നതുമായ ക്ലോക്കുകൾക്ക് ഫീച്ചറുകൾ കൂടുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം വരും.

മെറ്റൽ ആർട്ട് വർക്കിനോടൊപ്പം ക്ലോക്ക് കൂടി വരുന്നവ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

വാളിൽ വലിയ രീതിയിലുള്ള അലങ്കാരങ്ങൾ ഒന്നും പിന്നീട് നൽകേണ്ടി വരുന്നില്ല എന്നതാണ് ഇവയോടുള്ള പ്രിയം വർദ്ധിപ്പിക്കുന്ന കാര്യം.

അതേസമയം വീടിനകത്ത് ക്ലാസിക് ലുക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴും വിന്റേജ് ടൈപ്പ് ക്ലോക്ക് തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്.

വളരെ മിനിമൽ ഡിസൈനിൽ ഉള്ള ക്ലോക്ക് ആവശ്യമുള്ളവർക്ക് ഐക്കണിക്ക് ടൈപ്പ് നോക്കി തിരഞ്ഞെടുക്കാം.

വോൾപേപ്പർ ക്ലോക്കുകളും, ഡിജിറ്റലും

വാൾപേപ്പർ ഡിസൈനിൽ ക്ലോക്കിന്റെ ഫീച്ചറുകൾ കൂടി ആഡ് ചെയ്തു ഉപയോഗപ്പെടുത്താവുന്ന സ്‌പൈറോഗ്രാഫ് ക്ലോക്കുകൾക്ക് വലിയ ഡിമാൻഡ് ആണ് വിപണിയിൽ ഉള്ളത്.

പേപ്പർ ഡ്രോയിങ് ചെയ്ത രീതിയിൽ തോന്നിപ്പിക്കുന്ന ഇവ ചുമരുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ്.

സ്‌പൈറോഗ്രാഫ് ക്ലോക്കുകളിൽ തന്നെ ജിയോമെട്രിക്,ഫ്ലവർ, റൗണ്ട് , സ്റ്റാർ ടൈപ്പ് രീതിയിലുള്ളവ ലഭ്യമാണ്.


കോൺക്രീറ്റ് വാളുകളിൽ അതിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ സിമന്റ് ഉപയോഗിച്ച് ക്രാഫ്റ്റ് ചെയ്തെടുക്കുന്ന ക്ലോക്കുകൾക്കും ഡിമാൻഡ് വർദ്ധിച്ചിരിക്കുന്നു.

ചലിക്കുന്ന ശബ്ദം പോലും അറിയാത്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഡിജിറ്റൽ ക്ലോക്കുകൾ നമ്പർ എഴുതി കാണിക്കുന്നവയാണ് ബെഡ്റൂം പോലുള്ള ഇടങ്ങളിലേക്ക് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്.

ഒരു ക്ലോക്ക് എന്നതിൽ ഉപരി സമയം സെന്റെൻസ് രൂപത്തിൽ എഴുതി കാണിക്കുന്നവയും ഇന്ന് വിപണിയിൽ ലഭ്യമാണ്.

വലിപ്പം കുറച്ച് എൽഇഡി കലണ്ടർ ഡിസ്പ്ലേ ചെയ്യുന്ന ടേബിളിൽ വയ്ക്കാവുന്നതും ചുമരിൽ ഫിക്സ് ചെയ്യാവുന്നതുമായ ക്ലോക്കുകൾക്കും ആരാധകർ ഏറെയാണ്.

ഇത്തരത്തിൽ വീടിന്റെ ഇന്റീരിയറിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കുന്ന രീതിയിലാണ് മോഡേൺ ക്ലോക്കുകൾ ഡിസൈൻ ചെയ്യുന്നത്.

ലിവിങ് ഏരിയ പോലുള്ള ഇടങ്ങളിൽ ചുമരുകളുടെ വലിപ്പവ്യത്യാസം അനുസരിച്ച് വലിപ്പം കൂട്ടിയും കുറച്ചും തിരഞ്ഞെടുക്കാവുന്ന വാൾ ക്ലോക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ചുമരുകൾക്ക് അഡീഷണൽ ആയി ഒരു ഡെക്കർ ഐറ്റം ഉപയോഗപ്പെടുത്തേണ്ടി വരുന്നുമില്ല.

ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും, വ്യത്യസ്ത ഡിസൈനുകളിലും നിറത്തിലും, രൂപത്തിലുമെല്ലാം ഉള്ളവ ആവശ്യാനുസരണം തിരഞ്ഞെടുത്തു വാങ്ങാൻ നിരവധി ഓപ്ഷനുകൾ ഇന്ന് നമുക്ക് മുന്നിലുണ്ട്.