ലാളിത്യം നിറച്ച് സാമന്തയുടെ വീട്. സെലിബ്രിറ്റികളുടെ വീടിനെ പറ്റി അറിയാൻ സാധാരണക്കാരായ ആളുകൾക്കുള്ള താല്പര്യം അത്ര ചെറുതല്ല.

അത്തരം ആളുകൾ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള ഫർണിച്ചറുകൾ,നിറങ്ങൾ ഡിസൈനുകൾ എന്നിവയെല്ലാം അറിയാനുള്ള താല്പര്യം തന്നെയാണ് ആളുകളെ അത്തരം കാര്യങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകം.

ഇത്തരത്തിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയാണ് സാമന്ത താമസിക്കുന്ന ഹൈദരാബാദിലെ ജൂബിലി ഹിൽസ് എന്ന ആഡംബര ഭവനം . ക്ലാസിക് സ്റ്റൈലിൽ ഇന്റീരിയർ ചെയ്ത വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ലാളിത്യം നിറഞ്ഞ സാമന്തയുടെ വീട്, കൂടുതൽ വിശേഷങ്ങൾ.

വളരെ മിനിമലിസ്റ്റിക് ആയ ഡിസൈനിൽ ചെയ്തെടുത്ത വീടിന്റെ അകത്തളം വളരെയധികം മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

അതിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ ക്ലാസിക് സ്റ്റൈലിൽ ഉള്ള സോഫകളും ഫർണിച്ചറുകളും വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

വീടിന്റെ എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള ലാൻഡ്സ്കേപ്പിംഗ് പുറത്തെ മോടി എടുത്തു കാണിക്കുന്നു.

സാമന്ത നാഗ ചൈതന്യയുമായി ഒരുമിച്ച് താമസിക്കുമ്പോൾ സ്വന്തമാക്കിയ ഈ ഭവനം കാഴ്ചയിൽ ഒളിപ്പിക്കുന്ന കൗതുകങ്ങൾ നിരവധിയാണ്.

വീടിന്റെ ഇന്റീരിയറിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റ് ആണ് കൂടുതലായും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള വൈറ്റ് നിറത്തിലുള്ള സോഫയും അതോടൊപ്പം യോജിച്ച് നിൽക്കുന്ന കുഷ്യനുകളും കൂടുതൽ ഭംഗി എടുത്തു കാണിക്കുന്നു. ലിവിങ് ഏരിയയിൽ തന്നെ ഒരു ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

ലിവിങ് ഏരിയയുടെ മോടി കൂട്ടുന്നതിനായി നിറയെ അലങ്കാര വസ്തുക്കളും പൂക്കളും ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. ബെഡ്റൂമിലും ലിവിങ് ഏരിയയുടെ അതെ തീമിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

പ്രധാന ആകർഷണതകൾ.

വീടിന്റെ പുറത്ത് അതിമനോഹരമായി ചെയ്ത ലാൻഡ്സ്കേപ്പിംഗ്, ഗ്രാസ് കാർപെറ്റ്, സ്വിമ്മിംഗ് പൂൾ ലോഞ്ച്, വർക്കൗട്ട് ഏരിയ എന്നിവയെല്ലാം സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

അതോടൊപ്പം ഇരിക്കാൻ ആവശ്യമായ സോഫ ചെയറുകൾ എന്നിവയും ഈയൊരു ഏരിയയിൽ നൽകിയിട്ടുണ്ട്.

വീടിന് പുറത്ത് സെറ്റ് ചെയ്തിട്ടുള്ള ഗാർഡനിൽ പച്ചക്കറികളും പൂക്കളും നട്ടു വളർത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ വീടിന്റെ ബാക്ക് സൈഡിലായി ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തു അടുക്കളയിലേക്ക് ആവശ്യമായ ഇലക്കറികളെല്ലാം നട്ടു പിടിപ്പിച്ചിട്ടുണ്ട്.

മോഡേൺ രീതി പിന്തുടർന്നു കൊണ്ട് ഓപ്പൺ സ്റ്റൈൽ കിച്ചൻ ആണ് നൽകിയിട്ടുള്ളത്. കിച്ചണിൽ വൈറ്റ് നിറത്തിലുള്ള പെയിന്റ്, മരത്തിൽ തീർത്ത ഷെൽഫുകൾ എന്നിവ നൽകിയിരിക്കുന്നു.

കിച്ചണിൽ കൂടുതൽ പച്ചപ്പ് നിറയ്ക്കാനായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

ലിവിങ് ഏരിയ,ബെഡ്റൂമുകൾ എന്നിവയ്ക്ക് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഡാർക്ക് നിറമാണ് ഡൈനിങ് ഏരിയയിൽ പരീക്ഷിച്ചിട്ടുള്ളത്.

ഡാർക്ക് ലൈറ്റ് നിറങ്ങളുടെ ഒരു വലിയ മിശ്രണം തന്നെ വീടിനകത്ത് പരീക്ഷിച്ചിരിക്കുന്നു. അതായത് ലൈറ്റ് നിറങ്ങൾക്ക് നൽകിയ അതേ പ്രാധാന്യം ഡാർക്ക് നിറങ്ങളിലും നൽകി കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഡൈനിങ് ടേബിളിൽ കൗണ്ടർ ടോപ്പ് ആയി ബ്രൗൺ നിറത്തിലുള്ള മാർബിൾ അതോടൊപ്പം റെഡ് നിറത്തിലുള്ള ചെയ്യറുകൾ എന്നിവ സജ്ജീകരിച്ചു നൽകിയിട്ടുണ്ട്.

ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും തമ്മിൽ പാർട്ടീഷൻ നൽകിയിട്ടില്ല.

ഇത്തരത്തിൽ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പ്രത്യേകതകൾ നിറച്ച സാമാന്തയുടെ വീടിന്റെ പ്രത്യേകതകൾ ഇവിടെ അവസാനിക്കുന്നില്ല.

ലാളിത്യവും ആഡംബരവും ഒത്തൊരുമിച്ച സാമന്തയുടെ വീട് എക്സ്റ്റീരിയറിലും ഇന്റീരിയറിലും വളരെയധികം വ്യത്യസ്തത പുലർത്തി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.

ലാളിത്യം നിറച്ച് സാമന്തയുടെ വീട് വിശേഷങ്ങൾ ചെറുതല്ല.