ആറു സെന്റിലൊരു അതിമനോഹര വീട്.സ്വന്തം വീട് നിർമ്മിക്കുമ്പോൾ അതിന് കുറച്ചെങ്കിലും ആഡംബരം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക മലയാളികളും.

എന്നാൽ പലപ്പോഴും സ്ഥല പരിമിതിയാണ് ഇത്തരം സാഹചര്യങ്ങളിൽ ഒരു വലിയ വില്ലനായി മാറുന്നത്.

എന്നാൽ ആഡംബരത്തിന് കുറവൊന്നും വരുത്താതെ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് 6 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഒരു വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച ഈ വീട്ടിൽ വീട്ടുടമ അനിൽ അഗസ്റ്റിനും കുടുംബവുമാണ് താമസിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സുന്ദര ഭരണത്തിന്റെ പേര് എ. ജെ വില്ലാസ് എന്നാണ്. വെറും ആറ് സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ആഡംബരങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച വീടിന്റെ പ്രത്യേകതകൾ മനസിലാക്കാം.

ആറു സെന്റിലൊരു അതിമനോഹര വീട്, കൂടുതൽ വിശേഷങ്ങൾ.

വീടിന്റെ ആകെ വിസ്തീർണം 1,700 ചതുരശ്ര അടിയാണ്. മൂന്ന് ബെഡ്റൂമുകൾ നൽകിയിട്ടുള്ള വീട്ടിൽ കാർപോർച്ച്,സിറ്റൗട്ട്, അതിഥികളെ സ്വീകരിക്കാൻ ഫോർമൽ ലിവിങ്, അതുകൂടാതെ ഒരു ഫാമിലി ലിവിങ്, കിച്ചൻ ഡൈനിങ് ഏരിയ വർക്കേരിയ, അറ്റാച്ഡ് ബാത്റൂം എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും നൽകിയിരിക്കുന്നു.

ഈ ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ അപ്പർ ലിവിങ് ബാൽക്കണി എന്നിവയ്ക്കും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സാധാരണ വീടുകളിൽ നിർമ്മിക്കുന്ന കാർപോർച്ചുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശാലത നൽകിക്കൊണ്ട് മൂന്ന് കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന രീതിയിലാണ് പോർച്ച് ഏരിയ നൽകിയിട്ടുള്ളത്.

വീടിന്റെ മുൻഭാഗത്തെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ മുകളിലത്തെ ബാൽക്കണി ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ മുറ്റം മുഴുവൻ നാച്ചുറൽ സ്റ്റോൺസ് പാകി പുല്ല് നൽകിയത് മുറ്റത്തിന്റെ ഭംഗി എടുത്തു കാണിക്കുന്നു.

ഇന്റീരിയർ ഡിസൈൻ ചെയ്ത രീതി.

വീടിനകത്ത് കൂടുതൽ വലിപ്പം തോന്നിപ്പിക്കുന്നതിനായി ലിവിങ് ഏരിയയ്ക്ക് ഡബിൾ ഹൈറ്റ് റൂഫ് രീതിയാണ് പരീക്ഷിച്ചിട്ടുള്ളത്.

പ്രകാശത്തെ പ്രതിഫലിപ്പിച്ച് കാണിക്കുന്നതിന് വൈറ്റ് നിറത്തിലുള്ള പെയിന്റാണ് ചുമരുകളിൽ നൽകിയിട്ടുള്ളത്.

അതിനോട് യോജിച്ചു നിൽക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുതോടെ ഇന്റീരിയറിന്റെ ഭംഗി ഇരട്ടിയായി തോന്നിപ്പിക്കും.

വീടിന്റെ ഓരോ മുക്കും മൂലയും വരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ഡിസൈൻ ചെയ്തെടുത്ത വീടിന്റെ ആർടിടെക്ചർ എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ്.

അത്യാവശ്യത്തിന് ആഡംബരം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തിട്ടുള്ള അടുക്കള രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അടുക്കളയ്ക്ക് ഗ്രേ നിറത്തിലുള്ള പെയിന്റ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അടുക്കളയിലെ മറ്റ് ഉപകരണങ്ങൾ കബോർഡുകൾ എന്നിവയോട് യോജിച്ചു നിൽക്കുന്നതിനു വേണ്ടിയാണ് ഗ്രേ നിറം തിരഞ്ഞെടുത്തത്. വീടിന്റെ മുകളിലത്തെ നിലയിൽ അപ്പർ ലിവിങ്ങിനോടൊപ്പം തന്നെ കുട്ടികൾക്ക് പഠിക്കാനായി ഒരു സ്റ്റഡി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കുള്ള ബെഡ്റൂം ഫസ്റ്റ് ഫ്ലോറിൽ ആണ് സജ്ജീകരിച്ചിട്ടുള്ളത്. കിഡ്സ് റൂമിന് നൽകേണ്ട എല്ലാ ഇന്റീരിയർ അലങ്കാരങ്ങളും നൽകി ഡബിൾ ഡക്കർ രീതിയിലുള്ള കട്ടിലാണ്ഉപയോഗിച്ചിട്ടുള്ളത്.

ഇന്റീരിയറിൽ ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകൾ ആണ് തിരഞ്ഞെടുത്തത്. വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു ആകർഷണത ഫാൾസ് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കാണ്.

കബോർഡുകൾ നിർമ്മിക്കുന്നതിനായി പ്ലൈവുഡ് വെനീർ കോമ്പിനേഷനാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതേ മെറ്റീരിയൽ തന്നെയാണ് ബെഡ്റൂം വാർഡ്രോബുകളിലും ഫർണിച്ചറുകളിലും തിരഞ്ഞെടുത്തത്.

ആറു സെന്റിലൊരു അതിമനോഹര വീട് അതും ആഡംബരം ഒട്ടും ചോരാതെ തന്നെ.

House Owner: Anil Augustine

Location: Kozhikkode

Square feet: 1700

Architect: Sajeendran Kommeri,Koodu