ഇന്റീരിയറിൽ പരീക്ഷിക്കാം ക്രിയേറ്റിവിറ്റി.

ഇന്റീരിയറിൽ പരീക്ഷിക്കാം ക്രിയേറ്റിവിറ്റി.ഇന്റീരിയറിൽ സ്വന്തമായി ക്രിയേറ്റിവിറ്റി ഐഡിയകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

അടുക്കും ചിട്ടയോടും കൂടി കാഴ്ചയിൽ ഭംഗി നൽകുന്ന നിറങ്ങളും വസ്തുക്കളും ഉപയോഗിച്ച് ഇന്റീരിയർ അലങ്കരിക്കാൻ അല്പം പണം ചിലവഴിച്ചാലും തെറ്റില്ല എന്ന് കരുതുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

സ്വന്തമായി ക്രിയേറ്റീവ് ഐഡിയകൾ മനസ്സിലുണ്ടെങ്കിൽ ഒരു ഇന്റീരിയർ എക്സ്പേർട്ടിന്റെ സഹായം ഇല്ലാതെ തന്നെ സ്വന്തം വീട് ഡിസൈൻ ചെയ്യാം.

അതിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ മറ്റ് വസ്തുക്കൾ എന്നിവയെപ്പറ്റി ചെറിയ ഒരു അന്വേഷണം നടത്തി നോക്കിയാൽ മാത്രം മതി.

സ്വന്തമായി ഇന്റീരിയർ അലങ്കരിക്കുമ്പോള്‍ ഉദ്ദേശിച്ച ബഡ്ജറ്റിൽ കാര്യങ്ങൾ ചെയ്യാനും സാധിക്കും.

ഒരുപാട് പണം ചിലവഴിക്കാൻ താല്പര്യമില്ലെങ്കിൽ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫർണിച്ചറുകൾ അലങ്കാര വസ്തുക്കൾ എന്നിവയെ അപ് ഫർബിഷ് ചെയ്തെടുക്കുന്നതും ക്രിയേറ്റീവ് ആയ കാര്യമാണ്.

മനസ്സിന് സന്തോഷവും വീട്ടിനകത്ത് പോസിറ്റീവ് എനർജിയും നിറക്കാവുന്ന രീതിയിൽ സ്വന്തമായി തന്നെ ഇന്റീരിയർ ഡിസൈൻ ചെയ്യാനുള്ള ചില ഐഡിയകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയറിൽ പരീക്ഷിക്കാം ക്രിയേറ്റിവിറ്റി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പണ്ടു കാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. കുറച്ചു കാലത്തെ ഉപയോഗം കൊണ്ട് തന്നെ അവയിൽ സ്ക്രാച്കളും, ചിതൽ ശല്യവുമൊക്കെ വരാനുള്ള സാധ്യത കൂടുതലാണ്.

അത്തരം സാഹചര്യങ്ങളിൽ അവയെ അപ് ഫർബിഷ് ചെയ്തെടുക്കാവുന്നതാണ്. ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ല പോലെ ഉരച്ച് വൃത്തിയാക്കി ഇഷ്ടമുള്ള നിറങ്ങൾ അടിച്ച് പ്രൈമർ കൂടി അടിച്ചു നൽകുന്നതോടെ ഒരു പുതുപുത്തൻ ഫർണിച്ചറിന്റെ ലുക്കിലേക്ക് അവ മാറിക്കഴിഞ്ഞു.

ഫർണിച്ചർ റീസൈക്കിൾ ചെയ്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെയുള്ള വസ്തുക്കൾ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ഒരു സ്മൂത്തായ തുണി,സാൻഡ് പേപ്പർ ബ്രഷ്, ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റ്, പ്രൈമർ എന്നിവ മാത്രമാണ് അതിന് ആവശ്യമായി വരുന്നുള്ളൂ. പഴയ തടി സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാൻ മറക്കരുത്.

എന്നാൽ മാത്രമാണ് അവക്ക് സ്വാഭാവികമായ മിനുസം ലഭിക്കുകയുള്ളു. തുടർന്ന് ഇന്റീരിയറിന്റെ തീമിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ ഏതെങ്കിലും ഒരു ലൈറ്റ് നിറത്തിലുള്ള പെയിന്റ് ഫർണിച്ചറിന് അടിച്ചു നൽകാം.

ഇവയിൽ വ്യത്യസ്ത ഡിസൈനുകൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സ്റ്റെനസിൽ ഉപയോഗിച്ച് പകർത്തി നിറങ്ങൾ നൽകുകയും ആവാം.

കുറഞ്ഞത് രണ്ട് കോട്ടെങ്കിലും പെയിന്റ് അടിച്ച് നൽകുന്നതാണ് കൂടുതൽ അനുയോജ്യം. സ്വാഭാവികമായ മരത്തിന്റെ നിറം തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പെയിന്റിനോടൊപ്പം അല്പം പെട്രോളിയം ജെല്ലി ആഡ് ചെയ്ത് നൽകുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കും.

പഴയ ഗ്ലാസും കുപ്പിയും വലിച്ചെറിയേണ്ട.

ഉപയോഗ ശൂന്യമായ ഗ്ലാസ് ബൗളുകൾ കുപ്പികൾ എന്നിവയിൽ മനോഹരമായി പെയിന്റ് ചെയ്ത് എടുക്കുന്നതും ടെറാറിയം നിർമ്മിക്കുന്നതുമെല്ലാം ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആണ്.

ഇനി അത്രയൊന്നും മെനക്കെടാൻ താല്പര്യമില്ലാത്തവർക്ക് ഒഴിഞ്ഞ കുപ്പികളിൽ ഇൻഡോർ പ്ലാന്റുകൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം.

സ്വന്തമായി ഐഡിയകൾ ലഭിക്കുന്നില്ലെങ്കിൽ ഓൺലൈൻ ചാനലുകൾ വഴി കൈലുള്ള വസ്തുവിനെ എങ്ങിനെ ക്രിയേറ്റീവ് ആക്കി മാറ്റാമെന്ന് ഒന്ന് സെർച്ച് ചെയ്താൽ മാത്രം മതി.

ഇന്റീരിയറിൽ ചിലവ് ചുരുക്കി സ്വന്തമായി നിർമ്മിക്കാവുന്ന ഗ്ലാസ് ഹാങ്ങിങ് രീതികൾക്ക് ഇപ്പോൾ വളരെയധികം ഡിമാൻഡ് ഉണ്ട്.

ഇതിനായി ആകെ ആവശ്യമുള്ളത് പല നിറങ്ങളിലുള്ള ഗ്ലാസ് കുപ്പികൾ സിന്തറ്റിക് ത്രഡ് ചെറിയ മരത്തിന്റെ കഷ്ണം പശ എന്നിവ മാത്രമാണ്.

കുറച്ച് അധികം ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ ഗ്ലാസ് ഹാങ്ങിങ് നിങ്ങളുടെ ഇന്റീരിയറിന് ഒരു പുതുപുത്തൻ ലുക്ക് നൽകുമെന്ന് കാര്യത്തിൽ സംശയമില്ല. ഡൈനിങ് ഏരിയ,ലിവിങ്ങിലെ കോഫി ടേബിൾ എന്നിവിടങ്ങളിലും വ്യത്യസ്ത അറേഞ്ച്മെന്റുകൾ പരീക്ഷിക്കാം.

അതിനായി വീട്ടിലെ ഗാർഡനിൽ നിന്നുള്ള പൂക്കൾ കുപ്പികളിൽ സെറ്റ് ചെയ്തോ,സ്വന്തമായി മെഴുകുതിരി നിർമിച്ചോ ഉപയോഗപ്പെടുത്താവുന്നതാണ്. ഉപയോഗ ശൂന്യമായ പെർഫ്യൂം ബോട്ടിലുകൾ ഡൈനിങ് ഏരിയയിൽ പൂക്കൾ വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്താം. പഴയ കാർബോർഡ് ബോക്സുകൾ വ്യത്യസ്ത ആകൃതിയിൽ കട്ട് ചെയ്ത് അവയിൽ ആക്രിലിക് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ പെയിന്റ് ചെയ്ത് വോൾ ഹാങ്ങിങ് ആയി ഉപയോഗിക്കാം.

ഇത്തരത്തിൽ കൈ നിറയെ ആശയങ്ങൾ ഇന്ന് കണ്ടെത്താൻ സാധിക്കും. ഇവയിൽ ഏതു വേണമെങ്കിലും സ്വന്തം വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാനായി പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇന്റീരിയറിൽ പരീക്ഷിക്കാം ക്രിയേറ്റിവിറ്റി, ഇത്തരം കാര്യങ്ങളെല്ലാം പരീക്ഷിച്ചു നോക്കാം.