“നിലം” എന്ന് പ്രഖ്യാപിച്ച സ്‌ഥലം എങ്ങനെ “converted land” ആക്കി മാറ്റാം??

ജനസംഖ്യയുടെ വളർച്ച കൊണ്ടും, മറ്റു പുരോഗമനങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ സ്‌ഥലങ്ങൾ പൊതുവേ കുറഞ്ഞുവരികയാണ്.

വീട് നിർമ്മാണത്തിന് പുറമേ, ഓഫീസ് കൺസ്ട്രക്ഷൻ, വലിയ ഗവൺമെൻറ് കെട്ടിടങ്ങൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് തുടങ്ങി അനവധി നിർമ്മാണങ്ങൾക്ക് ഇന്ന് സ്ഥലങ്ങൾ ആവശ്യമായി വരുന്നു. ഈ അവസരത്തിലാണ് നിലം പൊക്കി വീട് പണിയുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. എന്നാൽ മണ്ണിട്ട് പൊക്കുന്നതു കൊണ്ട് വലിയ പ്രകൃതി പ്രശ്നങ്ങളാണ് നാം നേരിടേണ്ടി വരിക.

ഇതിന് തടയിടാനാണ് സർക്കാർ നിലം മണ്ണിട്ട് പൊക്കുന്നത് തടയുന്നതിനായി നിയമം കൊണ്ടുവന്നിരിക്കുന്നത്. 

എന്നാൽ ഈ നിയമത്തിന് കീഴിൽ, ഓരോ സ്‌ഥലത്തിന്റെയും കേസ് ബൈ കേസ് അടിസ്ഥാനത്തിലാണ് ഏതൊക്കെ സ്ഥലങ്ങൾ ആണ് നിലം എന്നും, ഏതൊക്കെ നിർമ്മാണത്തിന് ഉപയോഗിക്കാം എന്നും തീരുമാനിക്കുന്നത്.

ഇങ്ങനെ വകുപ്പ് മാറ്റപ്പെട്ട സ്ഥലങ്ങളുടെ പട്ടിക ഗവൺമെൻറ് തന്നെ പുറത്തുവിടുന്നു. ഇതിനാണ് ഡാറ്റാബാങ്ക് എന്ന് പറയുന്നത്

 ഇങ്ങനെ നിങ്ങളുടെ സ്ഥലം നിലം എന്ന പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയാൽ തന്നെ, അത് “converted land” ആക്കി മാറ്റാനുള്ള വകുപ്പുകളും നിലവിലുണ്ട്. ഇവ ഏതൊക്കെ എന്നും എങ്ങനെയെന്നും വിവരിക്കുന്ന ലേഖനമാണിത് ഇത്.

hindustan times

ഡാറ്റാ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയ വസ്തു converted land ആയിട്ട് മാറ്റുവാനുള്ള പ്രക്രിയകൾ 

വസ്തു കിടക്കുന്ന സ്ഥലത്തിൻറെ   ആർടിഒ ഓഫീസിൽ ആർ ഡി ഒ യ്ക്ക് application no : 6 പൂരിപ്പിച്ചു കൊടുക്കുക എന്നുള്ളതാണ് കൺവേർട്ട് ചെയ്യാനുള്ള   ആദ്യത്തെ നടപടി.  

തുടർന്ന് ആർടിഒ ഓഫീസിൽ നിന്നും വില്ലേജ് ഓഫീസർക്ക് ഒരു ഓർഡർ പോവുകയും ആ ഓർഡർ ബേസ് ചെയ്തുകൊണ്ട്  വില്ലേജ് ഓഫീസർ  സ്ഥലം കാണുകയും ചെയ്യും.

ഇതിന് ശേഷം ആ സ്ഥലത്തിൻറെ ഒരു റിപ്പോർട്ട് ആർ ഡി ഒ യ്ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു.

hindustan times

ആർഡിഒ വില്ലേജ് ഓഫീസിലെ റിപ്പോർട്ട് നന്നായിട്ട് പഠിക്കുകയും തുടർന്ന് ആ സ്ഥലം കൺവേർട്ട് ചെയ്യാമെങ്കിൽ,ആർ ഡി ഒ  ആ സ്ഥലത്തെ കുറിച്ചുള്ള വിശദമായ ഒരു പഠന റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് വില്ലേജ് ഓഫീസർക്ക് തിരിച്ച് ഓർഡർ നൽകുകയും ചെയ്യും.

ഈ ഓർഡറിന് പ്രകാരം വില്ലേജ്  ഓഫീസർ സ്ഥലത്തിൻറെ പഞ്ചായത്ത്,  അല്ലെങ്കിൽ മുൻസിപ്പൽ സെക്രട്ടറിയും കൃഷി ഓഫീസറും ആയിട്ട് ബന്ധപ്പെടുകയും അവർ മൂവരും കൂടി സ്ഥലം വന്നു കാണുകയും, ആ സ്ഥലത്തിൻറെ മറ്റ് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും.

ഇതിനുശേഷം  വില്ലേജ് ഓഫീസർ ആർ ഡി ഒ യ്ക്ക്  ആ വസ്തുവിനെ കുറിച്ചുള്ള ഒരു ഡീറ്റെയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു.

 ഈ ഡീറ്റെയിൽ റിപ്പോർട്ട് ബേസ് ചെയ്താണ് ആർഡിഓ സ്ഥലത്തിന് conversion അനുമതി നൽകുന്നത്.  

An Old House in paddy field at a cloudy sunrise time. photo taken from Kadamakudi, Near Cochin,Kerala,India.

ആർടിഒ അനുവദിച്ചാൽ 27A  എന്ന form ഫില്ല് ചെയ്തു കൊടുക്കുകയും, തുടർന്ന് വസ്തുവിന്റെ അടുത്തുള്ള കര വസ്തുവിൻറെ സർക്കാർ ഇട്ടിരിക്കുന്ന മാർക്കറ്റ് വില  അടിസ്ഥാനമാക്കി അതിൻറെ 30% വരെ ഫീസ്  കെട്ടണം. 

തുടർന്ന് BTR ഇൽ സ്ഥലം കൺവേർട്ട് ചെയ്ത് തരികയും ചെയ്യും.