ഗ്രേ വാട്ടർ, ബ്ലാക്ക് വാട്ടർ എന്നാൽ എന്താണ്?

വീട്ടിലെ മാലിന്യസംസ്കരണത്തിൽ ഇവയുടെ പ്രാധാന്യം എന്താണ്??

വീട്ടിലെ മാലിന്യം പുറംതള്ളുക എന്നു പറഞ്ഞാൽ പ്രധാനമായും അടുക്കളയിൽ നിന്ന് വരുന്ന വേസ്റ്റും, ടോയ്‌ലറ്റിൽ നിന്ന് വരുന്ന വേസ്റ്റും ആണ് ഉൾപ്പെടുന്നത്. ഇതിൻറെ സംസ്കരണം ശാസ്ത്രീയമായും, ശ്രദ്ധിച്ചും വേണം ചെയ്യാൻ എന്ന് നമ്മൾ മുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയതാണ്. 

എന്നാൽ ഇങ്ങനെ വരുന്ന നമുക്ക് പുനരുപയോഗം ചെയ്യാം എന്നുള്ളതാണ് വിശ്വസിക്കാൻ പാടുള്ള ഒരു കാര്യം. അതാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

ജലക്ഷാമം രൂക്ഷമായി വരുന്ന ഈ കാലത്ത്, കിണറുകളിൽ വെള്ളം കുറയുന്നു ഈ കാലത്ത്, വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൻറെ പുനരുപയോഗം കൂടി നാം ശ്രദ്ധാപൂർവ്വം കണക്കിലെടുക്കേണ്ടതുണ്ട്.

ഇങ്ങനെയുള്ള ഒരു പുനരുപയോഗ മേഖലയിലാണ് വീട്ടിൽനിന്ന് പുറന്തള്ളുന്ന മലിനജലം, ബ്ലാക്ക് വാട്ടർ, ഗ്രെ വാട്ടർ എന്ന തരംതിരിവ് വിധേയമാകുന്നതു. 

ഇവ എന്താണെന്ന് വിശദമായി നോക്കാം:

എന്താണ് ഗ്രെ വാട്ടർ (Grey Water)??

ഗ്രെ വാട്ടർ എന്നാൽ നമ്മുടെ കുളിമുറിയിലെ ഷവർ, വാഷ് ബേസിൻ, വാഷിംഗ് മെഷീൻ തുടങ്ങിയവയിൽ നിന്ന് വരുന്ന ബാക്കി ജലത്തിനാണ്.

ഗ്രേ വാട്ടർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്ന് മനസ്സിലായപ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാം അത്യധികം പുനരുപയോഗം ചെയ്യാൻ പറ്റുന്ന വെള്ളമാണ് ഇത് എന്ന്. 

പൂന്തോട്ടം നനയ്ക്കാനും, കക്കൂസിൽ ഫ്ലഷ് ചെയ്യാനും, അതുപോലെ വാഷിംഗ് മെഷീനിൽ തുണി അലക്കാനും ഉപയോഗിക്കാവുന്ന വെള്ളം തന്നെയാണ് ഇത്. 

ഈ വെള്ളം വരുന്ന ഉടനെതന്നെ ഉപയോഗിക്കുകയാണെങ്കിൽ വളരെ പരിമിതമായ, അല്ലെങ്കിൽ ഒട്ടും തന്നെ ട്രീറ്റ്മെൻറ് ഇല്ലാതെ തന്നെ ഉപയോഗിക്കാനാവും. എന്നാൽ 24 മണിക്കൂറിനു മുകളിൽ ശേഖരിച്ചുവച്ച ശേഷമാണ് ഉപയോഗിക്കുന്നതെങ്കിൽ ട്രീറ്റ്മെൻറ് ആവശ്യമായി വരുന്നു.

പൂന്തോട്ടവും ചെടികളും നനയ്ക്കാൻ  ഗ്രേ വാട്ടറാണ് ഏറ്റവും ഉചിതം. 

ട്രീറ്റ്മെൻറ് കഴിഞ്ഞ ഗ്രേ വാട്ടർ ആണെങ്കിൽ നമുക്ക് ടോയ്‌ലറ്റിൽ ഫ്ലഷ് നു ആയി ഉപയോഗിക്കാവുന്നതുമാണ്

എന്താണ് ബ്ളാക്ക് വാട്ടർ (Black water)??

ബ്ലാക്ക് വാട്ടർ എന്നു പറയുന്നത് നമ്മുടെ ക്ലോസെറ്റ്, കിച്ചൻ സിങ്ക്, തുടങ്ങിയവയിൽ നിന്ന് വരുന്ന വേസ്റ്റ് വെള്ളമാണ്.

ഇവയുടെ കാര്യം ഗ്രെ വാട്ടറിൽ നിന്ന്  വേറെയാണ്. അവയ്ക്ക് വ്യക്തമായ ബയോളജിക്കൽ അല്ലെങ്കിൽ കെമിക്കൽ ആയിട്ടുള്ള ട്രീറ്റ്മെൻറ് ചെയ്തതിനു ശേഷം മാത്രമേ പുനരുപയോഗം ചെയ്യാൻ ആവുകയുള്ളൂ. 

അങ്ങനെ, അനുവദിച്ച അണുനശീകരണം നടത്തിയ വെള്ളം 

തന്നെയും, പുറത്തെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ ആവുകയുള്ളൂ. ചെടികൾ നനയ്ക്കാൻ ആണെങ്കിൽ തന്നെ സബ് സർഫസ് ഇറിഗേഷന് മാത്രമേ ഉപകരിക്കൂ.

സാധാരണ നമ്മുടെ വീടുകളിലെ സിസ്റ്റം പ്രകാരം മിക്കവാറും ബ്ലാക്ക് വാട്ടറും, ഗ്രെ വാട്ടറും മിക്സ് ആയി ആയിരിക്കും പുറത്ത് വരുന്നത്.

എന്നാൽ ഈ പുതിയ കാലത്ത് ഇവ പരിഹരിക്കാൻ ബ്ലാക്ക് വാട്ടർ ഗ്രെ വാട്ടറും പ്രത്യേകം പൈപ്പുകൾ വഴി കടത്തി വിടുകയും, വിവിധ ഏരിയയിലേക്ക് അവ പുറന്തള്ളുകയും ചെയ്യേണ്ടതാണ്.