കണ്ടംപററി ഭവനം – അറിഞ്ഞിരിക്കാം ഇവ

ഒരു കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കേരളത്തിലെ കാലവസ്ഥയ്ക്ക് ഇത്തരം ഭവന നിർമ്മാണം അനുയോജ്യമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇത്തരം ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അഭിമുഖീകരിക്കാറ്.ഇവയുടെ എല്ലാം ഉത്തരമാണ് ഈ ലേഖനം

കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കണ്ടംപററി ഭവനം നിർമ്മിക്കാനുള്ള പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ഡിസൈൻ അഥവാ രൂപകൽപ്പന ശൈലിയുമായി ചേർന്ന് നിൽക്കുന്നതും എന്നാൽ അല്പം ക്രീയേറ്റീവും ആകുവാൻ ശ്രദ്ധിക്കുക
  • അനാവശ്യ സ്പേസ് വെസ്റ്റേജ് ഒഴിവാക്കി പരമാവധി സ്പേസ് യൂട്ടിലൈസേഷന് ശ്രദ്ധിക്കുകയാണ് പ്രധാന കാര്യം .
  • കൃത്യമായ ഡിസ്കഷൻ നടത്തി ആർക്കിടെക്ട് ന്റെ നിർദേശങ്ങൾ കൂടെ ഉളൊക്കൊള്ളുക -പിടിവാശി ഒഴിവാക്കുന്നതാണ് നല്ലത്
  • വീട്ടിലെ അംഗങ്ങളുടെയും ഓമന മൃഗങ്ങളുടെയും അതിഥികളുടെയും ഒക്കെ മനസ്സിലാക്കുകയും ആവശ്യങ്ങൾ അറിഞ്ഞും വേണം സ്പേസ് ഉപയോഗങ്ങൾ പരിഗണിക്കുക
  • വളരെ എളുപ്പത്തിൽ ലഭ്യമാവുന്ന ഏറ്റവും മികച്ച ഉല്‌പന്നങ്ങളുമായി താരതമ്യം ചെയ്ത ശേഷം മാത്രം നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുക
  • ചെറിയ കുട്ടികളുള്ള വീടുകളിൽ അവരുടെ മുന്നോട്ടുള്ള ആവശ്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്
  • ഇപ്പോൾ അത്യാവശ്യമല്ലാത്ത ഇൻസ്റ്റാളേഷൻസ് പിന്നീട് കൂട്ടിച്ചേക്കാവുന്നതാണ് അതിനായി ഡിസൈനും സ്പേസും കരുതുക
  • അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി പ്രയോഗികതയ്ക്കു ഊന്നൽ കൊടുത്തുള്ളതായിരിക്കണം ഡിസൈൻ
  • കൃത്യമായ പ്രൊജക്റ്റ് കംപ്ലീഷൻ മൈൽസ്റ്റോണ്സ് തീരുമാനിക്കുക അതനുസരിച്ചു മുന്നോട്ടു പോവുക . റിവേഴ്‌സ് ക്ലോക്ക് സ്റ്റൈൽ വളരെ എഫക്റ്റീവ് ആയ ഒരു ടെക്‌നിക്‌ ആണ് .
  • ഫർണിച്ചർ പുനരുപയോഗിക്കുന്നത്‌ വഴിയും ചെറിയ മിനുക്കു പണികൾ മാത്രം നൽകി മോഡിഫിക്കേഷൻ ചെയ്യുന്നതും ചെലവ് ചുരുക്കാൻ സഹായകമാവും .
  • കുടുംബാംഗങ്ങളോടും കൃത്യമായ പ്രൊജക്റ്റ് മിൽസ്‌റ്റോൺ ചർച്ച ചെയ്യുന്നത് നിങ്ങൾ സ്ഥലത്തില്ലാതിരിക്കുമ്പോഴും കാര്യക്ഷമമായ മേൽനോട്ടത്തിന് ഉപകാരപ്പെടും എന്നോർക്കുക .
  • നിശ്ചിത ഗുണമേന്മയുള്ള , പ്ലംബിംഗ് , വയറിങ് തുടങ്ങിയ ജോലികൾക്കുള്ള സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവു . പ്രാരംഭത്തിൽ ചെലവ് ഒരൽപം കൂടുമെങ്കിലും പിന്നീട് അടിക്കടിയുള്ള മാറ്റിവെക്കലുകൾ , തകരാറുകൾ ഒക്കെ ഒഴിവാക്കാൻ ഏറ്റവും നല്ലതാണു .
  • ഓരോഘട്ടത്തിലും ആവശ്യമായ തുക മുൻകൂട്ടി തയ്യാറാക്കി വെക്കുക , മുൻ‌കൂർ അഡ്വാൻസുകൾ കഴിവതും ഒഴിവാക്കുക . എഴുതി തയ്യാറാക്കിയ ഉടമ്പടികൾ നിശ്ചിത ഗുണനിലവാരം ഉറപ്പു വരുത്തുകയും സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യും .
  • പുറത്തു നിന്നുള്ള വായ്പകൾ എടുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മുൻകൂട്ടി ആവശ്യമായ രേഖകൾ തയ്യറാക്കി വയ്ക്കുകയും അപേക്ഷയിൽ കൃത്യമായ ഫോളോ അപ്പ് നടത്തുകയും ചെയ്യുക . ഇടപാടുകൾ ഇപ്പോൾ ഒരു പരിധിവരെ ഡിജിറ്റൽ ആയി നടത്തം എന്നോർക്കുക, നേരിട്ട് പോവേണ്ടുന്ന സാഹചര്യത്തിൽ മാത്രം അതിനു സമയം കണ്ടെത്തുക.
  • കൃത്യമായും നിങ്ങളുടെ പ്രൊജക്റ്റ് ഡിസൈൻ ഗുണമേനയോടെ ഓരോ മൈൽ സ്റ്റോണും പൂർത്തിയാക്കപ്പെടുന്നുവെന്നു ഉറപ്പിക്കുക
  • ആവശ്യമായ ബാങ്ക്അനുമതികൾ, തദ്ദേശ ഭരണ സ്ഥാപനത്തിലെ അനുമതികൾ , സർട്ടിഫിക്കറ്റുകൾ എല്ലാം യഥാസമയം ലഭ്യമാണെന്ന് ഉറപ്പു വരുത്തുക.