ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും.

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും.വീടിന്റെ ഇന്റീരിയർ എത്ര ഭംഗിയായി ഡിസൈൻ ചെയ്താലും വീടിന്റെ സ്റ്റൈൽ നിർണയിക്കുന്നത് അതിന്റെ എക്സ്റ്റീരിയർ നോക്കി തന്നെയാണ്.

കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം കൂടുതൽ കാലം ഈട്,സംരക്ഷണം എന്നിവ ഉറപ്പു വരുത്തുകയും ചെയ്യുന്ന സ്റ്റൈലുകളാണ് കൂടുതൽ പേരും ഇപ്പോൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

വീടിന്റെ എക്സ്റ്റീരിയർ എലിവേഷനായി തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത മെറ്റീരിയലുകൾ, അവയുടെ ഉപയോഗ രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ എലിവേഷന് കൂടുതൽ ഭംഗി ലഭിക്കുന്നതിൽ വളരെയധികം പങ്കു വഹിക്കുന്ന ഒരു ഘടകമാണ് പെയിന്റുകൾ.

സാധാരണയായി ആക്രിലിക് എമൽഷൻ പെയിന്റുകളാണ് വീടിന്റെ എക്സ്റ്റീരിയറിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. എലിവേഷന് കൂടുതൽ ഭംഗി ലഭിക്കണമെങ്കിൽ പ്ലാസ്റ്റർ ചെയ്ത ചുമരിൽ മാറ്റ് അല്ലെങ്കിൽ സാറ്റിൻ ഫിനിഷിലുള്ള പെയിന്റുകൾ നോക്കി തിരഞ്ഞെടുക്കാം.

വീടിന്റെ പുറത്തേക്ക് തിരഞ്ഞെടുക്കുന്ന പെയിന്റുകൾ നല്ല ക്വാളിറ്റി ഉള്ളവ നോക്കി വേണം വാങ്ങാൻ. മുൻ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്റ്റീരിയറിൽ ഉപയോഗപ്പെടുത്താവുന്ന പെയിന്റുകൾക്ക് ഇപ്പോൾ നിരവധി ഓപ്ഷനുകളുണ്ട്.

എക്സ്റ്റീരിയറിൽ കൂടുതൽ ട്രെൻഡിങ് ആയി മാറുന്ന മറ്റൊരു രീതിയാണ് ടെക്സ്ചർഡ് പ്ലാസ്റ്ററിംഗ്.മഡ് പ്ലാസ്റ്റർ, ലൈം പ്ലാസ്റ്റർ എന്നിവയെല്ലാം ഈയൊരു രീതിയിൽ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

എക്സ്റ്റീരിയർ വർക്കിൽ ചെയ്ത പ്ലാസ്റ്ററിങ്ങിനെ പെയിന്റ് അടിക്കാതെ അതേ പടി നിലനിർത്തുന്നതും ഇപ്പോൾ ട്രെൻഡിങ് ആണ്. എക്സ്റ്റീരിയറിൽ വ്യത്യസ്ത ടെക്സ്ചേർഡ് പ്ലാസ്റ്റർ ചെയ്യുന്നതിനായി ആ മേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു നല്ല ലേബറെ കണ്ടെത്താവുന്നതാണ്.

വീടിന്റെ എക്സ്റ്റീരിയറിൽ ചെയ്യുന്ന വർക്ക് ആയതു കൊണ്ട് തന്നെ ഫിനിഷിംഗ് നല്ല രീതിയിൽ ലഭിച്ചില്ലെങ്കിൽ അത് വീടിന്റെ മുഴുവൻ ലുക്കും ഇല്ലാതാക്കുന്നതിന് കാരണമായേക്കാം. ടെക്സ്ചേർഡ് പ്ലാസ്റ്റർ വർക്കുകളിൽ സ്പ്രേഡ്, ലേയ്സ്, ട്രോവെൽ ഫിനിഷുകളോടും ആളുകൾക്ക് വളരെയധികം പ്രിയമേറിയിരിക്കുന്നു.

പുറം ഭാഗത്ത് ഒരു സ്റ്റോണിന്റെ അതേ ടെക്സ്ചർ ലഭിക്കുന്ന രീതിയിൽ ടെക്സ്ചർ വർക്കുകൾ ചെയ്യുന്നതിനായി പ്രത്യേക മൗൾഡുകൾ,സ്റ്റെൻസിലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

എക്സ്റ്റീരിയറിൽ ചെയ്യുന്ന ക്ലാഡിങ് വർക്കുകൾ പാനലിങ്‌ മെറ്റീരിയൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ടെക്സ്ചർ വർക്കുകൾ കാഴ്ചയിൽ കൂടുതൽ ഭംഗിയും ഫിനിഷിങ്ങും നൽകുന്നുണ്ട്. മാത്രമല്ല ഇവ ബഡ്ജറ്റ് ഫ്രണ്ട്‌ലി മെറ്റീരിയൽ എന്ന രീതിയിലും ഉപയോഗപ്പെടുത്തുന്നു.

എലിവേഷനിൽ പരീക്ഷിക്കാവുന്ന മറ്റു ചില രീതികൾ.

ഏറ്റവും ചിലവ് കുറച്ച് കാഴ്ചയിൽ ഭംഗി നൽകിക്കൊണ്ട് എലിവേഷനിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് കോൺക്രീറ്റ്. വീട് നിർമ്മാണത്തിന്റെ പ്രൈമറി മെറ്റീരിയൽ എന്ന രീതിയിലാണ് സിമന്റ് അറിയപ്പെടുന്നത്.

അതുകൊണ്ടുതന്നെ കൂടുതൽ കാലം ഈട് നിൽക്കുന്നതിലും,ഡാമേജ് ഉണ്ടാകാതെ സൂക്ഷിക്കുന്നതിലും കോൺക്രീറ്റിന്റെ പങ്ക് അത്ര ചെറുതല്ല. കോൺക്രീറ്റ് വർക്കിനോടൊപ്പം തന്നെ വുഡ്,പെയിന്റ് ഗ്ലാസ് എന്നിവയുടെ കോമ്പിനേഷനും ഉപയോഗിക്കാം.

കോൺക്രീറ്റ് എക്സ്റ്റീരിയർ ഡിസൈൻ തന്നെ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താനായി സാധിക്കും. നിലവിലുള്ള കോൺക്രീറ്റ് വാളിനെ വാട്ടർപ്രൂഫ് സിമന്റ് പെയിന്റ് ഉപയോഗപ്പെടുത്തി പല രൂപത്തിലേക്കും മാറ്റിയെടുക്കാം. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ടെക്സ്ചറുകൾ കസ്റ്റമൈസ് ചെയ്തെടുക്കാനും സിമന്റ് ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കുന്നു.

വീടിന്റെ ഡിസൈൻ, പ്രോഡക്ടിന്റെ അവൈലബിലിറ്റി എന്നിവയെല്ലാം അനുസരിച്ചാണ് ഏത് രീതിയിലുള്ള കോൺക്രീറ്റ് മെത്തേഡ് ഉപയോഗിക്കണം എന്നത് തീരുമാനിക്കുന്നത്. എലിവേഷൻ ഭംഗിയാക്കാനായി ഉപയോഗിക്കാവുന്ന മറ്റൊരു മെറ്റീരിയലാണ് ബ്രിക്കുകൾ.

പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിക്കുന്ന കണ്ടമ്പററി സ്റ്റൈൽ വീടുകൾക്ക് ബ്രിക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.

പെയിന്റ് ചെയ്ത ചുമരുകൾ, എക്സ്പോസ്ഡ് കോൺക്രീറ്റ്, ഗ്ലാസ് എന്നിവയോടൊപ്പം ഫോക്സ് ബ്രിക് ടൈലുകൾ പാനലുകൾ ഉപയോഗിക്കാവുന്നതാണ്.

വീടിന് ഒരു ഓർഗാനിക് ബ്യൂട്ടി ലഭിക്കുന്നതിനായി എക്സ്റ്റീരിയറിൽ തിരഞ്ഞെടുക്കാവുന്ന മറ്റൊരു മെറ്റീരിയലാണ് വുഡ്.

സോഫ്റ്റ്‌ വുഡ്,ഹാർഡ് വുഡ്,എൻജിനീയേഡ് വുഡ് എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകളിൽ ഈയൊരു മെറ്റീരിയിൽ ലഭിക്കുകയും ചെയ്യും.

ഷോ വാളുകൾ എലിവേഷനിൽ എടുത്ത് കാണിക്കാനായി വ്യത്യസ്ത രീതിയിലുള്ള നാച്ചുറൽ സ്റ്റോണുകൾ ആർട്ടിഫിഷ്യൽ സ്റ്റോണുകൾ എന്നിവ ഉപയോഗപ്പെടുത്താം.


സാൻഡ് സ്റ്റോൺ പോലെയുള്ള നാച്ചുറൽ സ്റ്റോൺ തിരഞ്ഞെടുക്കുന്നത് വഴി വീടിന് ഒരു ഇക്കോ ഫ്രണ്ട്ലി ഫീൽ കൊണ്ടു വരാനും സാധിക്കും. വളരെയധികം വേർസറ്റയിൽ ആയ ഒരു എലിവേഷൻ മെറ്റീരിയൽ ആണ് മെറ്റൽ.

സിങ്ക്, അലുമിനിയം, കോട്ടഡ് സ്റ്റീൽ,ട്രീറ്റഡ് സ്റ്റീൽ എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇത്തരത്തിൽ വീടിന്റെ എലിവേഷൻ കൂടുതൽ ഭംഗിയാക്കാനായി തിരഞ്ഞെടുക്കാവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വീടിന്റെ എലിവേഷൻ അനുസരിച്ച് ഏതു വേണമെന്ന് തിരഞ്ഞെടുക്കുക മാത്രമേ വേണ്ടൂ.

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും തീർച്ചയായും വീട് നിർമ്മാണത്തിൽ പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.

സാൻഡ് സ്റ്റോൺ പോലെയുള്ള നാച്ചുറൽ സ്റ്റോൺ തിരഞ്ഞെടുക്കുന്നത് വഴി വീടിന് ഒരു ഇക്കോ ഫ്രണ്ട്ലി ഫീൽ കൊണ്ടു വരാനും സാധിക്കും.

വളരെയധികം വേർസറ്റയിൽ ആയ ഒരു എലിവേഷൻ മെറ്റീരിയൽ ആണ് മെറ്റൽ. സിങ്ക്, അലുമിനിയം, കോട്ടഡ് സ്റ്റീൽ,ട്രീറ്റഡ് സ്റ്റീൽ എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇത്തരത്തിൽ വീടിന്റെ എലിവേഷൻ കൂടുതൽ ഭംഗിയാക്കാനായി തിരഞ്ഞെടുക്കാവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വീടിന്റെ എലിവേഷൻ അനുസരിച്ച് ഏതു വേണമെന്ന് തിരഞ്ഞെടുക്കുക മാത്രമേ വേണ്ടൂ.

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും തീർച്ചയായും വീട് നിർമ്മാണത്തിൽ പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.