വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം.

വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം.കോവിഡും ലോക്ക് ഡൗണും വന്നതോടെ കൂടുതൽ പേർക്കും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങൾ മാറി.

അതോടൊപ്പം വീട്ടിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം കൂടി ആരംഭിച്ചതോടെ പല വീടുകളിലും സ്ഥല പരിമിതി ഒരു പ്രശ്നമായി മാറി.

അതുകൊണ്ടു തന്നെ ഇപ്പോൾ നിർമിക്കുന്ന വീടുകളിൽ ഒരു ഓഫീസ് സ്പേസ് കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നവരാണ് മിക്ക ആളുകളും.

വീട്ടിൽ ഒരു ഓഫീസ് സ്പേസ് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം, ആവശ്യമായ കാര്യങ്ങൾ.

ഇപ്പോൾ കൂടുതൽ പേരും കമ്പ്യൂട്ടർ ഉപയോഗപ്പെടുത്തിയുള്ള ജോലികളാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ സെറ്റപ്പ് ചെയ്യുക എന്നത് ഹോം ഓഫീസ് സ്പേസിൽ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യമാണ്.

ഇരുനില വീടുകളിൽ സ്റ്റെയർ റൂം അല്ലെങ്കിൽ അപ്പർ ലിവിങ് ആണ് ഓഫീസ് സ്‌പേസ് ഒരുക്കാനായി ഏറ്റവും അനുയോജ്യമായ ഇടം. വീട്ടിലെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു സ്വസ്ഥമായി വർക്ക് ചെയ്യാൻ ഇത്തരം ഭാഗങ്ങളാണ് കൂടുതൽ അനുയോജ്യം.

ഓഫീസ് സ്‌പേസ് തന്നെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത രീതികളിൽ സജ്ജീകരിച്ച് നൽകാം. സർഫസ് സ്റ്റുഡിയോ രീതിയിൽ ഓഫീസ് സജ്ജീകരിക്കുമ്പോൾ ആവശ്യമായി വരുന്നത് ഒരു ടേബിളും ചെയറും മാത്രമാണ്.

അതായത് വീടിന്റെ ഏത് കോർണറിൽ വേണമെങ്കിലും ഇവ എളുപ്പത്തിൽ സജ്ജീകരിച്ച നൽകാനായി സാധിക്കും.

ഒരു കമ്പ്യൂട്ടർ ടേബിൾ, കംഫർട്ടബിൾ ആയി ഇരുന്ന് ജോലി ചെയ്യാവുന്ന ചെയർ എന്നിവ മാത്രമാണ് ഇത്തരം ഭാഗങ്ങളിലേക്ക് ഫർണിച്ചറായി ആവശ്യമായി വരുന്നുള്ളൂ.

ഫ്ലാറ്റുകളിൽ ആണ് ഓഫീസ് സ്പേസ് ഒരുക്കുന്നത് എങ്കിൽ അതിന് ഒരു പ്രത്യേക റൂം നൽകുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ വാർഡ്രോബിനോട് ചേർന്ന് ഒരു ടേബിൾ രീതിയിൽ സ്റ്റാൻഡ് സജ്ജീകരിച്ച് നൽകാവുന്നതാണ്. ആവശ്യമുള്ള സമയത്ത് മാത്രം ഓപ്പൺ ചെയ്തു വയ്ക്കുകയും അല്ലാത്ത സമയത്ത് ക്ലോസ് ചെയ്യുന്ന രീതിയിലും ഇവ ഉപയോഗപ്പെടുത്താം.

ജോലി സംബന്ധമായ ഫയലുകളും മറ്റും സൂക്ഷിക്കേണ്ടവർക്ക് വീടിനോട് ചേർന്ന് നൽകിയിട്ടുള്ള ബാൽക്കണി പൂർണ്ണമായും കവർ ചെയ്ത് ഒരു ഓഫീസ് റൂം രീതിയിൽ സജ്ജീകരിച്ച് എടുക്കാം.

ഇവിടെ ഒരു ഫാൻ, ആവശ്യത്തിന് ലൈറ്റുകൾ അലമാര എന്നിവ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ സുഖമായി ഇരുന്ന് ജോലിചെയ്യാൻ സാധിക്കും.

ഓഫീസ് സ്‌പേസിൽ പച്ചപ്പിനും പ്രാധാന്യം നൽകാം.

ദീർഘനേരം ജോലി ചെയ്ത് കണ്ണുകൾക്ക് ഒരു വിശ്രമം ആവശ്യമാണ് എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഭാഗങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ടേബിളിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ വാങ്ങി സെറ്റ് ചെയ്ത് നൽകാം.

വീടിനു പുറത്ത് നിറയെ പച്ചപ്പ് ലഭിക്കുന്ന ഇടങ്ങളിലേക്ക് ഫെയ്സ് ചെയ്യുന്ന രീതിയിൽ ഓഫീസ് സ്‌പേസ് സജ്ജീകരിച്ചു നൽകുന്നത് കണ്ണിന് കുളിർമ പകരും.

ഓഫീസ് സ്‌പേസിൽ ആവശ്യത്തിന് പ്ലഗ് പോയിന്റുകൾ സോക്കറ്റുകൾ എന്നിവ നൽകാനായി ശ്രദ്ധിക്കണം. അതു പോലെ മുഴുവൻ സമയവും ചാർജ് നിൽക്കുന്ന രീതിയിൽ ഒരു ഇൻവെർട്ടർ സജ്ജീകരിച്ച് നൽകുന്നതും കൂടുതൽ ഗുണം ചെയ്യുന്ന കാര്യമാണ്.

എക്സ്പെൻസീവ് ആയ രീതിയിൽ ഓഫീസ് സ്‌പേസ് തയ്യാറാക്കുന്നവർക്ക് അതിനായി ഒരു പ്രത്യേക മുറി തന്നെ മാറ്റിവയ്ക്കുകയും അവിടെ എസി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുകയും ചെയ്യാം.

ലൈറ്റ് നിറത്തിലുള്ള പെയിന്റുകൾ ആണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

കാരണം ഇത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നതിനും വെളിച്ചം ലഭിക്കുന്നതിനും വഴിയൊരുക്കും.

ഓഫീസ് സ്‌പേസിൽ ഉപയോഗപ്പെടുത്താവുന്ന പോർട്ടബിൾ ടൈപ്പ് ഫർണിച്ചറുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അവ തിരഞ്ഞെടുക്കുകയാണെങ്കിൽ വീട് മാറുമ്പോൾ കൊണ്ടു പോകാനും ആവശ്യമില്ലാത്ത സമയത്ത് മടക്കി വയ്ക്കുന്നതും എളുപ്പമാകും.

ഓഫീസ് സ്പേസിൽ ചെയർ തിരഞ്ഞെടുക്കുമ്പോൾ നിവർന്നിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ളവ തന്നെ നോക്കി തിരഞ്ഞെടുക്കുക.

കൂടുതൽ നേരം കുനിഞ്ഞിരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോൾ അത് കണ്ണ്, കഴുത്ത്, നടു എന്നിവയ്ക്കെല്ലാം സ്‌ട്രെയിൻ ഉണ്ടാക്കുന്നതിന് കാരണമായേക്കാം.

വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം, ശ്രദ്ധിക്കാം ഇത്തരം കാര്യങ്ങൾ കൂടി.