എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീടിന്റെ പുറംഭാഗത്തെ മോടി കൂട്ടാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച മാർഗ്ഗമാണ് എക്സ്റ്റീരിയർ ക്ലാഡിങ് വർക്കുകൾ.

നാച്ചുറൽ ആർട്ടിഫിഷ്യൽ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കുന്ന ക്ലാഡിങ് വർക്കുകൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുമെങ്കിലും അവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

സ്റ്റോൺ, ബ്രിക്ക്,വുഡ്, മെറ്റൽ എന്നിങ്ങനെ പല മെറ്റീരിയലുകളും ഉപയോഗപ്പെടുത്തി വെർട്ടിക്കൽ രീതിയിൽ ചെയ്തെടുക്കുന്ന ക്ലാഡിങ് വർക്കുകൾ കാഴ്ചയിൽ വീടിന്റെ പുറം ഭാഗത്തിന് സമ്മാനിക്കുന്നത് വേറിട്ട ലുക്ക് തന്നെയാണ്.

വീടിന്റെ എക്സ്റ്റീരിയറിന് വേണ്ടി ക്ലാഡിങ് വർക്കുകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയെല്ലാമാണ്.

തുടക്കകാലത്ത് ഒരു ക്ലാഡിങ് മെറ്റീരിയൽ മാത്രം ഉപയോഗപ്പെടുത്തി വാളുകൾ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് മിക്ക സ്ഥലങ്ങളിലും കണ്ടു വന്നിരുന്നത്.

എന്നാൽ ഏറ്റവും പുതിയ ട്രെൻഡ് ഒന്നിൽ കൂടുതൽ ക്ലാഡിങ് മെറ്റീരിയലുകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്ന രീതിയാണ്.

അതായത് ടിമ്പർ,ബ്രിക്ക് വർക്ക് പാനലുകൾ എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോൾ വീടിന് ഒരു മോഡേൺ ലുക്ക് ലഭിക്കും. ഡിസൈനിന്റെ ഭംഗി എത്രത്തോളം കോംപ്ലിക്കേറ്റഡ് ആണോ അത്രത്തോളം ഫിനിഷിംഗിന്റെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടി വരും.

വ്യത്യസ്ത പാറ്റേണുകൾക്ക് അനുസൃതമായി വേണം മെറ്റീരിയലുകൾ തിരഞ്ഞെടുക്കാനും.സാധാരണയായി വീടിന്റെ പുറത്ത് ക്ലാഡിങ് വർക്കുകൾ ചെയ്യുന്നതിന് പ്രത്യേക പെർമിഷനുകൾ ഒന്നും അതോറിറ്റിയിൽ നിന്നും വാങ്ങേണ്ടി വരില്ല.

കാരണം വീടിന്റെ മോടി കൂട്ടാനുള്ള ഒരു രീതി എന്ന രീതിയിൽ മാത്രമാണ് ക്ലാഡിങ് വർക്കുകളെ കാണുന്നത്.

ഒരു വാൾ മാത്രമായോ ഒന്നിൽ കൂടുതൽ വാളുകളിലേക്ക് എക്സ്ടെൻഡ് ചെയ്തോ ക്ലാഡിങ് വർക്കുകൾ ചെയ്തെടുക്കാം.

വ്യത്യസ്ത ക്ലാഡിങ് വർക്ക് മെറ്റീരിയലുകൾ.

ക്ലാഡിങ് വർക്ക് ചെയ്യുന്നതിന് കൂടുതലായും എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു മെറ്റീരിയൽ ആണ് എക്സ്പോസ്ഡ് ബ്രിക്കുകൾ.

കുറച്ച് പഴയ രീതിയാണ് എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് വർക്കുകൾ എങ്കിലും അവ എല്ലാ കാലത്തും ട്രെൻഡ് സൃഷ്ടിക്കുന്നതിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

ബ്രിക്ക് വർക്ക് രീതിയിലാണ് ക്ലാഡിങ് ചെയ്യുന്നത് എങ്കിൽ തിരഞ്ഞെടുക്കുന്ന നിറം, പാറ്റേൺ, ജോയിൻസ് എന്നിവക്കെല്ലാം വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

വീടിന് പൂർണമായും നാച്ചുറൽ ലുക്ക് കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർ സ്റ്റോൺ ആണ് കൂടുതലായും ക്ലാഡിങ് വർക്കിനായി തിരഞ്ഞെടുക്കുന്നത്.

ആർട്ടിഫിഷ്യൽ സ്റ്റോണുകൾക്ക് നാച്ചുറൽ സ്റ്റോണുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ വില കുറവാണ്.

വ്യത്യസ്ത നിറങ്ങളിൽ ഉള്ള സ്റ്റോൺ മെറ്റീരിയൽ ഉപയോഗപ്പെടുത്തി വീടിന്റെ മുൻവശത്തെ വോൾ മാത്രം ക്‌ളാഡിങ് വർക്കിൽ ഹൈലൈറ്റ് ചെയ്യുന്ന രീതികൾ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്.

നാച്ചുറൽ സ്റ്റോൺ ഉപയോഗിക്കുമ്പോൾ അവ ചൂട് തണുപ്പ് എന്നിവ കൂടുതലായി തട്ടുമ്പോൾ പെട്ടെന്ന് മങ്ങി പോകാനും പൊടിപിടിക്കാനുമുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകണം. ടിമ്പർ ക്ലാഡിങ് രീതി തിരഞ്ഞെടുത്താൽ അവയ്ക്ക് മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മെയിന്റെൻസ് ആവശ്യമാണ്.

എന്നാൽ വിലയുടെ കാര്യത്തിൽ ഇവ കുറച്ച് പുറകിലാണ്. ഇംപോർട്ട് ചെയ്തു വരുന്ന ഓക് സിഡർ പോലുള്ള മെറ്റീരിയലുകൾ സിൽവർ ഗ്രേ സോഫ്റ്റ് വുഡ് ബോർഡിങ് നിറങ്ങളിൽ തിരഞ്ഞെടുക്കാൻ സാധിക്കും.

ആവശ്യമെങ്കിൽ ഇഷ്ടമുള്ള നിറങ്ങൾ അവയുടെ മുകൾഭാഗത്ത് നൽകി പോളിഷ് ചെയ്തെടുക്കാനും സാധിക്കും. ടിംബർ വർക്കിനെക്കാളും കൂടുതൽ വില നൽകേണ്ടത് കോമ്പോസിറ്റ് വെതർ ബോർഡുകളിൽ നിർമ്മിക്കുന്ന ക്ലാഡിങ് വർക്കുകൾക്കാണ്.

കോമ്പോസിറ്റ് ബോർഡ് വാങ്ങുമ്പോൾ തന്നെ ഫിനിഷ് ചെയ്തെടുത്ത രീതിയിലാണ് ഉണ്ടാവുക.അതുകൊണ്ടുതന്നെ പിന്നീട് ഇവ യാതൊരുവിധ രീതിയിലും മെയിന്റ്റയിൻസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.

ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി ഇത്തരം മെറ്റീരിയലിന് വളരെ കൂടുതലാണ്. നമ്മുടെ നാട്ടിൽ അത്ര പോപ്പുലർ ആയി തുടങ്ങിയിട്ടില്ല എങ്കിലും സിങ്ക്,കോപ്പർ പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിക്കുന്ന മെറ്റൽ ക്ലാഡിങ് വർക്കുകൾക്കും മോഡേൺ ഡിസൈനിങ് രീതിയിൽ വളരെയധികം പ്രാധാന്യമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വളരെയധികം ലൈറ്റ് വെയിറ്റ് ആയതും അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്നതുമായ മെറ്റൽ ക്ലാഡിങ് വർക്കുകൾ സ്റ്റെയിൻലെസ് സ്റ്റീൽ അലുമിനിയം എന്നിവ ഉപയോഗപ്പെടുത്തി ചിലവ് കുറച്ച് നിർമ്മിച്ചെടുക്കാം.എക്സ്റ്റീരിയറിൽ ഉപയോഗിക്കുന്ന എല്ലാ ക്ലാഡിങ് വർക്ക് മെറ്റീരിയലുകളും ഇന്റീരിയർ വർക്കുകൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം.

എന്നാൽ ചൂട് തണുപ്പ് എന്നിവയെ എങ്ങിനെ പ്രതിരോധിക്കും എന്ന കാര്യം നോക്കി വേണം തിരഞ്ഞെടുക്കാൻ. പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ ക്‌ളാഡിങ് വർക്കുകൾ ചെയ്യുന്നത് അത്ര സുരക്ഷിതമായ കാര്യമായി പറയാൻ സാധിക്കില്ല.

കാരണം പല ഭാഗങ്ങളിലും കൂർത്ത് നിൽക്കുന്ന എഡ്ജുകൾ അപകടം വരുത്തി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്റീരിയറിൽ വാഷ് ഏരിയ, ടിവി യൂണിറ്റ് എന്നിവിടങ്ങളിലാണ് കൂടുതലായും ക്ലാഡിങ് വർക്കുകൾ നൽകുന്നത്.

അതേസമയം എക്സ്റ്റീരിറിൽ ഗെയ്റ്റിനോട് ചേർന്ന് വരുന്ന മതിലുകൾ ഷോ വാളുകൾ എന്നിവ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും ക്ലാഡിങ് വർക്കുകൾ ഉപയോഗപ്പെടുത്തുന്നത്.

എക്സ്റ്റീരിയർ ക്ലാഡിങ്ങും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കി അവ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.