ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും.

ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും.മിക്ക വീടുകളിലും ഏറ്റവും തിരക്ക് പിടിച്ചതും ആലങ്കോലമായി കിടക്കുന്നതുമായ ഇടങ്ങളിൽ ഒന്ന് ലിവിങ് റൂം ആയിരിക്കും.

വീട്ടിലേക്ക് വരുന്ന അതിഥികൾ ആദ്യം ശ്രദ്ധിക്കുന്ന കാണുന്ന ഇടം എന്ന രീതിയിലും ലിവിങ്‌ ഏരിയ വൃത്തിയായും ഭംഗിയായും വയ്ക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.

ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ലാത്തതാണ് മിക്ക ലിവിങ് ഏരിയകളിലെയും ഒരു പ്രധാന പ്രശ്നം.

എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഏതൊരു ലിവിങ് ഏരിയയും ഭംഗിയായും വൃത്തിയായും അറേഞ്ച് ചെയ്യാൻ സാധിക്കും.

ലിവിങ് ഏരിയകളിൽ ഉപയോഗപ്പെടുത്താവുന്ന ചില സ്റ്റോറേജ് സ്പേസ് ഐഡിയകളാണ് ഇവിടെ വിശദമാക്കുന്നത്.

ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും അറിഞ്ഞിരിക്കാം.

ഏരിയകൾ കൂടുതൽ ഭംഗിയായും വൃത്തിയായും അറേഞ്ച് ചെയ്യുന്നതിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ ബിൽറ്റ് ഇൻ സ്റ്റോറേജുകൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്.

ഓരോ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ എങ്ങിനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ് ആദ്യം ചിന്തിക്കേണ്ട കാര്യം.

മൾട്ടി ഫംഗ്ഷൻ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സ്റ്റോറേജ് സ്‌പേസുകൾ നൽകുകയാണെങ്കിൽ ഒന്നിൽ കൂടുതൽ രീതികളിൽ അവ ഉപയോഗപ്പെടുത്താൻ സാധിക്കും.

ഫ്ലോർ ലാമ്പുകൾ നൽകുന്നുണ്ടെങ്കിൽ ലിവിങ് ഏരിയയുടെ കോർണർ സൈഡുകൾ അതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ചെറിയ ഷെൽഫുകളാണ് നൽകുന്നത് എങ്കിൽ അവയുടെ വീതി കൂട്ടി നൽകാൻ ശ്രദ്ധിക്കുക.

ലിവിങ് ഏരിയയിലെ സ്റ്റോറേജ് സ്‌പേസ് കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിനായി ഷെൽഫ് പാർട്ടീഷനുകളിൽ വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് അവയ്ക്കുള്ളിൽ നൽകിയിട്ടുള്ള ഓരോ വസ്തുക്കളെയും എടുത്ത് കാണിക്കുന്നതിന് സഹായിക്കും.

ഇന്റീരിയറിലിൽ ഉപയോഗിച്ചിട്ടുള്ള അതേ നിറങ്ങളുടെ ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് ഷേഡുകൾ നോക്കി ഷെൽഫുകൾക്ക് നൽകുന്നതാണ് മോഡേൺ ട്രെൻഡ്.

ഇത്തരം ഏരിയയിൽ ഇൻഡോർ പ്ലാന്റുകൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഹാങ്ങ്‌ ചെയ്യുന്ന രീതിയിൽ ഒരു റോഡ് സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ കൂടുതൽ സ്ഥലം ലാഭിക്കാനായി സാധിക്കും.

അതിന് താഴെയായി ചെറിയ ഒരു ബോക്സ് സെറ്റ് ചെയ്ത് നൽകി അവിടെ ചെറിയ അലങ്കാരവസ്തുക്കളെല്ലാം നൽകാം.

ലിവിങ് ഏരിയയിൽ സ്ലിം ടൈപ്പ് മെറ്റൽ ആർട്ട് നൽകുകയാണെങ്കിൽ കുറഞ്ഞ സ്ഥലത്ത് ഡെക്കോർ ഐറ്റംസ് നൽകാൻ സാധിക്കും.

സ്റ്റോറേജ് രീതിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ.

ലിവിങ് ഏരിയയിലെ സ്റ്റോറേജ് സ്പേസ് ഓരോ വസ്തുക്കൾക്കും എങ്ങിനെ സ്ഥാനം കണ്ടെത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നോക്കേണ്ടത്.

മാക്സിമലിസ്റ്റ് റൂം എന്ന ആശയമാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ വസ്തുക്കൾ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നതിന് പകരമായി എവിടെ വേണമെങ്കിലും സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

അതായത് ലിവിങ് ഏരിയയിൽ ഫോട്ടോ വാൾ സെറ്റ് ചെയ്തതിന് മുകളിലായി ഒരു കബോർഡ് നൽകുന്നതും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്തുന്ന ആശയമാണ്.

ആർക്കിടെക്ചറൽ ഫീച്ചർ എന്ന രീതിയിൽ ഇത്തരത്തിൽ കബോർഡുകൾ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ നിങ്ങളുടെ സ്റ്റോറേജ് സ്പേസ് ഇരട്ടിക്കുകയും അതേസമയം അത് ഭംഗിക്ക് കോട്ടം വരുത്താതെ ചെയ്തെടുക്കാനും സാധിക്കും

. ഷെൽഫുകൾ ഫീച്ചർ ചെയ്ത് നൽകുന്നത് ലിവിങ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഒരു കാര്യമാണ്. ഒരു വാൾ ഹൈലൈറ്റ് ചെയ്ത് ഫോക്കൽ പോയിന്റ് ആക്കി മാറ്റി അവിടെ സർക്കിൾ അല്ലെങ്കിൽ ട്രയാങ്കിൾ ഷേയ്പ്പിൽ ഷെൽഫ് സെറ്റ് ചെയ്തു കബോർഡ് അടിച്ചു നൽകാവുന്നതാണ്.

തുടർന്ന് വാളിൽ നൽകിയിട്ടുള്ള നിറത്തിന്റെ വ്യത്യസ്ത ഷേഡ് കോമ്പിനേഷനുകൾ ഷെൽഫിന് നൽകാം. ഇൻഡോർ പ്ലാന്റുകൾ, ടെറാറിയം, ഡെക്കറേറ്റീവ് പോട്ടുകൾ എന്നിവയെല്ലാം അറേഞ്ച് ചെയ്യുന്നതിന് ഈയൊരു ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

ബിൽട്ട് ഇൻ രീതിയിൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്തിയാൽ അവ പെട്ടെന്ന് ആകർഷണം നേടിയെടുക്കും.

സീലിങ്ങും സ്റ്റോറേജ് സ്പേസ് ആക്കി മാറ്റാം.

വീട്ടിലൊരു ലൈബ്രറി ഒരുക്കാൻ താല്പര്യമുള്ളവർക്ക് ഒരു വാൾ മുഴുവനായും അതിനായി മാറ്റിവെക്കാവുന്നതാണ്. ചെറുതും വലുതുമായ ഷെൽഫുകൾ കർട്ടൻ വാളിന് മുകളിൽ പോലും വേണമെങ്കിൽ സെറ്റ് ചെയ്ത് നൽകാം.

അതോടൊപ്പം സീലിംഗ് സ്റ്റോറേജ് രീതികൾ ഉപയോഗപ്പെടുത്തുന്നത് വഴി സ്റ്റോറേജ് സ്പേസ് ഇരട്ടിയാക്കി മാറ്റാൻ സാധിക്കും. പുസ്തകങ്ങൾ അടുക്കാനായി സ്റ്റോറേജ് യൂണിറ്റ് ഒരുക്കുമ്പോൾ എക്സ്പോസ്ഡ് യൂണിറ്റ് രീതിയിൽ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്.

ഇത്രയൊക്കെ ചെയ്തിട്ടും ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ലഭിക്കുന്നില്ല എങ്കിൽ റെഡിമെയ്ഡ് ക്യാബിനറ്റുകൾ പർച്ചേസ് ചെയ്തോ, പഴയ ഡ്രോയറുകളും വാർഡ്രോബുകളും അപ് സൈക്കിൾ ചെയ്തെടുക്കുകയുമാവാം.

ലിവിങ് ഏരിയയിൽ ഫർണീച്ചർ നൽകുമ്പോൾ അവയ്ക്കടിയിൽ സ്റ്റോറേജ് സ്‌പേസ് നൽകുന്നതും, ബേ വിൻഡോകൾ സജ്ജീകരിച്ച് നൽകുന്നതും സ്ഥലം ലാഭിക്കാനുള്ള വഴികൾ തന്നെയാണ്.

ഓപ്പൺ ക്ലോസ്ഡ് രീതികളിൽ വാർഡ്രോബ് ഡോറുകൾ സെറ്റ് ചെയ്ത് സ്റ്റോറേജ് സ്പേസ് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഫ്ലൂട്ട് ഗ്ലാസ് ഉപയോഗപ്പെടുത്തി മോഡേൺ സ്റ്റൈലിൽ വാർഡ്രോബ് സെറ്റ് ചെയ്യുന്നത് ഇന്റീരിയർ ഡിസൈനിങ്ങിലെ ഏറ്റവും പുതിയ ട്രെൻഡ് ആണ്.

കുട്ടികളുടെ ടോയ്‌സ്, ലിവിങ് ഏരിയയിൽ സൂക്ഷിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഓർഗനൈസ് ചെയ്യാനായി പ്രത്യേക ഓർഗനൈസറുകൾ വാങ്ങി ഷെൽഫിൽ നൽകാവുന്നതാണ്.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ലിവിങ് ഏരിയയിൽ സ്റ്റോറേജ് പ്രശ്നം ഒഴിവാക്കാൻ സാധിക്കും.

ലിവിങ് റൂമും സ്റ്റോറേജ് ഐഡിയകളും അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങളാണ്.