ഓപ്പൺ ഹൗസുകൾക്ക് പ്രാധാന്യമേറുമ്പോൾ.

ഓപ്പൺ ഹൗസുകൾക്ക് പ്രാധാന്യമേറുമ്പോൾ.നമ്മുടെ നാട്ടിൽ ഓപ്പൺ ഹൗസുകൾ എന്ന കൺസെപ്റ്റിനോട് പലർക്കും വലിയ താല്പര്യം തോന്നി തുടങ്ങിയിട്ടില്ല.

അതിനുള്ള പ്രധാന കാരണം മിക്കവരും ചിന്തിക്കുന്നത് വീടിന്റെ സ്വകാര്യത പൂർണ്ണമായും ഇല്ലാതാവില്ലേ എന്നതാണ്.

മാനസികമായ സന്തോഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ വളരെ കുറഞ്ഞ ചിലവിൽ വിശാലമായ ഓപ്പൺ ഹൗസ് രീതി തിരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.

സമാധാനത്തിനു വേണ്ടി റിസോർട്ടുകളിലും ഹോട്ടലുകളിലും പോയി താമസിക്കുന്ന ആളുകൾക്ക് റിലാക്സ് ചെയ്യാനുള്ള ഒരിടം എന്ന രീതിയിലും വളരെ കുറഞ്ഞ ചിലവിൽ ഓപ്പൺ ഹൗസുകൾ നിർമിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്.

ഏത് രീതിയിലുള്ള പ്ലോട്ടുകളിൽ വേണമെങ്കിലും നിർമ്മിച്ചെടുക്കാവുന്ന ഓപ്പൺ ഹൗസുകൾക്ക് സവിശേഷതകൾ നിരവധിയാണ്.

ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഓപ്പൺ ഹൗസ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ഓപ്പൺ ഹൗസുകൾക്ക് പ്രാധാന്യമേറുമ്പോൾ.

പൂർണമായും റിലാക്സ് ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ ഓപ്പൺ ഹൗസുകളെ കാണുന്നവർക്ക് നിർമ്മാണച്ചിലവ് കുറയ്ക്കാനായി മെറ്റൽ സ്ട്രക്ചർ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ഇങ്ങിനെ ചെയ്യുന്നതു വഴി ആവശ്യാനുസരണം വീടിന്റെ സ്ട്രെച്ചറിൽ എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.

ഓപ്പൺ ഹൗസുകളുടെ ഏറ്റവും വലിയ പ്രത്യേകത ആവശ്യത്തിന് വായു, വെളിച്ചം എന്നിവ ലഭിക്കുമെന്നതാണ്.

അതുകൊണ്ടുതന്നെ അവയ്ക്ക് കോട്ടം വരാത്ത രീതിയിൽ വേണം വീടിന്റെ നിർമ്മാണരീതി തിരഞ്ഞെടുക്കാൻ.

ഭിത്തികളിൽ കൂടുതൽ നാച്ചുറൽ ഫീൽ നൽകുന്നതിനായി ഹുരുദീസ് ബ്രിക്കുകൾ ഉപയോഗപ്പെടുത്താം.

ഇവ ഉപയോഗപ്പെടുത്തുന്നത് വഴി കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഉണ്ടാകറുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാനും സാധിക്കും.

ഫർണിച്ചറുകളിലും ഒരു വലിയ മാറ്റം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റീൽ സ്ട്രക്ചർ ഉപയോഗപ്പെടുത്തി അതിനു മുകളിൽ പ്ലൈവുഡ് അടിച്ച് കുഷ്യനുകൾ നൽകാവുന്നതാണ്.

ഈ ഒരു രീതിയിൽ ഫർണിച്ചറുകൾക്ക് കൂടുതൽ ബലം ലഭിക്കുകയും ചെയ്യും.

സാധാരണ വീടുകൾക്കുള്ള സൗകര്യങ്ങൾ ഓപ്പൺ ഹൗസിലും ലഭിക്കുമോ?

കോൺക്രീറ്റിൽ തീർക്കുന്ന ഒരു വീടിന്റെ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് തന്നെ സ്റ്റീൽ സ്ട്രക്ചറിൽ ഓപ്പൺ ഹൗസ് ചെയ്തെടുക്കാൻ സാധിക്കും. ലിവിങ് ഏരിയ ബെഡ്റൂം എന്നിവ മുകൾ ഭാഗത്ത് വരുന്ന രീതിയിൽ സജ്ജീകരിച്ച് നൽകി വീടിന്റെ താഴെയുള്ള ഭാഗത്തേക്ക് ഡൈനിങ് ഏരിയ, കിച്ചൺ എന്നീ സൗകര്യങ്ങളെല്ലാം നൽകാവുന്നതാണ്.

ആവശ്യമെങ്കിൽ ഡൈനിങ് ഏരിയക്കും കിച്ചണും ഇടയിൽ ഒരു ചെറിയ കോർട്യാർഡ് സജ്ജീകരിച്ച് നൽകി ചെടികൾ വളർത്താം. മുകളിലേക്ക് കയറുന്ന സ്റ്റെയറുകൾ, ഇരിക്കാനുള്ള ഭാഗങ്ങൾ എന്നിവയെല്ലാം മെറ്റൽ ഉപയോഗിച്ചു കൊണ്ട് തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കും. ഓപ്പൺ ഹൗസ് രീതിക്ക് പൂർണത കൈവരിക്കാനായി വലിപ്പം കുറഞ്ഞ രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. മാത്രമല്ല ജനാലകളിൽ മൾട്ടികളർ ഗ്ലാസുകൾ പരീക്ഷിക്കാവുന്നതാണ്.

വായുസഞ്ചാരം,വെളിച്ചം എന്നിവ ലഭിക്കുന്നതിനായി

ഓപ്പൺ ഹൗസുകളുടെ ഏറ്റവും വലിയ പ്രത്യേകത വായുസഞ്ചാരവും വെളിച്ചവും തന്നെയാണ്. അതു കൊണ്ട് വലിയ വിൻഡോ സ്ലൈഡ് ചെയ്യുന്ന രീതിയിൽ നൽകി ഉപയോഗപെടുത്താവുന്നതാണ്.ബാൽക്കണി, മറ്റ് പാർട്ടീഷനുകൾ എന്നിവിടങ്ങളിലെല്ലാം ഗ്ലാസും സ്റ്റീലും ചേർന്ന കോമ്പിനേഷൻ പരീക്ഷിക്കാവുന്നതാണ്. വീടിനകത്ത് പച്ചപ്പു നിറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇൻഡോർ പ്ലാന്റുകൾ ആവശ്യമുള്ള ഭാഗങ്ങളിലെല്ലാം നൽകാവുന്നതാണ്. ബാൽക്കണിയുടെ കോർണറുകളിൽ ബാംബൂ പ്ലാന്റുകൾ നൽകാം.

ബാൽക്കണിയിൽ നിന്നും വ്യൂ ലഭിക്കുന്ന ഭാഗം പൂർണമായും കവർ ചെയ്യാതെ ജനാലകൾക്ക് നൽകുന്നതു പോലെ അഴികൾ നൽകി സെറ്റ് ചെയ്യാവുന്നതാണ്. അവിടെ ചെയ്യറുകൾ കൂടി സജ്ജീകരിച്ച് നൽകിയാൽ പ്രകൃതിയുടെ വരദാനങ്ങളായ മഴയും, വെയിലും, കാറ്റുമെല്ലാം ആസ്വദിക്കാനും സാധിക്കും. ഓപ്പൺ മോഡൽ വീടുകൾക്ക് വേണ്ടി കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഷിയർ ടൈപ്പ് കർട്ടനുകൾ ആണ് കൂടുതൽ അനുയോജ്യം. ഇവ വീട്ടിനകത്തേക്ക് നല്ല രീതിയിൽ വെളിച്ചം എത്തിക്കുന്നതിലും വലിയ പങ്കു വഹിക്കുന്നു. വീട് മുഴുവൻ ഓപ്പണായി കിടക്കുന്നത് കൊണ്ടു തന്നെ വാഷ് കൗണ്ടറും ഏതെങ്കിലും ഒരു കോർണറിൽ ഓപ്പൺ രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഓപ്പൺ ഹൗസുകൾക്ക് പ്രാധാന്യമേറുമ്പോൾ കിച്ചൻ നല്‍കേണ്ട രീതി

സാധാരണ വീടുകളിൽ കാണുന്ന അതേ രീതിയിൽ എന്നാൽ ഓപ്പൺ സ്റ്റൈൽ കിച്ചൺ തന്നെ ഇത്തരം വീടുകളിലും നൽകാവുന്നതാണ്. ഡൈനിങ് കൗണ്ടർ കിച്ചണിനോട് ചേർന്ന് നൽകി ഇരിക്കാനായി വുഡൻ ചെയറുകൾ സജ്ജീകരിച്ച് നൽകാം. അടുക്കളയിലേക്ക് കൂടുതൽ പ്രകാശം, വായു എന്നിവ എത്തിക്കുന്നതിനായി ജനാലുകളുടെ എണ്ണം കൂട്ടി നൽകാവുന്നതാണ്. എതിർദിശകളിൽ ആയി രണ്ട് ജനാലകൾ എങ്കിലും കുറഞ്ഞത് നൽകാനായി ശ്രദ്ധിക്കുക.

കിച്ചൻ ക്യാബിനറ്റുകൾ നൽകുമ്പോൾ വുഡൻ ഫിനിഷിംഗ് നൽകുന്നതാണ് കൂടുതൽ ഭംഗി നൽകുക. കിച്ചണിൽ അലങ്കാര വിളക്കുകൾ നൽകി കൂടുതൽ ഭംഗിയാക്കാവുന്നതാണ്. റൂമുകൾ നൽകുമ്പോൾ ഹൈറ്റ് കൂട്ടി നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.ഓപ്പൺ ഹൗസുകൾ സ്വകാര്യത നൽകുന്നില്ല എന്ന് ചിന്തിക്കുന്നവർക്ക് അവ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ സ്വകാര്യത നിലനിർത്തിക്കൊണ്ടു തന്നെ നിർമ്മിക്കാൻ സാധിക്കുമെന്നതാണ് ഉത്തരം.

ഓപ്പൺ ഹൗസുകൾക്ക് പ്രാധാന്യമേറുമ്പോൾ അവയുടെ നിർമ്മാണ രീതി,സൗകര്യങ്ങൾ എന്നിവ നൽകേണ്ടതിനെപ്പറ്റി കൂടി അറിഞ്ഞിരിക്കാം.