വാഷബിൾ സ്റ്റീൽ കിച്ചൺ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീട്ടിൽ കൂടുതൽ വൃത്തി വേണ്ട ഭാഗങ്ങളിൽ ഒന്ന് അടുക്കള തന്നെയാണ്.

വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന ഒരിടം എന്നതിലുപരി ഭക്ഷണം പാകം ചെയ്യുന്നയാൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായി അടുക്കളകൾ മാറുന്നു.

എന്നാൽ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി അടുക്കള ഭംഗിയാക്കുമ്പോഴും അവ പിന്നീട് ഉപയോഗിച്ച് തുടങ്ങുമ്പോൾ എങ്ങിനെ വൃത്തി മൈന്റൈൻ ചെയ്യാൻ സാധിക്കും എന്നത് പലർക്കും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.

പിവിസി ലാമിനേറ്റഡ് ഷീറ്റുകൾ ഉപയോഗപ്പെടുത്തി കിച്ചൺ ചെയ്യുമ്പോൾ എണ്ണക്കറകളും മറ്റും പിടിച്ച് പെട്ടെന്ന് കേടാകുന്നു.അവ ക്ലീൻ ചെയ്യാൻ ശ്രമിക്കുമ്പോൾ മെറ്റീരിയലിന്റെ ഫിനിഷിംഗ് പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.

ഇത്തരം സാഹചര്യങ്ങളിലാണ് വാഷബിൾ കിച്ചൻ അഥവാ സ്റ്റീൽ കിച്ചണിന്റെ പ്രാധാന്യം ഏറി വരുന്നത്.

വീട്ടിൽ ഒരു സ്റ്റീൽ കിച്ചൻ നൽകുന്നത് കൊണ്ടുള്ള ഗുണങ്ങളും അവയുടെ ഉപയോഗ രീതിയും മനസ്സിലാക്കാം.

വാഷബിൾ സ്റ്റീൽ കിച്ചൺ തിരഞ്ഞെടുക്കുമ്പോൾ

മോഡുലാർ കിച്ചണുകൾ ചെയ്യാൻ വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പ്ലൈവുഡ്, മൾട്ടിവുഡ്, യുപിവിസി പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളാണ് ഈർപ്പം, ചിതൽ എന്നിവയെല്ലാം.

മാത്രമല്ല ഇവയിൽ എണ്ണക്കറ പൊലുള്ള പാടുകൾ പിടിച്ചു കഴിഞ്ഞാൽ അവ കളയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

സ്റ്റൈൻൽസ് സ്റ്റീൽ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കിച്ചൻ ക്യാബിനറ്റുകൾ ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി കണക്കാക്കാം.

വളരെ എളുപ്പത്തിൽ വൃത്തിയാക്കാവുന്ന സ്റ്റീൽ കിച്ചണുകൾ കാഴ്ചയിൽ വളരെയധികം ഭംഗിയും നൽകുന്നു.

സാധാരണ കിച്ചൻ ക്യാബിനറ്റുകളിൽ നൽകുന്ന വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തിയും ഇവ നിർമിച്ചെടുക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

കാഴ്ചയിൽ ഭംഗിയും അതേസമയം ക്വാളിറ്റിയും നില നിർത്തിക്കൊണ്ടാണ് സ്റ്റൈൽസ് സ്റ്റീൽ കിച്ചൻ ക്യാബിനറ്റുകൾ നിർമ്മിക്കുന്നത്.

വൃത്തിയാക്കുന്ന രീതി

വെള്ളം ഉപയോഗിച്ച് കഴുകിയാലും തുരുമ്പ് പോലുള്ള പ്രശ്നങ്ങളെ പേടിക്കാതെ തന്നെ ഉപയോഗപ്പെടുത്താവുന്നവയാണ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന കിച്ചൺ കാബിനറ്റുകൾ. ചൂട് വെള്ളം,തണുപ്പ് വെള്ളം, ആവി എന്നിവ ഉപയോഗപ്പെടുത്തി വളരെയധികം ഹൈജീൻ ആയി തന്നെ ഇവ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കിച്ചണിൽ ഉപയോഗപ്പെടുത്തുന്ന മറ്റ് ക്യാബിനറ്റ് മെറ്റീരിയലുകൾ ഉരച്ചു കഴുകിയാൽ നിറം പോകുമെന്ന പേടിയാണ് പലർക്കുമുള്ളത്. ക്യാബിനറ്റുകൾക്ക് നിറം നൽകാനായി ജിഐ മെറ്റീരിയലിൽ എപ്പോക്സി നിറങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

അതല്ല സ്റ്റീലിന്റെ സ്വാഭാവിക നിറം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് മറ്റു നിറങ്ങൾ കോട്ടിംഗ് ആയി നൽകാതെയും ഉപയോഗപ്പെടുത്താൻ സാധിക്കും. ചിലവ് കുറച്ച് കിച്ചൺ ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന അടുക്കളയുടെ ക്യാബിനറ്റുകൾ. സാധാരണ സ്റ്റീലും സ്റ്റെയിൻലെസ് സ്റ്റീലും മിക്സ് ചെയ്തു കൊണ്ട് ഉപയോഗപ്പെടുത്തുന്ന രീതിയും ഉണ്ട്. ഏത് രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും അവ SS ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ നൽകിയാണ് നിർമ്മിച്ചെടുക്കുന്നത്. സ്റ്റീൽ ഉപയോഗപ്പെടുത്തുമ്പോൾ മിക്കവർക്കും ഉണ്ടാകുന്ന സംശയം തുരുമ്പ് പിടിക്കില്ലേ എന്നതാണ്. SS ക്വാളിറ്റിയുള്ള സ്റ്റീൽ ഉപയോഗപ്പെടുത്തുന്ന തു കൊണ്ടുvതന്നെ തുരുമ്പിനെ പേടിക്കേണ്ടതില്ല.

നിറങ്ങളുടെ കാര്യം

കിച്ചണിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളിൽ ലഭ്യമായിട്ടുള്ള എല്ലാ നിറങ്ങളും സ്റ്റീൽ മെറ്റീരിയൽ ഉപയോഗപ്പെടുത്തിയും ചെയ്തെടുക്കാൻ സാധിക്കും. 32 ഓളം നിറങ്ങളിൽ ഇവ ലഭ്യമാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. കോട്ടിംഗ് നൽകാതെ യഥാർത്ഥ സ്റ്റീലിന്റെ നിറം നില നിർത്തികൊണ്ട് ഷെൽഫുകൾ നൽകുകയാണെങ്കിൽ അവയും കാഴ്ചയിൽ ഭംഗി നൽകും. ക്യാബിനറ്റുകൾ ക്ക് ഹാൻഡിൽ നൽകുന്നതിനായി ഗോൾഡ്,ബ്രാസ് ഫിനിഷിംഗ് ഉപയോഗപ്പെടുത്തുകയാണെങ്കിൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും. ഹാൻഡിൽ ഇല്ലാത്ത രീതിയിലും ക്യാബിനറ്റുകൾ ആവശ്യമെങ്കിൽ അറേഞ്ച് ചെയ്ത് നൽകാം. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ക്യാബിനറ്റുകൾ കസ്റ്റമൈസ് ചെയ്ത് പണിയിപ്പിക്കാൻ സാധിക്കും. ഇതുവഴി ആവശ്യമുള്ള ആക്സസറീസെല്ലാം ക്യാബിനറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

ഒരു കിച്ചൻ ക്യാബിനറ്റ് മുഴുവനായും ചെയ്തെടുക്കാൻ ഏകദേശം ഒന്നരലക്ഷം രൂപയുടെ അടുത്താണ് ചിലവ് വരുന്നത്.സ്റ്റീലിൽ നിർമ്മിക്കുന്ന ക്യാബിനറ്റുകൾക്ക് 15 വർഷത്തെ വാറണ്ടിയാണ് മിക്ക കമ്പനികളും നൽകുന്നത്. ഈ ഒരു കാലയളവിനുള്ളിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ പറ്റുകയാണെങ്കിൽ മിക്ക കമ്പനികളും അത് റീപ്ലേസ് ചെയ്ത നൽകുന്നതാണ്. സാധാരണയായി ജിഐ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന മെറ്റീരിയലുകൾക്ക് മഴയെയും വെയിലിനെയും പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതു കൊണ്ട് തന്നെ അവ ചൂടിനെയും തണുപ്പിനെയും ഒരേ രീതിയിൽ പ്രതിരോധിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. അടുക്കളയിൽ മാത്രമല്ല ബെഡ്റൂ മുകളിലും,വാർഡ്രോബുകളിലും വ്യത്യസ്ത ഡിസൈനുകളിലും, ഡിജിറ്റൽ പ്രിന്റ് കളിലും സ്റ്റീൽ ഡോറുകൾ ഉപയോഗപ്പെടുത്താം.ഡോറുകൾക്ക് 45000 രൂപയുടെ അടുത്താണ് ചിലവ് വരുന്നത്.ഇത്തരത്തിൽ ചിലവ് കുറച്ച് കൂടുതൽ ഭംഗിയായി കിച്ചൻ ചെയ്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് സ്റ്റൈൻൽസ് സ്റ്റീലിൽ നിർമ്മിച്ച കിച്ചൻ.

വാഷബിൾ സ്റ്റീൽ കിച്ചൺ തിരഞ്ഞെടുക്കുമ്പോൾഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.