WPC വാൾ പാനലുകൾ തിരഞ്ഞെടുക്കുമ്പോൾ.ഇന്ന് മിക്ക വീടുകളിലും വാൾ പാനലുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി വാൾ പാനലിങ് വർക്കുകൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
മാറുന്ന ട്രെൻഡ് അനുസരിച്ച് വാൾ പാനൽ മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവയിൽ ഇപ്പോൾ ഏറ്റവും ട്രെൻഡിങ് ആയ ഒരു വാൾ പാനൽ മെറ്റീരിയലാണ് WPC.
വ്യത്യസ്ത നിറത്തിലും രൂപത്തിലും വരുന്ന WPC വാൾ പാനലുകൾ വീടുകൾക്ക് നൽകുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്.
മാത്രമല്ല ചുരുങ്ങിയ ചിലവിൽ വീടിന്റെ ഇന്റീരിയർ വർക്കുകളിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതും WPC യോടുള്ള ഇഷ്ടം വർധിപ്പിക്കുന്ന കാര്യങ്ങളാണ്.
WPC വാൾ പാനലുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
വാൾ പാനലുകൾ തിരഞ്ഞെടുക്കുമ്പോൾ.
വ്യത്യസ്ത ഡിസൈനിലും പാറ്റേർണിലും പുറത്തിറക്ക പെടുന്ന WPC വോൾ പാനലുകൾ ഉപയോഗിച്ച് തുടങ്ങിയ കാല ഘട്ടത്തിൽ വുഡൻ ഫിനിഷിങ്ങിൽ ഉള്ളത് തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെട്ടിരുന്നത്.
എന്നാൽ ഇന്ന് അത് മാറി സോളിഡ് പാനലുകൾ ഉപയോഗപ്പെടുത്തുന്നതാണ് പുതിയ ട്രെൻഡ്.
ഇവയിൽ തന്നെ പ്ലെയിൻ നിറങ്ങളിൽ ഉള്ളതും ഗ്ലോസി ടൈപ്പ് മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ഗ്ലോസി ടൈപ്പ് മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ മാർബിൾ ഫിനിഷിങ്ങിൽ വരെ ഉപയോഗപ്പെടുത്താൻ സാധിക്കും.
കൂടാതെ ലൈറ്റ് നിറങ്ങളിൽ ഗ്രേ പോലുള്ള നിറങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ് ഉള്ളത്.
വാൾ പാനൽ വർക്കുകൾക്ക് ഉപയോഗപ്പെടുത്തുന്ന മറ്റ് മെറ്റീരിയലുകളെ അപേക്ഷിച്ച് ഇത്തരം മെറ്റീരിയലുകൾക്ക് കൂടുതൽ കാലം ഈടു നിൽക്കാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
വൺ ടൈം ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയൽ ആയി WPC പാനലുകളെ കണക്കാക്കാം. പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവ പെട്ടന്ന് കേടാകുമെന്ന പേടിയോ ചിതലരിക്കുമെന്ന പേടിയോ വേണ്ട.
ക്ലിപ്പുകൾ ഉപയോഗപെടുത്തി അറ്റാച്ച് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിൽ വർക്ക് പൂർത്തിയാക്കാനും അതല്ല എങ്കിൽ റിമൂവ് ചെയ്ത് എടുക്കാനും സാധിക്കും.
WPC വാൾ പാനൽ ഫിക്സ് ചെയ്യേണ്ട രീതി
കാഴ്ചയിൽ നൽകുന്ന ഭംഗി പോലെ തന്നെ ഇവ ഫിക്സ് ചെയ്ത് നൽകാനും വളരെ എളുപ്പമാണ്. പരസ്പരം ലോക്ക് ചെയ്തു നിൽക്കുന്ന രീതിയിലാണ് ഫിക്സ് ചെയ്യുന്നത്. ചുമരുകളിലും റൂഫിലും വ്യത്യസ്ത ആകൃതികളിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന WPC വാൾ പാനലുകൾ ഒമ്പതര അടി നീളം, 6 ഇഞ്ച് വീതി എന്നീ അളവുകളിൽ ലഭ്യമാണ്.
ആവശ്യാനുസരണം കട്ട് ചെയ്ത് ആവശ്യമുള്ള ഭാഗങ്ങളിലേക്ക് വളരെയെളുപ്പം ഫിക്സ് ചെയ്ത് നൽകാം. വുഡൻ ഫിനിഷിങ്ങിൽ നിർമ്മിച്ചെടുക്കുന്ന WPC മെറ്റീരിയലുകളിൽ പ്ലൈവുഡ്, വെനീർ എന്നിവ ഒട്ടിച്ചതിനു ശേഷമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു പ്ലാങ്ക് എന്നത് 5 സ്ക്വയർ ഫീറ്റ് അളവിൽ ആണ് വരുന്നത്. ഒരു സ്ക്വയർഫീറ്റിന് 225 രൂപ നിരക്കിലാണ് വിലയായി നൽകേണ്ടി വരിക.
WPC ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
തേക്ക് പോലുള്ള നല്ല ക്വാളിറ്റിയിലുള്ള മരം ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നതു കൊണ്ടു തന്നെ ഇവ കൂടുതൽ കാലം ഈടു നിൽക്കും. നല്ല ഫിനിഷിങ്ങോടു കൂടി നിർമ്മിച്ചെടുക്കന്നത് കൊണ്ട് പിന്നീട് ഇവക്ക് മുകളിൽ പെയിന്റ്, വർണിഷ് പോലുള്ളവ അപ്ലൈ ചെയ്ത് നൽകേണ്ടി വരുന്നില്ല.ഇവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് നൽകാനും സാധിക്കും. ചിതൽ പോലുള്ള പ്രശ്നങ്ങളെ പേടിക്കേണ്ടതില്ല.
ഒരുതവണ ഫിക്സ് ചെയ്ത് നൽകി കഴിഞ്ഞാൽ പിന്നീട് അവ മാറ്റണമെന്ന് തോന്നുമ്പോൾ വളരെ എളുപ്പത്തിൽ എടുത്ത് മാറ്റാൻ സാധിക്കും. വ്യത്യസ്ത തിക്ക്നെസിൽ WPC പാനലുകൾ വിപണിയിൽ ലഭ്യമാണ്.8mm,16mm,25 mm എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ ലഭ്യമാണ് എങ്കിലും കൂടുതൽ ആളുകളും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് 25 mm തിക്ക്നെസ് വരുന്ന പാനലുകളാണ്. ഇവക്കിടയിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി അലങ്കരിക്കുകയും ചെയ്യാം. ഒരു മെറ്റൽ ക്ലിപ്പ് ഉപയോഗപ്പെടുത്തിയാണ് പാനലുകൾ തമ്മിൽ ലോക്ക് ചെയ്യുന്നത്. വ്യത്യസ്ത ഷേഡുകളിൽ ലഭ്യമാകുന്ന WPC വുഡൻ പനലുകൾക്ക് വിപണിയിൽ നല്ല ഡിമാൻഡ് ലഭിക്കുന്നതിനുള്ള കാരണങ്ങളും ഇവയൊക്കെ തന്നെയാണ്
WPC വാൾ പാനലുകൾ തിരഞ്ഞെടുക്കുമ്പോൾ അവ കാഴ്ചയിൽ ഭംഗി മാത്രമല്ല നൽകുന്നത് കൂടുതൽ കാലം ഈടു നിൽക്കുകയും ചെയ്യും.