പ്ലബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

30 നിർദ്ദേശങ്ങൾ ആയി ഇവിടെ ചേർക്കുന്നു:

1) ഡീറ്റൈൽ ആയി പ്ലാൻ ചെയ്യുക.

2) ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ തരം തിരിച്ചു ലൈൻ ഡിസൈൻ ചെയ്യുക. പമ്പ് ലൈൻ ഉൾപ്പെടെ.

3) വേസ്റ്റ് വാട്ടർ, സോയിൽ വേസ്റ്റ് ലൈൻ (ക്ലോസേറ്റ് ലൈൻ ) എന്നിവ തരം തിരിച്ചു ലൈൻ ഇടുക.

4) വേസ്റ്റ് വാട്ടർ ലൈൻ ഭൂമിയിൽ ഇടുമ്പോൾ സ്ലോപ്പ് 1 മീറ്റർ ന് 1 cm എന്ന കണക്കിൽ സ്ലോപ്പ് നിർബന്ധം ആയും ചെയ്യുക.

5) ബാത്‌റൂമിൽ നിന്നും പുറത്തു വന്നു മെയിൻ ലൈൻ ആയി കണെക്ഷൻ കൊടുക്കുന്ന ഭാഗത്തു ചേമ്പർ നിർബന്ധം ആയും പണിയുക.

6) 5 mtr ന് ഒന്ന് അല്ലെങ്കിൽ 10 mtr ന് ഒന്ന് എന്ന കണക്കിൽ എങ്കിലും സോയിൽ, വേസ്റ്റ് വാട്ടർ ലൈൻ ന് ക്ലീൻ ഔട്ട്‌ സെറ്റ് അല്ലെങ്കിൽ ഇൻസ്‌പെക്ഷൻ ചേമ്പർ കൊടുക്കണം.

7) ഡ്രൈനേജ് ലൈൻ അതു സോയിൽ ആയാലും വേസ്റ്റ് വാട്ടർ ആയാലും Elbow 90* ഒഴിവാക്കി പകരം Elbow 45* അല്ലെങ്കിൽ 90 * Bend കൊടുക്കണം.

8) ബാത്‌റൂമിൽ ഫ്ലോർ ട്രാപ് നിർബന്ധം ആയും ചെയ്യുക. അതു Multi floor Trap തന്നെ ഉപയോഗിക്കുക.

plumbing paln

9) Wash ബേസിൻ , സിങ്ക് എന്നിവക്ക് ഫ്ലോർ ട്രാപ് വഴി വേസ്റ്റ് വാട്ടർ ലൈൻ ലിങ്ക് ചെയ്യുക. ഇല്ലെങ്കിൽ വേസ്റ്റ് വാട്ടർ സോക്സ് പിറ്റിൽ നിന്നും ഉള്ള ദുർഗന്ധം വീടിനുള്ളിൽ നിറയും.

10) രണ്ടു ടോയ്ലറ്റ് ഒരു ഭിത്തിയുടെ ഇരു ഭാഗത്തു വന്നാൽ പോലും ടോയ്ലറ്റ് ഔട്ട്‌ മെയിൻ ലൈൻ ആയി ലിങ്ക് ചെയ്യുന്നത് ചേമ്പർ മുഘേന ആയിരിക്കണം. അതിനു വേറെ വേറെ പൈപ്പ് ലൈൻ ഇടുകയും വേണം.

11) ഫസ്റ്റ് ഫ്ലോർ ഏരിയ യിൽ ടോയ്ലറ്റ് പണിയുമ്പോൾ സങ്കൻ സ്ലാബ് ഇൽ ഒരു 3/4 ” ഇഞ്ച് പൈപ്പ് Floote ഹോൾസ് ഇട്ട് ഡ്രിപ്പിംഗ് ലൈൻ കൊടുക്കുക. അതു വെറുതെ ടോയ്ലറ്റ് ഭിത്തിയുടെ പുറത്തു ഓപ്പൺ ആയി കാണുന്ന രീതിയിൽ ചെയ്യുക. ഇതിന്റ ആവിശ്യം എന്തെന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ബാത്‌റൂമിൽ ഫ്ലോർ ലീക്ക് വന്നാൽ 90% വരെ മെയിൻ സ്ലാബിൽ അല്ലെങ്കിൽ താഴേക്കു ഉള്ള ഫ്ലോറിൽ നനവ് പടരുന്നത് തടയാൻ സാധിക്കും.

12) ഫസ്റ്റ് ഫ്ലോർ ബാത്‌റൂമിൽ പ്ലബിങ് ലൈൻ ഇടുന്നതിനു മുന്നേയും, ലൈൻ ഇട്ടതിനു ശേഷം വും ആയി 2 തവണ ആയി പ്രഫഷണൽ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്യുക.

13) പ്രഷർ വാട്ടർ ലൈൻ പ്രഷർ പമ്പ് ഉപയോഗിച്ചും വേസ്റ്റ് വാട്ടർ ലൈൻ ഗ്രാവിറ്റി ഫോഴ്സ് രീതിയിലും വാട്ടർ ലീക്ക് ടെസ്റ്റ്‌ ചെയ്യുക. മിനിമം 6 മണിക്കൂർ സമയം എടുത്തു ടെസ്റ്റ്‌ ചെയ്യുക. ഭാവിയിൽ ഉണ്ടാകുന്ന വാട്ടർ leakage പ്രശ്നം 95% ഒഴിവാക്കാൻ സാധിക്കും.

14) പ്ലബിങ് പൈപ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് എടുക്കുക. എന്നാൽ പോലും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഏത് ബ്രാൻഡ് പൈപ്പ് എടുത്താലും അതിനു ആ ബ്രാൻഡ് ന്റെ തന്നെ ഫിറ്റിംഗ്സ് എടുക്കുക. വേറെ ഒരു കമ്പനി യുടെ ഐറ്റം ഉപയോഗിക്കരുത്.കൂടാതെ പൈപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന സോൾവ്ന്റ് ASTM പൈപ്പ് ആണേൽ അതിനു ASTM സോൾവ്ന്റ്, SWR ആണേൽ UPVC സോൾവ്ന്റ്, CPVC ആണേൽ CPVC സോൾവ്ന്റ് തന്നെ ഉപയോഗിക്കുക.

15) സാനിറ്ററി ഐറ്റംസ് എടുക്കുമ്പോൾ ഒരുപാട് പണം ചിലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശരാശരി 15 വർഷം ആണ് ഒരു വീട്ടിൽ ബാത്‌റൂമിൽ ഒരേ സാനിറ്ററി ഉപയോഗിക്കുന്നത്. വളരെ ചുരുക്കം ആളുകൾ അതിലും കൂടുതലും ഉപയോഗിക്കുന്നുണ്ട്.

16) ടോയ്‌ലെറ്റിൽ പരമാവധി വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുക. ഫ്ലോർ ക്ലീനിങ് 100% ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് പകർച്ച വ്യാധികൾ ഉയർന്നു വരുന്ന ഈ സമയത്ത് ഈ രീതി ആണ് അഭികാമ്യം.

17) സ്ത്രീകൾ സാനിട്ടറി പാഡ് കൾ ക്ലോസേറ്റ് ഇൽ ഇട്ട് ഫ്ളഷ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

18) സെപ്റ്റിക് ടാങ്കിനു പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. കിച്ചൻ വേസ്റ്റ് വാട്ടർ ന് പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. ബാത്‌റൂമിൽ നിന്നുള്ള വേസ്റ്റ് വാട്ടർ ന് സെപ്പറേറ്റ് സോക്സ് പിറ്റ് കൊടുക്കണം. ഈ രീതിയിൽ ആണ് ലേ ഔട്ട്‌ തയ്യാർ ചെയ്യേണ്ടത്.

19)വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുമ്പോൾ കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ടൈപ്പ് മിനിമം ഉപയോഗിക്കുക. അതിന്റെ ഫ്രെയിം സ്ട്രക്ചർ ഇൽ ഉള്ള ത്രെഡ്ഡ് റോഡ് ഇൽ ക്ലോസേറ്റ് മൗണ്ട് ചെയ്യുക.

  • കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ഉപയോഗിക്കുമ്പോൾ ഭിത്തി വെട്ടി പൊളിക്കാതെ ലെഡ്ജ് വാൾ കെട്ടി ഫിനിഷ് ചെയ്യുക.
  • ബാത്‌റൂമിൽ വെറ്റ് ഏരിയ ഡ്രൈ ഏരിയ എന്ന രീതിയിൽ തരം തിരിച്ചു ഡിസൈൻ ചെയ്തു ഫിനിഷ് ചെയ്യുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ 90% വൃത്തിയുള്ള തായി ഉപയോഗിക്കാം.
  • ചെറിയ ബാത്‌റൂമിൽ അതിന്റെ സൈസ് നു ഇണങ്ങുന്ന രീതിയിൽ ഉള്ള സാനിറ്ററി ഐറ്റം എടുക്കുവാൻ ശ്രദ്ധിക്കണം. ഷോപ്പിൽ ഉള്ള ആളുകളുടെ അഭിപ്രായം അല്ല മണിക്കേണ്ടത്. പകരം വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനർ, പ്ലബിങ് ഡിസൈനർ എന്നിവരുടെ അഭിപ്രായം കണക്കിൽ എടുക്കുക.
  • ബാത്‌റൂമിൽ ഒരിക്കലും തുരുമ്പ് പിടിക്കാൻ സാധ്യത ഉള്ള ഒരു സ്ക്രൂ, ബോൾട് എന്നിവ ഉപയോഗിക്കാതിരിക്കുക.
  • ബാത്‌റൂമിൽ പൈപ്പ് കൺസീൽഡ് ചെയ്യുമ്പോൾ വാട്ടർ ലൈൻ ഭിത്തിയിൽ നിന്നും ഒരുപാട് ഉള്ളിൽ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഫിറ്റിംഗ്സ് ടാപ് ആംഗിൾ കോക്ക് മുതലായവ പിടിപ്പിക്കുമ്പോൾ അതിനു ത്രെഡ് കൂടുതൽ കിട്ടുവാൻ വേണ്ടി എക്സ്റ്റൻഷൻ നിപ്പിൾ ഉപയോഗിക്കേണ്ടതായി വരും. അതു ഭാവിയിൽ ഒരു ലീക്ക് ഉണ്ടക്കാൻ സാധ്യത ഉള്ളതാണ്. കൂടാതെ ടൈൽസ് ന്റെ ഉള്ളിൽ വിടവ് കൂടുവാനും നനവ് പടർന്നു പിടിക്കുവാനും സാധ്യത കൂടുതൽ ആണ്.
  • റൂഫിൽ വയ്ക്കുന്ന ടാങ്കിൽ നിന്നും ഇറങ്ങുന്ന മെയിൻ ഡെലിവറി പൈപ്പ് ഒന്നര ഇഞ്ചിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ റൂഫിൽ നിന്നും ഇറങ്ങി വാട്ടർ ഡെലിവറി ലൈൻ പൂർത്തിയാക്കുന്നത് വരെ മെയിൻ ലൈൻ 90* എൽബോ ഫിറ്റിങ് ഉപയോഗിക്കാതെ ബെൻഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതു വാട്ടർ സപ്ലൈ പ്രഷർ കൂടാൻ സഹായിക്കും.
  • ബോർ വെൽ, കിണർ എന്നിവയിലെ വെള്ളം 6 മാസം കൂടുമ്പോൾ എങ്കിലും ലാബിൽ കൊടുത്തു ടെസ്റ്റ്‌ ചെയ്യുക. ഇപ്പോൾ ഭൂഗർഭ ജലം 80% ഉപയോഗ ശൂന്യം ആണ്.
  • ബോർ വെൽ, കിണർ എന്നിവയിലെ വെള്ളം ഉപയോഗിക്കുന്ന വീടുകളിൽ ഇരുമ്പിന്റെ യോ മറ്റു കൊഴുപ്പ് ന്റെ യോ സാന്നിധ്യം ഉണ്ടെങ്കിൽ ലൈൻ ഫിൽറ്റർ, പമ്പ് ലൈൻ ഫിൽറ്റർ എന്നിവ ഉപയോഗിച്ച് ഡബിൾ ഫിൽറ്ററിങ് നടത്തി ഉപയോഗിക്കുക.ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള പൈപ്പ് ലൈൻ, ഫ്ളഷ് ടാങ്ക്, ഡൈവെർട്ടർ മുതലായവ നശിച്ചു പോകാൻ 90% സാധ്യത ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ ഉള്ളിൽ പായൽ വളരാനും അതു പിന്നീട് ബാക്റ്റീരിയ വളരാൻ ഉള്ള ഇടമായി മാറാനും കാരണം ആകും.

20) ഇന്നത്തെ കാലത്ത് ഫുഡ്‌ വേസ്റ്റ് നിർമാർജനം എന്നത് 80% വീടുകളിൽ ഒരു തലവേദന ആണ്. ആയതിനാൽ കിച്ചൻ സിങ്ക് രണ്ടു ബൗൾസ് ഉള്ള മോഡൽ വാങ്ങി അതിൽ ചെറിയ സ്പേസ് ഒരു ഫുഡ്‌ വേസ്റ്റ് ക്രഷർ പമ്പ് ഘടിപ്പിക്കുക. പ്ലാസ്റ്റിക്, മെറ്റൽ അല്ലാത്ത ഏതൊരു ഫുഡ്‌ വേസ്റ്റ് ഉം നിങ്ങൾക്ക് ഇതിലൂടെ ഇട്ട് മോട്ടോർ ഉപയോഗിച്ചു അരച്ചു സ്ലറി രൂപത്തിൽ ആക്കി ഒഴുക്കി വിടാം. അതു കിച്ചൻ വേസ്റ്റ് നു മാത്രം ആയുള്ള സോക്ക് പിറ്റ് ഇൽ കിടന്നു അഴുകി പോയിക്കോളും.ഇതു ഉപയോഗിച്ച് എല്ല് കഷ്ണം വരെ നശിപ്പിക്കാൻ പറ്റും. ഈ മെഷീൻ വില ശരാശരി പതിനായിരം രൂപ മുതൽ ആണ്.

21) ഭൂമിക്ക് അടിയിൽ ശുദ്ധ ജലം സ്റ്റോർ ചെയ്യണം സമ്പ് ടാങ്ക് എങ്കിൽ (സാധാരണ വാട്ടർ അതോറിറ്റി വെള്ളം ആശ്രയിക്കുന്നവർക്ക് ആണ് ഇതു ചെയ്യേണ്ടതായി വരും.) കോൺക്രീറ്റ്, പിവിസി ടാങ്ക് ഒഴിവാക്കി പകരം Ferro സിമന്റ്‌ ടാങ്ക് ഉപയോഗിക്കുക. Concrete ടാങ്ക് 3 വർഷം കൂടുമ്പോൾ എങ്കിലും വാട്ടർ പ്രൂഫ് ചെയ്യേണ്ടതായി വരും. അതിനു ഉപയോഗിക്കുന്ന chemical ഒരുപാട് ദോഷം ചെയ്യുന്നവയാണ്.

22) റൂഫ് ടാങ്ക്, പിവിസി ഒഴിവാക്കി സ്റ്റൈൻലസ് സ്റ്റീൽ അല്ലെങ്കിൽ Ferro സിമന്റ്‌ ടാങ്ക് ആക്കുവാൻ ശ്രമിക്കുക.

23) സ്വിമ്മിംഗ് പൂൾ വീടിനുള്ളിൽ നിർമ്മിക്കുന്നവർ അതു കൃത്യമായി പരിപാലിക്കുവാൻ സാധിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം ചെയ്യുക. അതിന്റെ മെയിൻടിനൻസ് കൃത്യമായി ഇടവേളകളിൽ ചെയ്തില്ലെങ്കിൽ അതു ചർമ്മ രോഗം, പൂപ്പൽ മുതലായവ ഉണ്ടാക്കുവാനും പിന്നീട് അതു ശരിയാക്കി എടുക്കുവാൻ വലിയ ഒരു തുക ചിലവാക്കേണ്ടതയും വരും.

24) സ്വിമ്മിംഗ് പൂൾ ഉള്ള വീടുകളിൽ വാട്ടർ അതോറിട്ടി കണക്ഷൻ കോമേഴ്‌സ്യൽ തരിഫ് ഇൽ ആണ് ലഭിക്കുക. അതു വാട്ടർ ചാർജ് ഇരട്ടി ആകാൻ ഇടയാക്കും.

25) വീടുകളിൽ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നവർ 3 ലിറ്റർ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ എന്ന രീതി അവലംഭിക്കുക. കുറഞ്ഞ വൈദ്യുതി ചാർജ്, കൂടുതൽ വെള്ളം നല്ല വാട്ടർ പ്രഷർ എന്നിവ ലഭിക്കും. കൂടാതെ സോളാർ വാട്ടർ ഹീറ്റർ ഉണ്ടെങ്കിൽ അതു മായും ലൈൻ മെർജ് ചെയ്യുക. അധിക ചൂട് ആവിശ്യം ഉള്ളപ്പോൾ ഉപയോഗിക്കാം.

26) ടോയ്‌ലെറ്റിൽ എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിക്കുമ്പോൾ വിൻഡോ യുടെ ഒരു പാർട്ട്‌ മുഴുവനും കവർ ചെയ്‌തും ഫാൻ വർക്ക്‌ ചെയ്യുമ്പോൾ ഓപ്പൺ പാർട്ട്‌ പൂർണ്ണമായും അടച്ചിടുവാനും ശ്രദ്ധിക്കണം. കൂടാതെ ടോയ്ലറ്റ് ഡോർ ഇൽ ഒരു ലൂവർ പിടിപ്പിക്കാനും ശ്രദ്ധിക്കുക. ഈ ലൂവർ പിടിപ്പിക്കുന്നതോടെ ബാത്‌റൂമിൽ എയർ ഫ്ലോ ശരിയായ ദിശയിൽ ആകുകയും ടോയ്ലറ്റ് ഫ്ലോർ എന്നിവ 100% ഈർപ്പം ഇല്ലാതെ ഡ്രൈ ആയി ഇരിക്കുവാനും സഹായിക്കും. ഈ ലൂവർ പിടിപ്പിക്കുമ്പോൾ കൊതുകു നെറ്റ് ചെറിയ രീതിയിൽ ലയർ ആയി കൊടുക്കണം. അതു കൊതുക് ബെഡ്‌റൂമിൽ കടക്കുന്നത് 100% തടയും.

27) വീടുകളിൽ പ്ലബിങ് ചെയ്യുവാൻ ആയി താഴെ പറയുന്ന രീതിയിൽ പൈപ്പ് സെലക്ട്‌ ചെയ്യുക.Hot വാട്ടർ അല്ലെങ്കിൽ ബാത്‌റൂമിൽ ചുമരിൽ വാട്ടർ ലൈൻ ആയി CPVC SDR -11 എന്ന പൈപ്പ് അല്ലെങ്കിൽ PPR – PN 20 അല്ലെങ്കിൽ PN 25 ഗ്രേഡ് ഉപയോഗിക്കുക. SDR 11 എന്നത് CPVC യുടെ ഗ്രേഡ് ആണ്. PN20 & PN25 എന്നത് PPR പൈപ്പ് ഗ്രേഡ് ആണ്.വേസ്റ്റ് വാട്ടർ ലൈൻ ആയി uPVC SWR Pasted അല്ലെങ്കിൽ ഒറിങ് മോഡൽ ഉപയോഗിക്കുക. മിനിമം Guage 6Kg ഉപയോഗിക്കുക.വാട്ടർ പമ്പിങ്, ടാങ്ക് ഡെലിവറി മുതലായവ ASTM uPVC Sh40 എന്ന ഗ്രേഡ് ഉപയോഗിക്കുക. PPR ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ സാമ്പത്തിക ആയി കുറച്ചു അധികം പണം ചിലവ് വരും. ആയതിനാൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി കൂടാതെ ഫുഡ്‌ ഗ്രേഡ് ആയി ഉപയോഗിക്കാൻ ASTM uPVC SH 40 നല്ലതാണ്. SH 40 എന്നത് ഗ്രേഡ് ആണ്.

28) വീടുകളിൽ പമ്പ് സബ് മേഴ്‌സിബിൾ ടൈപ്പ് ആക്കുവാൻ ശ്രമിക്കുക. ആദ്യം ചിലവ് കുറച്ചു കൂടുതൽ ആകുമെങ്കിലും വർക്ക്‌ എഫീഷ്യൻസി വച്ച് ഏറ്റവും നല്ലത് ഈ ടൈപ്പ് ആണ്. വെള്ളത്തിൽ ഇറക്കി വച്ചു വർക്ക്‌ ചെയ്യുന്ന മോഡൽ പമ്പ് ആണ് സബ്മേഴ്‌സിബിൾ എന്ന് പറയുന്നത്. ഇത്തരം പമ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് കമ്പനികൾ എടുക്കുവാൻ ശ്രദ്ധിക്കുക.ഉദാഹരണം : ESPA, Groundfose etc.

29) വീടിന്റെ വാട്ടർ പമ്പ് കപ്പാസിറ്റി കണക്കിൽ എടുക്കുന്നത് hp യിൽ അല്ല. എവിടെ നിന്നാണ് പമ്പ് ചെയ്യുന്നത് ആ സോഴ്‌സിന്റെ ഏറ്റവും അടിഭാഗം അവിടെ നിന്നും ടാങ്ക് ന്റെ ഹെഡ് വരെ ഉള്ള ഉയരം എത്രയാണ് എന്ന് നോക്കുക. അത്രയും മീറ്റർ കൂടാതെ എത്ര എൽബോ പമ്പ് ലൈൻ ഇൽ ഉണ്ട് എന്ന് നോക്കുക. 4 എൽബോ ക്ക് 1/ 2 മീറ്റർ എന്ന കണക്കിൽ ആ ദൂരവും കൂടി എടുക്കുക. എന്നിട്ട് മൊത്തം കിട്ടുന്ന വാല്യൂ ആണ് പമ്പ് ഹെഡ്. അതും. ഒരു മിനിറ്റ് കൊണ്ട് പമ്പ് എത്ര വെള്ളം പമ്പ് ചെയ്യും എന്ന് മോട്ടോർ ന്റെ പ്ലേറ്റ് ഇൽ എഴുതിയിട്ടുണ്ടാകും. അതു കൂടി കണക്കിൽ എടുക്കുക. ഒരു മിനിറ്റിൽ 50 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന മോഡൽ ആണെങ്കിൽ 10 മിനിറ്റ് സമയം വേണം 500 ലിറ്റർ ടാങ്ക് നിറയുവാൻ. കൂടാതെ ഒരിക്കലും മോട്ടോർ ന്റെ എഫീഷ്യൻസി 100% കണക്കിൽ എടുക്കരുത്.75% മാത്രം കണക്കിൽ എടുക്കുക. അപ്പോൾ നിങ്ങൾക്ക് എഫീഷ്യൻസി ഉള്ള മോട്ടോർ എടുക്കുവാൻ സാധിക്കും.

30) ഒരു നില വീടുകളിൽ 4 ഇൽ അധികം ബാത്രൂം ഉണ്ടെങ്കിൽ ഒരു പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. പ്രഷർ പമ്പ് ഘടിപ്പിക്കുമ്പോൾ ഒരു NRV (Non Return Valve) ഉപയോഗിച്ച് ഒരു ബൈ പാസ്സ് ലൈൻ ചെയ്യുന്നത് വീട്ടിൽ വൈദ്യുതി ഇല്ലാത്ത സമയത്തു വാട്ടർ സപ്ലൈ മുടങ്ങാതിരിക്കാൻ സഹായിക്കും.നിങ്ങളുടെ സംശയങ്ങൾ എന്നോട് ചോദിക്കാം, എന്റെ സമയ പരിധിയിൽ നിന്നു കൊണ്ട് മറുപടി തരാം. വീടുകളുടെ ഇലെക്ട്രിക്കൽ & പ്ലബിങ് ഡിസൈൻ, ഡ്രോയിങ് എന്നിവ ചെയ്തു തരുന്നതാണ്.

content courtesy : ABHINAND K
Electrical & Plumbing Consultant