ജിപ്സം പ്ലാസ്റ്ററിങ്, നല്ലതാണോ ? ചെലവ് കുറയുമോ ?

നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ പല ആളുകളും സ്വീകരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്

ശെരിക്കും ജിപ്സം പ്ലാസ്റ്ററിങ് എന്നാൽ എന്താണ്..,?

സിമന്റ് പ്ലാസ്റ്ററിംഗ്, ജിപ്സം പ്ലാസ്റ്ററിങ് തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്,,,?

ദോഷങ്ങൾ എന്തൊക്കെയാണ്..,? ചെലവ് കുറയുമോ ?

തുടങ്ങി കാര്യങ്ങൾ നോക്കാം,

ജിപ്സം എന്നാൽ എന്താണ്..? എങ്ങനെ നിർമ്മിക്കുന്നു.? 

ജിപ്സം എന്നുപറയുന്നത് കാൽസ്യം സിലിക്കേറ്റ് ഡൈ ഹൈഡ്രേറ്റ് ആണ്.

മൂന്ന് രീതികളിലാണ് ഇത് നമുക്ക് അവൈലബിൾ ആയിട്ടുള്ളത്

Modern Gypsum Ceiling Designs: 15 Best Examples For Inspiration
  1. ഒന്നാമത്തേത് എർത് ക്രെസ്റ്റിൽ നിന്നും മൈൻ ചെയ്തെടുക്കുന്നതാണ്
  2. സോൾട്ട് മാനുഫാക്ചറിങ് പ്രോസസിംഗ് ബൈ പ്രൊഡക്ട് ആയി ലഭിക്കാറുണ്ട് — ഇങ്ങനെയുള്ള ജിപ്സ ത്തെ മറൈൻ ജിപ്സം എന്ന് പറയുന്നു
  3. ഫെർട്ടിലൈസേഴ്സ് മാനുഫാക്ചറിംഗ് ചെയ്യുമ്പോഴും, അതുപോലെതന്നെ തെർമൽ പവർ പ്ലാന്റ് ബൈ പ്രോഡക്ട് ആയും ലഭിക്കാറുണ്ട്,..

സൈറ്റിൽ ചെയ്യുന്നത് 

ജിപ്സം വെള്ളവുമായി മിക്സ് ചെയ്ത് ഡയറക്ട് അപ്ലൈ ചെയ്യുകയാണ് ചെയ്യുന്നത്, ചിലപ്പോൾ മിനുസമുള്ള കോൺക്രീറ്റ് പോലുള്ള സ്ഥലങ്ങളിൽ ബോൻഡിങ് ഏജന്റ് ഉപയോഗിക്കാറുണ്ട്, ക്യൂറിങ് ചെയ്യേണ്ടതില്ല ,

 ജിപ്സം പ്ലാസ്റ്ററിങ് സിമന്റ് പ്ലാസ്റ്ററിംഗ്ൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു 

oyester homes

 ജിപ്സം പ്ലാസ്റ്ററിങ് ചെയ്‌താൽ വെള്ളം നനക്കേണ്ടതായി വരില്ല, വേണമെങ്കിൽ അടുത്തദിവസംതന്നെ പെയിന്റിങ് ചെയ്യാം, പൊതുവേ തേപ്പ് കഴിഞ്ഞാൽ 10 ദിവസം വരെ നനക്കാറുണ്ട്, സമയവും വെള്ളവും ലാഭിക്കാം,

 സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്ത അതിനുമുകളിൽ ഫിനിഷിങ്ങിന് വേണ്ടി പുട്ടി ഇടാറുണ്ട്, എന്നാൽ ജിപ്സത്തിൽ ഇങ്ങനെ വേണ്ട,

 ജിപ്സം പ്ലാസ്റ്ററിങ് പൊട്ടൽ ഉണ്ടാകാനുള്ള സാദ്യത കുറവാണ്, എന്നാൽ

സിമന്റ് വാട്ടർ മായി മിക്സ് ചെയ്യുന്ന സമയത്ത് അതിൽനിന്നും ഒരു ഹീറ്റ് വെളിയിലേക്ക് വരും ഇതിനെ ഹീറ്റ് ഓഫ് ഹൈഡ്രേഷൻ എന്നാണ് പറയുന്നത്, ഇങ്ങനെ ഒരു ഹീറ്റ് വെളിയിലേക്ക് വരുന്നതുകൊണ്ട് സിമന്റ് പ്ലാസ്റ്ററിംഗ് പൊട്ടൽ ഉണ്ടാവാൻ സാദ്യത കൂടുതലാണ്

 എന്നാൽ വീടിന്റെ പുറംഭാഗം തേക്കാനും അടുക്കള ബാത്ത്റൂം എന്നിവ തേക്കാനും ജിപ്സം പ്ലാസ്റ്ററിങ് പൊതു ഉപയോഗിക്കാറില്ല,

നനവുള്ള സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാൻ പറ്റില്ല, ജിപ്സം വെള്ളം പെട്ടെന്ന് വലിച്ചെടുക്കും, നനവുള്ള സ്ഥലങ്ങളിൽ ഉപയോഗിച്ചാൽ കാലക്രമേണ അത് അടർന്നു പോകാനുള്ള സാധ്യതയുണ്ട്.

 ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത റൂമിനുള്ളിൽ ചൂട് കുറവാണ് എന്ന് അനുഭവസ്ഥർ പറയാറുണ്ട്,ചുരുക്കത്തിൽ സാൻഡ് സിമൻറ് പ്ലാസ്റ്ററിനു മുകളിലുള്ള ജിപ്സം പ്ലാസ്റ്ററിംഗിന്റെ ഗുണങ്ങൾ

വേഗത്തിലുള്ള നിർമ്മാണം. സാൻഡ് സിമൻറ് പ്ലാസ്റ്ററിന് 28 ദിവസത്തെ ക്യൂറിംഗ് ആവശ്യമാണ്, തുടർന്ന് ഉപരിതലത്തെ മിനുസമാക്കണം അതിന് വീണ്ടും സമയം ആവശ്യമാണ്. ജിപ്‌സം പ്ലാസ്റ്റർ ഉപയോഗിച്ച് 3 ദിവസത്തിനുള്ളിൽ ഫിനിഷ് ചെയ്യാൻ സാധിക്കുന്നു.

 വെള്ളം save ചെയ്യുന്നു. വാട്ടർ ക്യൂറിംഗ്.സാൻഡ് സിമൻറ് പ്ലാസ്റ്ററിന് പ്രതിദിനം 0.6 കിലോഗ്രാം / മീ 2 ട്യൂൺ വെള്ളം ആവശ്യമാണ്.

1,00,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പ്രോജക്റ്റ് നിങ്ങൾക്ക് പ്രതിദിനം 60000 ലിറ്റർ വെള്ളം ആവശ്യമാണ്. സാൻഡ് സിമൻറ് പ്ലാസ്റ്ററിന്റെ ഏറ്റവും കുറഞ്ഞ ക്യൂറിംഗ് സമയം 28 ദിവസമാണെങ്കിൽ, അളവ് പലമടങ്ങ് വർദ്ധിക്കുന്നു.

വിള്ളലുകൾ. സാൻഡ് സിമൻറ് പ്ലാസ്റ്ററിൽ വിള്ളലുകൾ വരാൻ സാധ്യത ഉണ്ട്, ( സങ്കോചം കാരണം ഉള്ള വിള്ളൽ ). ജിപ്‌സം പ്ലാസ്റ്ററിന് ഈ പ്രശ്‌നങ്ങളില്ല,

ഭാരം കുറഞ്ഞ കെട്ടിട നിർമ്മാണം. പരമ്പരാഗത സാൻഡ് സിമന്റ് പ്ലാസ്റ്ററുമായി (1860 കിലോഗ്രാം / എം 3) താരതമ്യപ്പെടുത്തുമ്പോൾ ജിപ്സം പ്ലാസ്റ്ററിന്റെ സാന്ദ്രത (700 കിലോഗ്രാം / എം 3) 50% കുറവാണ്. അതിനാൽ മതിൽ പ്ലാസ്റ്ററിംഗിനായി ജിപ്സം പ്ലാസ്റ്ററിന്റെ ഉപയോഗം കെട്ടിടത്തിന്റെ ഘടനാപരമായ ഭാരം കുറയ്ക്കുന്നു.

കുറഞ്ഞ വൈദ്യുതി ബില്ലുകൾ. സാൻഡ് സിമൻറ് പ്ലാസ്റ്ററുമായി (0.72 W / m-K) താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ താപ ചാലകത (0.25 W / m-K) ഉണ്ട്. വേനൽക്കാലത്ത് വീടുകളെ തണുപ്പിക്കാനും ശൈത്യകാലത്ത് ചൂടാക്കാനും ഇത് സഹായിക്കുന്നു, ഇത് energy ചെലവ് ലാഭിക്കാൻ സഹായിക്കും,

ഇനി ചെലവ് നോക്കാം 

അതിനു മുന്നേ ഇത് ഒന്ന് അറിഞ്ഞിരിക്കുക 

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എക്സ്റ്റീരിയർ 20mm കനത്തിലും ഇന്റീരിയർ 12mm thickness ലും ചെയ്യാറുള്ളത് സീലിംഗ് 9mm thickness ലും ആണ് ചെയ്യാറുള്ളത്.

Exterior — 20 mm

Interior — 12 mm

Ceiling — 9 mm

കുത്തനെയുള്ള വാളുകൾ ക്ക് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ മിക്സ് 1:4 ആണ്

സീലിംഗ് കൾക്ക് 1:3 എന്ന മിക്സ്‌ ആണ് ഉത്തമ്മം.

സിമന്റ്‌

പി പി സി ഗ്രേഡ് സിമന്റ് എന്ന് അറിയപ്പെടുന്ന ഫ്ലൈ ആഷ് basil ഉള്ള സിമന്റ് ആണ് പ്ലാസ്റ്ററിങ് അനുയോജ്യം

P sand അഥവാ പ്ലാസ്റ്ററിംഗ് സാൻഡ് ആണ് തേപ്പ് ജോലികൾക്ക് ഉപയോഗിക്കേണ്ടത്

1100 sqft വീടിന് എത്രമാത്രം ചെലവ് വരും 

( 1100 സ്ക്വയർ ഫീറ്റ് തറയുടെ അളവാണ്, ഭിത്തിയുടെ നീളത്തിന് അനുസരിച്ചും പ്ലാനിന് അനുസരിച്ചും ചെറിയ മാറ്റങ്ങൾ വരാം )

Generally ഒരു 1100 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എത്രത്തോളം പ്ലാസ്റ്ററിംഗ് cost വരുമെന്ന് നോക്കാം

 എക്സ്റ്റീരിയർ വാൾ,

Doors,വിൻഡോസ് ഒഴിവാക്കി, 1400 സ്ക്വയർ ഫീറ്റ് പ്ലാസ്റ്ററിംഗ് ചെയ്യാനുണ്ടാകും,

Exterior walls

Specification1400 sqft, 2.6 Cum ( cubic meter ), 20 mm thickness

Material required: 20 bags cement, 95 CFT P Sand

Interior Walls

Specification : 3500 sqft, 3.9 CUM,12 mm

Material Required29 Bags Cement, 143 CFT P Sand,

Ceiling Area

Specification : 850 sqft, 0.92 CUM, 9 mm

Material Required 7 Bags Cement, 25 CFT P Sand

Shades / Terrace

Specification : 1600 Sqft,3.9 CUM,12 mm

Material Required29 Bags Cement,143 CFT P Sand

Total = 86 bags cement

414 CFT P Sand

Including wastage = 90 Bags Cement,

455 CFT P Sand

 ചുരുക്കത്തിൽ സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ നമുക്ക് വരുന്ന ചെലവ്,

സിമന്റ്‌ വരുന്ന rate 90 ബാഗ് സിമന്റ്‌ x Rate ( 460 ) = 41400

P Sand Rate 455 CFT x 56 ( rate ) = 25480

Labour cost = 7350 sqft ( ടോട്ടൽ തേപ്പിന് വരുന്ന സ്ക്വയർഫീറ്റ്, തറ അളവ് അല്ല ) x 14 = 102900

Total = 169780

ഇനി 1100 sqft വീടിന് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ കോസ്റ്റ് എങ്ങനെ വരുന്നു എന്ന് നോക്കാം

നമ്മൾ മുന്നേ മനസ്സിലാക്കിയതുപോലെ വീടിന്റെ എല്ലാ ഭാഗങ്ങളും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റില്ല.

എക്സ്റ്റീരിയർ, ഇന്റീരിയർ ഇൽ വരുന്ന ബാത്റൂം വാൾ, ജിപ്സം ബോർഡ് ഉപയോഗിച്ചുള്ള ഡിസൈൻ ചെയ്യുന്നുണ്ടെങ്കിൽ സീലിങ് , തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കി ബാക്കിയുള്ള ഭാഗത്താണ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ നമുക്ക് പറ്റുന്നത്.

അതായത് വീടിനടുത്തുള്ള എല്ലാ റൂമുകളുടെ യും ചുവറുകൾ, ( അതിനോട് ചേർന്നുവരുന്ന ജനലുകളുടെ യും വാതിലുകളുടെയും ഏരിയ കുറച്ചിട്ട്, എന്നാൽ അതിന്റെ ബോർഡർലൈൻ റണ്ണിങ് ഫീറ്റിൽ കാൽക്കുലേറ്റ് ചെയ്തുവരുന്ന അളവ്)

ഏകദേശം 2500 സ്ക്വയർ ഫീറ്റ്, ആണ് വരുക

മാർക്കറ്റിൽ പലതരത്തിലുള്ള ജിപ്സം പ്ലാസ്റ്ററിങ് ബ്രാൻഡുകൾ ഉണ്ട് , 35–45 വരെ ക്വാളിറ്റിയും ബ്രാൻഡും അനുസരിച്ച് വിലയിൽ വ്യത്യാസം വരാം,

നമുക്ക് ഏകദേശം 35 രൂപ എന്ന റേറ്റ് എടുക്കാം

അപ്പോൾ 2500 x 35 = 87500.

നേരത്തെ പറഞ്ഞതുപോലെ എല്ലാ ഭാഗങ്ങളിലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ കഴിയില്ല, അപ്പോൾ

ബാക്കിയുള്ള ഭാഗങ്ങളിൽ സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിനു വരുന്ന cost നോക്കാം,

ഏകതേശം Exterior + interior bathroom walls + ceiling സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിന്, ( അവിടെ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റില്ല/ അല്ലെങ്കിൽ ചെയ്യാത്ത ഒരു വീടിന്റെ കണക്ക് )

സിമന്റ്‌ bags = 67 x 460 = 30820

P Sand = 333 x 56 = 18648

Labour = 67900

Total = 117368

അപ്പോൾ മൊത്തത്തിൽ

1100 സ്ക്വയർ ഫീറ്റ് വരുന്ന ഒരു വീടിന്റെ പ്ലാസ്റ്ററിങ് ചെയ്യുന്നതിന് ( ജിപ്സം )ഏകദേശ കണക്ക് = 117368 + 87500 = 204868

ചുരുക്കത്തിൽ

മൊത്തമായും സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതിനു വരുന്ന റേറ്റ് = 169780

ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വരുന്നത് = 204868

അപ്പോൾ എവിടെയാണ് കോസ്റ്റ് കുറയുന്നത് …? 

ഫിനിഷിങ് സ്റ്റേജിലാണ് കോസ്റ്റ് കുറയുന്നത്

 സിമന്റ് പ്ലാസ്റ്റർ മാത്രമാണെങ്കിൽ

  • അതിന്റെ മുകളിൽ വൈറ്റ് വാഷ് ചെയ്യണം,
  • രണ്ട് കോട്ട് പൂട്ടിയിടണം
  • പ്രൈമർ അടിക്കണം
  • പിന്നീട് പെയിന്റ് അടിക്കണം

 ജിപ്സം പ്ലാസ്റ്ററിങ് ആണെങ്കിൽ ഒരു കോട്ട് പ്രൈമർ അടിച്ചതിനുശേഷം ഡയറക്റ്റ് പെയിന്റ് ചെയ്യാം

ഇനി ആ ഒരു ചെലവ് കൂടി നമുക്ക് നോക്കാം

അതായത് നമ്മൾ എടുത്ത ഉദാഹരണം പ്രകാരം ( 1100 sqft വീടിന്റെ ) ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഏരിയ 2500 സ്ക്വയർ ഫീറ്റ് ആയിരുന്നു, അതിനു വന്ന റേറ്റ് നമ്മൾ മനസ്സിലാക്കി

ആ ഒരു 2500 സ്ക്വയർ ഫീറ്റ് സിമന്റ് പ്ലാസ്റ്റർ ആണ് ചെയ്യുന്നതെങ്കിൽ, അവിടെ വരുന്ന കോസ്റ്റ് 

Cement = 23 ( Bags ) x 460 ( cemet rate ) = 10580

P Sand = 110 ( Cft) x 56 ( rate ) = 6160

Labour = 35000

White cement = Material + Labour = 8750

2 Coat പുട്ടി = മെറ്റീരിയൽ + ലേബർ = 45000

Total = 105490

2500 സ്ക്വയർ ഫീറ്റ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ നമുക്ക് വന്ന ചെലവ് ഓർമയുണ്ടല്ലോ  87500

അതേസമയം നല്ല ക്വാളിറ്റിയുള്ള ₹42 റേറ്റ് വരുന്ന ജിപ്സം പ്ലാസ്റ്ററിങ് ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ  2500 x 42 = 105000 വരും.

ചുരുക്കത്തിൽ നമ്മൾ മനസിലാക്കിയത് 

സ്ക്വയർഫീറ്റിന് 40 മുതൽ 48 രൂപ വരെ വില വരുന്ന ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിച്ചാൽ സാധാരണ സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്ത പുട്ടി യിടുന്ന റേറ്റ് ആകും.

35 മുതൽ 37 വരെ റേറ്റ് വരുന്ന ജിപ്സം പ്ലാസ്റ്ററിംഗ് ഉപയോഗിച്ചാൽ കോസ്റ്റ് കുറവായിരിക്കും,

തുടക്കത്തിൽ പറഞ്ഞ ഗുണങ്ങൾ അതായത് 

1. ക്രാക്ക് ഉണ്ടാവില്ല

2. ക്യൂറിങ് പ്രോസസ് ആവശ്യമില്ല

3. വെള്ളം വൈദ്യുതി എന്നിവ സേവ് ചെയ്യാം

4. വേഗത്തിലുള്ള നിർമ്മാണം….Etc

ഇത്തരത്തിലുള്ള ഉപകാരങ്ങൾ പരിഗണിച്ച് ജിപ്സം പ്ലാസ്റ്ററിങ് തിരഞ്ഞെടുക്കുകയാണെങ്കിൽ തീർച്ചയായും ജിപ്സം പ്ലാസ്റ്ററിങ് ആണ് നിങ്ങൾക്ക് അനുയോജ്യം ആയിട്ട് വരിക

അതേസമയം

ബഡ്ജറ്റ് വളരെ കുറവാണെങ്കിൽ സാധാരണ സിമന്റ് പ്ലാസ്റ്റർ ചെയ്തിട്ട് വൈറ്റ് വാഷ് ചെയ്യുക എന്നുള്ളതാണ് കുറച്ചുകൂടി നല്ലത്.