സ്ട്രക്ച്ചർ നിർമ്മാണത്തിൽ ഇന്റർലോക്ക് ബ്രിക്ക്‌സ് ഉപയോഗിക്കുമ്പോൾ…അറിയേണ്ടതെല്ലാം

ഏകദേശം എന്ത് കോസ്റ്റ് ആകും? സാധാരണ നിർമ്മിതി വെച്ച് കമ്പയർ ചെയ്യുമ്പോൾ ഇത് ലാഭകരമാണോ?

ചൂട് കാലാവസ്ഥയുള്ള സ്‌ഥലങ്ങളിൽ ഉള്ള വീടുകൾക്കും അതുപോലെ തന്നെ ഭൂചലന സാധ്യതയുള്ള ഇടങ്ങൾക്കും പറ്റിയ ഒരു നിർമാണ മാർഗമാണ് ഇൻറർലോക്ക് ഉപയോഗിച്ചുള്ള നിർമ്മാണം.

മാത്രമല്ല ഇത് മറ്റ് മാര്ഗങ്ങളായ വെട്ട് കല്ല്, ഇഷ്ടിക തുവടങ്ങിയവയെ അപേക്ഷിച്ച് സ്ട്രകച്ചുറൽ നിർമ്മാണത്തിന്റെ ചിലവ് 35 % വരെ കുറക്കുകയും ചെയ്യുന്നു.

മണ്ണ്, മണൽ, സിമന്റ് എന്നിവ കുഴച്ച്, അവ അച്ചിൽ കമ്പ്രസ് ചെയ്താണ് ഇൻറർലോക്ക് കട്ടകൾ ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ. ഇതിൽ തന്നെ പ്രധാനമായും രണ്ട് ടൈപ്പ് ഉണ്ട്:  റെഡ് എർത്ത്  ബേസും ഫ്ലൈ ആഷ് സിമൻറ് ബേസും.

പ്രത്യേകതകൾ:

സാധാരണ വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയുന്നത് പോലെ ഇത് പണിയാൻ  പറ്റുമോ എന്ന് ചോദിചാൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. 

ഇതിൻറെ നിർമാണത്തിൽ ആദ്യത്തെ ലയർ വയ്ക്കുന്നത് കറക്റ്റ് വാട്ടർ ലെവലിൽ തന്നെയായിരിക്കണം എന്നുള്ളതാണ് അതിൽ ആദ്യത്തേത്. 

ഇങ്ങനെ വെച്ചാൽ മാത്രമേ കറക്റ്റ് ആയിട്ട് നമുക്ക് പിന്നീടുള്ള ഫിനിഷിങ് ചെയ്തു പോകാൻ പറ്റൂ. ഇതിനാൽ തന്നെ ഇന്റര്ലോക്ക് വച്ച് 

പണിയുന്നത് ഒരു എക്സ്പെർട്ട് ലേബറിന്റെ വർക്കാണ് എന്നതാണ്

സിമൻഡും  മണലും ഉപയോഗിച്ചുള്ള നിർമ്മിതിയായത് കൊണ്ട് തന്നെ 30 മുതൽ 40 ശതമാനം വരെ  നിർമ്മാണച്ചെലവ് ഇതിൽ കുറവാണ് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് കൂടാതെ പണിയുടെ വേഗത  തട്ടിച്ചുനോക്കുമ്പോഴും ഇത് വളരെ പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കി  കിട്ടുന്നതാണ്.

ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് പണിയുന്ന വീടിൻറെ  ഭിത്തി നമുക്ക് പ്ലാസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ പ്ലാസ്റ്റർ ചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ. 

ഇങ്ങനെ നമുക്ക് സ്ട്രകച്ചറിന്റെ സ്ട്രെങ്ത് കൂട്ടാൻ പറ്റും. കൂടാതെ  ബ്ബ്രിക്സ്ൻറെ ഇടയിൽ പിന്നീടുണ്ടാകുന്ന ഉറുമ്പിന്റെയും മറ്റും ശല്യങ്ങൾ കുറക്കാൻ പറ്റും. 

മഴ നനയുന്ന ഭാഗങ്ങൾ എപ്പോഴും പ്ലാസ്റ്റർ ചെയ്യുക തന്നെയാണ് ഏറ്റവും ഉത്തമം. മഴ നനയുന്ന ഭാഗങ്ങൾ ശരിക്കും ഫ്ലൈ ആഷ് ബേസ് ഉള്ള സിമൻറ് കട്ടകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.  

സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ഇപ്പോൾ എക്സ്റ്റീരിയർ പുട്ടി നാല് കോട്ട് അടിച്ചു ചെയ്യുന്ന രീതിയും കണ്ട് വരുന്നുണ്ട്. ഇങ്ങനെ നാല് കോട്ട് അടിക്കുമ്പോൾ ഭിത്തിക്ക് നല്ല മിനുസവും തിളക്കവും കിട്ടുന്നതാണ്. 

വില:

ഇൻറർലോക്ക് ബ്രിക്സ് പ്രധാനമായും രണ്ട് ടൈപ്പ് ആണെന്ന് പറഞ്ഞല്ലോ.  റെഡ് എർത്ത്  ബേസും, ഫ്ലൈ ആഷ് സിമൻറ് ബേസും. 

ഇതിൽ  റെഡ് എർത്ത്  ബേസിൽ ഉള്ള ഇൻറർലോക്ക് ബ്രിക്സ് ഒരെണ്ണം ഏകദേശം ₹ 22 മുതൽ മുകളിലേക്കാണ് വില. 

ഫ്ലൈആഷ് സിമൻറ്  ബ്രിക്സ്സിനു ഏകദേശം ₹ 33 മുകളിലേക്കും.  

ഇന്ന് കാണുന്ന ഇൻറർലോക്ക് ബ്രിക്കുകൾക്ക് ഒരെണ്ണം ഏകദേശം 13 kg വെയിറ്റാണ് സാധാരണ  കണ്ടു വരുന്നത്.