Size zero മോഡലിനെ പോലെ ഒരു കെട്ടിടം!! അത്ഭുതം തീർത്തു ന്യൂയോർക്കിലെ ടവർ!!!

തല പൊക്കത്തിൽ അല്ല, വണ്ണത്തിൽ ആണ് ഈ വിസ്മയം ദുബായുടെ പ്രതിയോഗി ആകുന്നത്:

image courtesy: Social media

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ദശകങ്ങളായി നിർമ്മാണമേഖലയിൽ വിസ്മയം തീർക്കുന്ന നാടാണ് ദുബായ് ഹായ് ബുർജുഗലീഫ എമിറേറ്റ്സ് പാലസ് ബസ് പാം ജുമൈറ ഏറ്റവുമൊടുവിൽ മ്യൂസിയം ഓഫ് ദി വേൾഡ് ഇങ്ങനെ പോകുന്നു ആ നീണ്ടനിര എന്നാൽ ഇപ്പോ ഇപ്പോ വിസ്മയത്തിന് കാര്യത്തിൽ അവയൊക്കെ പിന്നിലാക്കി ബാക്കി ഒരു കെട്ടിടം ലോകത്തിൻറെ നെറുകയിൽ വന്നിരിക്കുന്നു

തല പൊക്കത്തിൽ അല്ല, വണ്ണത്തിൽ ആണ് ഈ വിസ്മയം ദുബായുടെ പ്രതിയോഗി ആകുന്നത്:

ലോകത്തിലെ ഏറ്റവും മെലിഞ്ഞ കെട്ടിടം എന്ന ഖ്യാതിയുമായി ന്യൂയോർക്കിലെ മൻഹാട്ടനിൽ പൂർത്തിയായിരിക്കുകയാണ് സ്റ്റീൻവേ ട്ടവർ.

1428 അടി ഉയരമുള്ള കെട്ടിടത്തിൽ 84 നിലകൾ ആണുള്ളത്. എന്നാൽ വീതി ആകട്ടെ 17.5 മീറ്റർ മാത്രം!!!

ഉയരവും വീതിയും തമ്മിലുള്ള അനുപാതം 24:1 ആണ്!!! 

111 വെസ്റ്റ് 70 സ്ട്രീറ്റ് എന്നും ഇതിനു വിളിപ്പേരുണ്ട്.

ഉയരത്തിന്റെ കാര്യത്തിലും ന്യൂയോർക്കിൽ മൂന്നാം സ്ഥാനത്തു ഉണ്ട്  സ്റ്റീൻവേ ട്ടവർ. വൺ വേൾഡ് ട്രേഡ് സെൻററും, സെൻട്രൽ പാർക്ക് ടവറും കഴിഞ്ഞാൽ ഏറ്റവും ഉയരം ഉള്ളത്.

2013-ലാണ് മിഡ് ടൗൺ മൻഹാട്ടനിൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിടെക്ചർ കമ്പനിയായ ഷോപ്പ് ആർക്കിടെക്റ്റ്സ് ആണ് രൂപകല്പന. ജെഡിഎസ് ഡെവലപ്മെൻറ്, പ്രോപ്പർട്ടി മാർക്കറ്റ്സ് ഗ്രൂപ്പ്, സ്പറൂസ് ക്യാപിറ്റൽ എന്നിവർക്കായിരുന്നു നിർമ്മാണ ചുമതല.

ടവറിന് 84 നിലകളിലും ആയി ആകെ 60 അപ്പാർട്ട്മെൻറ് കളാണ് ഒരുക്കിയിട്ടുള്ളത്.

സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ പ്രാരംഭ വില 7.75 മില്യൺ ഡോളറാണ് (58 കോടി രൂപ). 

4500 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ മൂന്നു കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റും വേറെ ഉണ്ട്. 

മൂന്നു നിലകളിലായാണ് ഏറ്റവും മുകളിൽ പെന്റ ഹൗസ് ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് താരതമ്യേന വീതി പിന്നെയും കുറവാണ്. 66 മില്യൻ ഡോളറാണ് (501 കോടി രൂപ) രൂപ വില. 

ദിശയും പ്രകാശത്തിൻറെ വിന്യാസവും മാറുന്നതനുസരിച്ച് വ്യത്യസ്ത നിറത്തിൽ കാണപ്പെടുന്നു ടെറാക്കോട്ട ബ്ലോക്കുകളും ഗ്ലാസിൽ നിർമ്മിച്ച ഭിത്തികളും ആണ് ആണ് സ്റ്റീൻവേ ടവറിന്റെ പുറം കാഴ്ച്ചയിൽ ഉള്ള പ്രത്യേകതകൾ. 

വിശാലമായ സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ഡൈനിങ് റൂം, ഇരട്ടി ഉയരത്തിലുള്ള ഫിറ്റ്നസ് സെൻറർ, ടെറസ് എന്നീ സൗകര്യങ്ങളും ടവറിലെ താമസക്കാർക്ക് ഒരുക്കിയിട്ടുണ്ട്.