സ്വന്തമായി വീട്ടിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. വീടിനെ പ്രകൃതിയോടിണക്കാം.

കാലം മാറുന്നതിനനുസരിച്ച് വീടിന്റെ നിർമ്മാണത്തിലും രൂപത്തിലും മാത്രമല്ല ഗാർഡൻ സെറ്റ് ചെയ്യുന്ന രീതിയിലും വ്യത്യാസങ്ങൾ വന്നു. താമസത്തിനായി വില്ലകളും, ഫ്ലാറ്റും തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പലരുടെയും വലിയ പരാതി.

ഇത്തരം സാഹചര്യങ്ങളിൽ വീടിനെ പ്രകൃതിയോട് ചേർത്ത് നിർത്താൻ പരീക്ഷിക്കാവുന്ന ഒന്നാണ് വെർട്ടിക്കൽ ഗാർഡനുകൾ.

എന്നാൽ സ്വന്തമായി ഒരു വെർട്ടിക്കൽ ഗാർഡൻ എങ്ങിനെ സെറ്റ് ചെയ്യണമെന്ന് അറിയാത്തവർക്ക് തുടർന്നുള്ള കാര്യങ്ങൾ സഹായകരമാകും.

വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ.

  • ഗാർഡൻ സെറ്റ് ചെയ്യുന്നതിനായി നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന ഒരു ചുമര് ഉണ്ടായിരിക്കണം. ഫ്ലാറ്റുകളിൽ ബാൽക്കണി യോട് ചേർന്നുള്ള ഭാഗം തിരഞ്ഞെടുക്കാം.
  • ചെടികൾ ഘടിപ്പിക്കുന്നതിന് വ്യത്യസ്ത രൂപത്തിലും ആകൃതിയിലുമുള്ള മെറ്റൽ ഫ്രെയിമുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ ഉചിതം. ഇവ പോട്ടുകൾ ഘടിപ്പിക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്നു.
  • പോട്ടിൽ നിറക്കുന്നതിന് ആവശ്യമായ മണ്ണ്, ചകിരിച്ചോർ അല്ലെങ്കിൽ കോക്ക്പിറ്റ്, വേർമിക്കുലൈറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.
  • ചെടികൾ നനയ്ക്കുന്നതിന് ഒരു ചെറിയ ഹാൻഡ് സ്പ്രേ, വലിയ രീതിയിൽ നനയ്ക്കുന്നതിനും, വളം നല്കുന്നതിനും ഡ്രിപ്പ് ഇറിഗേഷൻ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.
  • ചെടികൾ തിരഞ്ഞെടുക്കുമ്പോൾ സൂര്യപ്രകാശം ആവശ്യമുള്ളതും ഇല്ലാത്തതും നോക്കി തിരഞ്ഞെടുക്കാം.

വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യേണ്ട രീതി

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ അനുയോജ്യമായ സ്ഥലം

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് വീടിന് അകത്തോ, പുറത്തോ സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വീടിനോട് ചേർന്ന് ഒരു മതിൽ അല്ലെങ്കിൽ ചുമര് കണ്ടെത്തി ഫ്രെയിം ഘടിപ്പിക്കുക. ഫ്രെയിം ഘടിപ്പിക്കുമ്പോൾ വയർ മെഷ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം

പോട്ട് സെറ്റ് ചെയ്യേണ്ട രീതി

പോട്ട് ഫ്രെയിമിൽ ഘടിപ്പിച്ച ശേഷം മണ്ണ്, അല്ലെങ്കിൽ ചെടി വളരാനായി നൽകുന്നതെന്തോ അത്‌ പോട്ടിൽ നിറച്ച ശേഷം ചെടി നടുക. തുടർന്ന് ചെടി നല്ലതുപോലെ നനച്ച് കൊടുക്കുക.

ഇത്രയും ചെയ്തു നല്ല പരിചരണം നൽകുന്നതു വഴി പ്രകൃതിയോടിണങ്ങിയ ഒരു വെർട്ടിക്കൽ ഗാർഡൻ നിങ്ങൾക്കും നിർമ്മിച്ചെടുക്കാവുന്നതാണ്.