കെട്ടിട നിർമാണം എന്ന് പറയുന്നത് തന്നെ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിൽ ചെലുത്തുന്ന പങ്ക് ചെറുതല്ല. സിമൻറ് ഉപയോഗിച്ചുള്ള നിർമ്മാണം കാർബണ് ഫുട്ട് പ്രിന്റ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.
അതു പോരാത്തതിന്, പുനരുപയോഗം ചെയ്യാനാവില്ല എന്ന നിലയ്ക്കുള്ള കൊണ്ക്രീറ് അവശിഷ്ടങ്ങളും പ്രകൃതിക്ക് ഉയർത്തുന്ന വെല്ലുവിളി ഭയങ്കരമാണ്.
എന്നാൽ ദ്രുതഗതിയിൽ വളരുന്ന ലോകത്ത് കെട്ടിടങ്ങളുടെ നിർമ്മാണവും ഒഴിച്ചുകൂടാനാവാത്ത ആപത്ത് എന്ന നിലയിലാണ് പലരും കാണുന്നത്.
പക്ഷെ ഇതേ വികസനം പരമ്പരാഗത കെട്ടിട നിർമ്മാണ രീതികൾ കൊണ്ട് ചെയ്ത് കൂടെ എന്ന കാര്യം എല്ലാവരും മറന്നു പോകുന്നു.
എന്നാൽ അങ്ങനെ ചിന്തിച്ചു തുടങ്ങി കഴിഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള വീട് പരമ്പരാഗത മാർഗ്ഗത്തിൽ നിർമ്മിച്ചെടുക്കാൻ ആവുന്ന ഒരു ഉൽപ്പന്നം പുറത്തിറക്കിയിരിക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഡോക്ടർ ശിവ്ദർശൻ മാലിക്.
2005 ൽ IIT ഡൽഹിയിൽ കൺസൾട്ടണ്ടായി ജോലി ചെയ്യുന്നതിനിടെ പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഡോക്ടർ ശിവ്ദർശൻ.
ചാണകവും പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ച് സിമൻറ്റിന് പകരം ഉപയോഗിക്കാവുന്ന വേദിക് പ്ലാസ്റ്റർ ആണ് അദ്ദേഹം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
IIIT ൽ ഉള്ളപ്പോഴാണ് കാർഷിക മാലിന്യങ്ങളും ഉണങ്ങിയ ചാണകവും ഉപയോഗിച്ച് ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ ഉള്ള മാർഗങ്ങൾ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയത്.
അതിൽ നിന്ന് ചാണകം ഉപയോഗിച്ച് ഭിത്തി പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി.
പിന്നീട് ഏറെ ഗവേഷണങ്ങൾ നടത്തിയ ശേഷം 2006 ൽ പ്രകൃതിസൗഹൃദമായ രീതിയിൽ ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്യാനാവുന്ന വേദിക് പ്ലാസ്റ്ററിങ് നിർമിചെടുക്കുകയായിരുന്നു.
ചാണകം, മണ്ണ്, കളിമണ്ണ്, ആര്യവേപ്പില, ചുണ്ണാമ്പുകല്ല്, ജിപ്സം തുടങ്ങി പ്രകൃതിദത്ത വസ്തുക്കൾ ചേർത്താണ് വേദിക് പ്ലാസ്റ്റർ നിർമ്മിക്കുന്നത്.
സിമൻറ് പോലെതന്നെ വേദിക് പ്ലാസ്റ്റർ ഉപയോഗിച്ചും ഭിത്തികൾ മിനുസപ്പെടുത്താൻ ആകും എന്നാൽ . പുറത്തെ ചൂട് ഭിത്തികൾ ആഗിരണം ചെയ്യില്ല എന്നതാണ് പ്രത്യേകത.
നിലവിൽ കോൺക്രീറ്റ് ചെയ്ത കെട്ടിടങ്ങൾക്കും നിലവിലുള്ള പ്ലാസ്റ്ററിങ് ചുരണ്ടി മാറ്റിയശേഷം വേദിക് പ്ലാസ്റ്റർ ഉപയോഗിക്കാനാവും.
നിലവിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം 20,000 വീടുകളിൽ പരം ഡോ. ശിവ്ദർശന്റെ പ്ലാസ്റ്റർ ഉപയോഗിച്ച ഭിത്തികൾ ഒരുക്കിയിട്ടുണ്ട്. ചിലർ മേൽക്കൂരയിൽ ആണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.
വേദിക് പ്ലാസ്റ്റർ ഉപയോഗിച്ചശേഷം എയർകണ്ടീഷണറിൻറെ ഉപയോഗം പൂർണമായി ഒഴിവാക്കിയവരും ഉണ്ട് എന്ന് നേർ സാക്ഷി.
ഇതുപയോഗിച്ചാൽ അന്തരീക്ഷ താപനിലയിൽ നിന്ന് ഏഴ് ഡിഗ്രി സെൽഷ്യസ് താഴെ മാത്രമേ വീടുകൾക്കുള്ളിൽ ചൂട് അനുഭവപ്പെടൂ എന്നത് മറ്റൊരു അനുഭവസാക്ഷ്യം.
എന്നാൽ തണുപ്പുകാലത്ത് ആകട്ടെ വീടിന് ഒരു ആവരണമായി പ്രവർത്തിച്ച് അകത്തു ചൂട് നിലനിർത്താനും സഹായിക്കുന്നു.
രാജസ്ഥാനിലെ ബിക്കാനീറിൽ ഉള്ള നിർമാണശാലയിൽ പ്രതിവർഷം അഞ്ച് ടൺ വേദിക് പ്ലാസ്റ്റർ ഡോ ശിവ്ദർശൻ ഉത്പാദിപ്പിക്കുന്നുണ്ട്.
പോരാത്തതിന് ഓരോ പ്രദേശത്തും ലഭ്യമായ പ്രകൃതിദത്ത വസ്തുക്കളും ചാണകവും മണലും ഉപയോഗിച്ച് കെട്ടിട നിർമാണത്തിന് ആവശ്യമായ കട്ടകൾ ഉൽപാദിക്കുന്നത് എങ്ങനെ എന്ന് ക്ലാസുകളും അദ്ദേഹം എടുക്കുന്നുണ്ട്.
ഈ കട്ടകൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങൾ വരെ നിർമിക്കാൻ ആവും എന്ന് അദ്ദേഹം പറയുന്നു.
കെട്ടിടങ്ങൾ പൊളിക്കുമ്പോഴും അവശിഷ്ടങ്ങൾ പ്രകൃതിക്ക് ഭീഷണിയായി അവശേഷിക്കാതെ കരുതലേക്കാനാകും എന്നതാണ് പ്രധാന സവിശേഷത.