സ്ഥലം വാങ്ങാം, വീട് വാങ്ങാം – കാശ് വേണ്ട NFT മതി!!

സാമ്പ്രദായിക കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്ക് ബദലായി ഇന്ന് ദിനംതോറും അതിവേഗം ലോകത്തെ കീഴടക്കുകയാണ് ക്രിപ്റ്റോകറൻസി തരംഗം. 

ഇതിൽതന്നെ നോൺ ഫഞ്ചിബിൾ ടോക്കൺ അഥവാ NFT-ലൂടെ ഇന്ന് കോടികളുടെ ക്രയവിക്രയങ്ങൾ നടക്കുന്നുമുണ്ട്.

എന്നാൽ ഇതിൽ അധികവും ഡിജിറ്റൽ ആർട്ട് വർക്കുകളാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. എന്നാൽ ഇതാ ഭൂമിയും വസ്തുവും കെട്ടിടങ്ങളും കൂടി ഈ പരിധിയിൽ പെടാനൊരുങ്ങുന്നു!!

ഭൂസ്വത്തുക്കൾക്ക് മാത്രമല്ല, വ്യാപാരത്തിനും മറ്റെല്ലാ പണമിടപാടുകൾക്കും ക്രിപ്റ്റോകറൻസി മാത്രം ഉപയോഗിക്കുന്ന ഒരു നഗരം ഒരുങ്ങുകയാണ്. എവിടെയാണെന്ന് അല്ലേ???

പസഫിക് സമുദ്രത്തിന് തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള വാനുവാടു എന്ന രാജ്യത്തിന്റെ കീഴിലുള്ള ഒരു ദ്വീപിൽ!! സതോഷി ഐലൻഡ് ലിമിറ്റഡ് എന്ന സ്വകാര്യ ദ്വീപ്.

ക്രിപ്റ്റോ കറൻസിയിൽ ക്രയവിക്രയം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ ആകാൻ ഒരുങ്ങുകയാണ് ഈ ദ്വീപിൽ നിർമിക്കുന്ന   800 ഏക്കർ വരുന്ന സ്മാർട്ട് സിറ്റി.

നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ നഗരത്തിലെ എല്ലാ ഇടപാടുകളും ബിറ്റ് കോയിൻ മുഖാന്തരം ആയിരിക്കും നടക്കുക.

ഈ സിറ്റിയിലെ 800 ഏക്കർ വരുന്ന  സ്ഥലത്തെ 21,000 വ്യക്തിഗത ബ്ലോക്കുകൾ ആയി തിരിക്കും. ഇതിൽ ഓരോ ബ്ലോക്കിലും ഒരു വീട് നിർമ്മിക്കാനുള്ള സ്ഥല വിസ്തൃതി ഉണ്ടാവും. കൂടുതൽ വലിപ്പമുള്ള വീട് നിർമിക്കാൻ സ്ഥലം ആവശ്യമെങ്കിൽ സമീപത്തുള്ള ബ്ലോക്കുകളും കൂട്ടിച്ചേർത്ത് വാങ്ങാവുന്നതാണ്.

ഇനി, ഭൂമിയുടെ ഉടമസ്ഥത ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?? ആധാരം വഴി അല്ല. NFT അഥവാ നോൺ ഫഞ്ചിബിൾ ടോക്കൻ വഴി ആയിരിക്കും!!

അവധിക്കാല വസത്തികളായി  ഉപയോഗിക്കാനാവുന്ന റിസോർട്ട് മാതൃകയിലുള്ള വില്ലകളും സ്മാർട്ട് വീടുകളും ഓഫീസുകളും എല്ലാം എവിടെ ഉണ്ടാവും. മേൽ പറഞ്ഞ പോലെ, പൂർണമായും വികേന്ദ്രീകൃത സാമ്പത്തിക സംവിധാനത്തിലും ഈ സ്മാർട്ട് നഗരത്തിൻറെ പ്രവർത്തനം.

വിഡിയോ കാണൂ: https://youtu.be/GxJ1182PjdM

ഷിപ്പിംഗ് കണ്ടെയ്നറുകളുടെ മാതൃകയിൽ നിർമ്മിക്കുന്ന വീടുകളുടെ ഡിസൈനും പുറത്തുവന്നിട്ടുണ്ട്. 

ഹോങ്കോങ് ആസ്ഥാനമായ ആർക്കിടെക്ചർ സ്ഥാപനമായ ജെയിംസ് ലോസൈബർടെക്‌ചറാണ് കെട്ടിടങ്ങളുടെ നിർമ്മാതാക്കൾ.

റെഡിമെയ്ഡ് ആയി നിർമ്മിക്കുന്ന വീടുകൾ കപ്പൽമാർഗ്ഗം ഈ സിറ്റിയിലേക്ക് എത്തിക്കാനാണ് ഉദ്ദേശം.

2022-ലെ രണ്ടാംഭാഗത്തിൽ സ്വകാര്യ താമസക്കാർക്ക് ആയി ഒരുങ്ങുന്നു വീടുകളുടെ വിൽപ്പന ആരംഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

60000 ഡോളർ ( 45 ലക്ഷം രൂപ ) ആയിരിക്കും വീടുകളുടെ പ്രാരംഭ വില. 

2023 തുടങ്ങി സ്ഥിരതാമസക്കാരെയും നഗരത്തിലേക്ക് സ്വാഗതം ചെയ്തു തുടങാനവും എന്നാണ് വിശ്വാസം.

ഒരേസമയം വിനോദസഞ്ചാരത്തിനും ജോലി ചെയ്യുന്നതിനും സ്ഥിരതാമസത്തിന് പറ്റിയ ഇടമായിരിക്കും ഇതെന്ന് സതോഷി ഐലൻഡ് ലിമിറ്റഡ് കമ്പനി അറിയിക്കുന്നു.

ഇനി ഇങ്ങനെ സ്ഥിരതാമസക്കാരായ എത്തുന്നവരുടെ പൗരത്വം എങ്ങനെയായിരിക്കും രേഖപ്പെടുത്തുക?? 

അതും NFT-ൽ !!!

ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ അത്യാധുനിക നഗരത്തിലേക്ക് അമേരിക്ക, ക്യാനഡ, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നെല്ലാം നേരിട്ട് ഫ്ലൈറ്റുകൾ ഉണ്ടാവും.  

ഈ പുതിയകാല നഗരത്തെക്കുറിച്ചുള്ള പ്രമോഷൻ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

വിഡിയോ കാണൂ: https://youtu.be/lQ3gTFFU7mY