ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്.

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്. കൊട്ടാരങ്ങളെ പറ്റിയുള്ള വാർത്തകൾ സാധാരണക്കാരായ ജനങ്ങൾക്ക് എന്നും കൗതുകമുണർത്തുന്നവയാണ്.

അത്യാഡംബരം നിറച്ച കൊട്ടാരമെന്ന സവിശേഷതയ്ക്ക് ഒപ്പം നിരവധി പ്രത്യേകതകളാണ് അബുദാബി സർക്കാറിന്റെ ഉടമസ്ഥയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എമിറേറ്റ് പാലസിന് ഉള്ളത്.

ഒരു സപ്ത നക്ഷത്ര ഹോട്ടൽ ആയാണ് അബുദാബി എമിറേറ്റ് പാലസ് അറിയപ്പെടുന്നത്.

കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്ന അത്രയും ഭംഗിയിലാണ് ഈ ഒരു കൊട്ടാരത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.

2001 ൽ ബെൽജിയം കമ്പനിയായ ബേസിക്സ് ആണ് കൊട്ടാരത്തിന്റെ നിർമ്മാണം തുടങ്ങിയത്. 2005 ൽ എമിറേറ്റ് പാലസ് പണി പൂർത്തിയാക്കി പൂർണമായും ഓപ്പൺ ചെയ്യപ്പെട്ടു.

അബുദാബി സർക്കാർ അതിഥികളെ വരവേൽക്കാൻ വേണ്ടി നിർമ്മിച്ച കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇപ്പോൾ ഉപയോഗ പെടുത്തുന്നത്.

അബുദാബി എമിറേറ്റ് പാലസിന്റെ പ്രത്യേകതകളും അറിയാ കഥകളും വിശദമായി മനസ്സിലാക്കാം.

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്

അബുദാബി എമിറേറ്റ്സ് എന്ന ആഡംബര കൊട്ടാരം നിർമ്മിച്ചത് ബ്രിട്ടീഷ് ആർക്കിടെക്റ്റായ ജോൺ ഏലിയറ്റ്, മറ്റൊരു ആർക്കിടെക്റ്റായ റസ റഹ്മാനിയ എന്നിവരുടെ മേൽ നോട്ടത്തിലാണ്.

പുറത്തു വരുന്ന കണക്കുകൾ ശരിയാണ് എങ്കിൽ 114 താഴികക്കുടങ്ങളാണ് കൊട്ടാരത്തിൽ നൽകിയിട്ടുള്ളത്.

ഒരു പ്രത്യേക നിറംകൊണ്ട് ശ്രദ്ധയാകർഷിക്കുന്ന കൊട്ടാരത്തിന് മരുഭൂമിയിലെ വ്യത്യസ്ത നിറങ്ങളിൽ നിന്നാണ് പ്രത്യേക ചായം തിരഞ്ഞെടുത്തത്.

വളരെയധികം ചിലവേറിയ ആഡംബര ഹോട്ടൽ ആയതുകൊണ്ട് തന്നെ ഇവിടെ താമസിക്കാൻ ഒരു വലിയ തുക തന്നെ ചിലവഴിക്കേണ്ടി വരും.

മാത്രമല്ല സർക്കാരിന്റെ അതിഥികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങളും ഇവിടെയാണ് അബുദാബി സർക്കാർ നൽകിയിട്ടുള്ളത്.

പ്രത്യേകതയേറിയ കൊട്ടാരത്തിന് നിരങ്ങളായി ഓറഞ്ച്, മഞ്ഞ,റസറ്റ് ഷേഡുകളുടെ മിശ്രണമാണ് നാളെകിയിട്ടുള്ളത്.

കൊട്ടാരം നിർമ്മിക്കുന്നതിന് ചിലവാക്കിയ തുക 11.02 ബില്യൺ ദിർഹമാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് നിർമ്മിച്ച അത്യാഡംബര ഹോട്ടലുകളിൽ മൂന്നാം സ്ഥാനമാണ് അബുദാബി എമിറേറ്റ്സിന് ഇപ്പോൾ ഉള്ളത്.

കൊട്ടാരത്തിന്റെ പ്രധാന സവിശേഷതകൾ

പുറം കാഴ്ചയിൽ മാത്രമല്ല അകത്ത് നൽകിയിട്ടുള്ള സൗകര്യങ്ങളുടെ കാര്യത്തിലും എമിറേറ്റ് പാലസിന് പ്രത്യേകതകൾ നിരവധിയാണ്. ഏകദേശം 1000 ഹെക്ടറോളം നീണ്ടുകിടക്കുന്ന ലാൻഡ്സ്കേപ്പിങ്, ഈന്തപ്പനകൾ കൊണ്ട് നിറഞ്ഞ പാർക്കുകൾ, ഇരുന്നൂറോളം വാട്ടർ ഫൗണ്ടനുകൾ, എണ്ണായിരത്തോളം മരങ്ങൾ എന്നിങ്ങിനെ പ്രകൃതി രമണീയത് കൊണ്ട് വിനോദസഞ്ചാരികളുടെ ശ്രദ്ധ വളരെ എളുപ്പത്തിൽ പിടിച്ചു പറ്റും.

മരുഭൂമിയിൽ ഉണ്ടാകുന്ന വ്യത്യസ്ത പ്രതിഭാസങ്ങൾ എടുത്തു കാണിക്കുന്ന രീതിയിലുള്ള വാസ്തുശൈലി ആണ് ഇവിടെ പിന്തുടർന്നിരിക്കുന്നത്. മരുഭൂമിയോട് ചേർന്നു തന്നെ 1.3 കിലോമീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന കടൽത്തീരവും ജനങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയെടുക്കും. 114 താഴികക്കുടങ്ങൾ നൽകിയതിൽ ഏറ്റവും പ്രധാനപ്പെട്ടതിന് 60 മീറ്റർ ഉയരം നൽകി സ്വർണ്ണത്തിൽ പൂശിയാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രധാന ആകർഷണങ്ങൾ

8,50,000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച കൊട്ടാരത്തിൽ അഥിതികൾക്കുള്ള മുറികൾ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ആയി നൽകിയിരിക്കുന്നു. വിലകൂടിയ മാർബിളും സ്വർണ്ണവും ഉപയോഗപ്പെടുത്തി നിർമിച്ച കൊട്ടാരം ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. മീറ്റിംഗ് ആവശ്യങ്ങൾക്കായി മാത്രം 40 മുറികൾ, രണ്ട് ഹെലി പാഡുകൾ,മറീന, ഏകദേശം 2500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഹാൾ എന്നിങ്ങനെ എമിറേറ്റ് പാലസ് സവിശേഷതകൾ എണ്ണിയാലൊടുങ്ങുന്നില്ല. അതിഥികളെ സൽക്കരിക്കാനായി അത്യാഡംബര റസ്റ്റോറന്റ് കൾ നാലെണ്ണം, അതോടൊപ്പം മൂന്ന് ബാറുകൾ, ആഡംബരം നിറഞ്ഞ ഷോപ്പുകൾ, വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ആവശ്യമായ അണ്ടർഗ്രൗണ്ട് പാർക്കിംഗ്, ലോഞ്ചുകൾ,കഫേകൾ എന്നിങ്ങനെ ആഡംബര ത്തിന്റെ ഒരു പൂർണ്ണ രൂപം തന്നെ ഇവിടെ കാണാൻ സാധിക്കും.

22 റെസിഡൻഷ്യൽ സ്യൂട്ടുകൾ ഉൾപ്പെടെ അതിഥികൾക്ക് താമസിക്കാനായി 384 വില്ല കൾ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.കൊട്ടാരത്തിൽ ജോലി ചെയ്യുന്നവർ തന്നെ അമ്പതോളം രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. റൂമുകളിൽ 22 എണ്ണം സർക്കാർ അതിഥികൾക്ക് വേണ്ടി താമസിക്കാൻ മാറ്റിവെച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ഗിൽഡഡ് ഉള്ള വിശാലമായ കൊട്ടാരം എന്ന ഖ്യാതി എമിറേറ്റ് പാലസ് സ്വന്തമാക്കി കഴിഞ്ഞു.കൊട്ടാര ഇന്റീരിയർ അലങ്കാരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് 22 ക്യാരറ്റ് ഉപയോഗപ്പെടുത്തി സ്വർണത്തിൽ നിർമ്മിച്ചെടുത്ത താഴികക്കുടങ്ങളാണ്.

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ് വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് സത്യം.