ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.പഴമയും പുതുമയും കോർത്തിണക്കിക്കൊണ്ട് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്ന രീതിയാണ് റസ്റ്റിക് ആർക്കിടെക്ചർ എന്ന പേരിൽ അറിയപ്പെടുന്നത്.

കാഴ്ചയിൽ ഭംഗി തരികയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും ചെയ്യാവുന്ന ഇത്തരം ഇന്റീരിയർ ഡിസൈനുകൾക്ക് ആരാധകർ ഏറെയുണ്ട് എന്നതാണ് സത്യം.

പൂർണമായും മോഡേൺ യുഗത്തിലേക്ക് പ്രവേശിക്കാൻ ഇഷ്ടപ്പെടാത്തവരും അതേസമയം വീടിന് പഴമ നില നിർത്താൻ ഇഷ്ടപ്പെടുന്നവരുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് റസ്റ്റിക് ആർക്കിടെക്ചർ എന്ന കാര്യത്തിൽ സംശയമില്ല.

പഴമയും പുതുമയും ഇന്റീരിയറിൽ ഒരുമിച്ച് നൽകേണ്ടി വരുമ്പോൾ കൂടുതൽ പണം ചിലവഴിക്കേണ്ടി വരില്ലേ എന്ന് സംശയിക്കുന്ന വർക്ക് പൂർണ്ണമായും മോഡേൺ രീതിയിൽ ചെയ്യുന്ന ഇന്റീരിയർ ഡിസൈനുകളെക്കാൾ ചിലവ് കുറവായിരിക്കും എന്നത് ഉറപ്പ് പറയാവുന്ന കാര്യമാണ്.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫർണ്ണിച്ചറുകൾക്ക് ഒരു ക്ലാസ്സിക് ടച്ച് കൊണ്ടു വരികയും, അതേസമയം കർട്ടനുകളിലും മറ്റും മോഡേൺ രീതി പരീക്ഷിക്കുകയും ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

വീടിന് മോടി കൂട്ടുമ്പോൾ പഴമയിലും പുതുമയിലും ഒരേ രീതിയിൽ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍

ആഡംബരത്തിന് ഒട്ടും പ്രാധാന്യം കുറയ്ക്കാതെ അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ റസ്റ്റിക് ആർക്കിടെക്ചറിൽ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ സാധിക്കും.

എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കണം എന്നതാണ്.

അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് പോക്കറ്റ് ചോരാതെ തന്നെ ഇത്തരത്തിലുള്ള ഒരു ആശയം ഇന്റീരിയറിൽ നടപ്പിലാക്കാൻ സാധിക്കും.

ഫർണിച്ചറുകൾ റിഫർബിഷ് ചെയ്തും, പെയിന്റിന്റെ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചെറിയ രീതിയിൽ ശ്രദ്ധ നൽകിയും നൊസ്റ്റാൾജിയയിലൂടെ സഞ്ചരിക്കുന്ന ഒരു പുതുമ വീടിനു നൽകാൻ സാധിക്കും.

ലാളിത്യത്തിന് വളരെയധികം പ്രാധാന്യമുള്ള റസ്റ്റിക് ആർക്കിടെക്ചർ രീതിയിൽ ഒരു ഫ്യൂഷൻ ശൈലിയാണ് പിന്തുടരുന്നത്.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയറിലും ഫ്യൂഷൻ ഡിസൈനർ തന്നെ പിന്തുടരുകയാണെങ്കിൽ അത് നിങ്ങളുടെ വീടിനെ മറ്റുള്ള വീടുകളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമാക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

റസ്റ്റിക് ആർക്കിടെക്ച്ചർ ഉപയോഗപ്പെടുത്തുമ്പോൾ പഴമ നിലനിർത്തുന്നതിനു വേണ്ടി ഫ്ലോറിങ്‌ മെറ്റീരിയൽ വുഡൻ അല്ലെങ്കിൽ ഓക്സൈഡ് രീതി നൽകാവുന്നതാണ്.

ഓക്സൈഡ് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ പഴയ കാവി നിറങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ നിറങ്ങളിലേക്കുള്ള ഒരു പരീക്ഷണം കൂടി നടത്തി നോക്കാവുന്നതാണ്.

ചുമരുകളിൽ വിന്റെജ് നിറങ്ങളായ് ലൈറ്റ് നീല പച്ച പോലുള്ള പെയിന്റുകൾ തിരഞ്ഞെടുക്കുന്നതിലൂടെ ഇന്റീരിയറിന്റെ പകുതി ഭാഗവും പഴമയിലേക്ക് എത്തിക്കഴിഞ്ഞു.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

പുതുമ കൊണ്ടു വരാൻ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒന്ന് ഫർണിച്ചറുകൾ തന്നെയാണ്. ഏറ്റവും ട്രെൻഡിങ് ആയ ഫർണിച്ചറുകൾ, മെറ്റീരിയൽ എന്നിവ തിരഞ്ഞെടുക്കുക എന്നതാണ് ഇവിടെ പ്രധാനം. സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച ഡൈനിങ് ടേബിൾ, ഗോവണിപ്പടികൾ, ചെയറുകൾ എന്നിവയ്ക്ക് ഇപ്പോൾ പ്രാധാന്യം ഏറി വരുന്നുണ്ട്. വിന്റെജ് സ്റ്റൈലിൽ ഫർണിച്ചറുകൾ നൽകാനാണ് താൽപര്യപ്പെടുന്നത് എങ്കിൽ ഡാർക്ക് നിറങ്ങളിലുള്ള സോഫകൾ വെൽവെറ്റ് പോലുള്ള മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് നിർമിച്ചത് തിരഞ്ഞെടുക്കാം.

വീടിന്റെ പ്രധാനവാതിൽ, വിൻഡോ എന്നിവയ്ക്ക് യുപിവിസി CNC കട്ടിങ് വർക്കുകൾ പരീക്ഷിക്കാം. ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവ തമ്മിൽ പാർട്ടീഷൻ ചെയ്യുന്ന ഭാഗത്ത് ഫോൾഡബിൾ ഗ്ലാസ്, ജാളി ബ്രിക്ക് വാൾ എന്നിവ നൽകാവുന്നതാണ്. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി ബഡ്ജറ്റും ഉദ്ദേശിച്ച ലെവലിൽ തന്നെ നിർത്താനായി സാധിക്കും. വീടിന് അകത്തും പുറത്തും ബീമുകൾ പർഗോള എന്നിവ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഫാബ്രിക്കേറ്റഡ് ബീമുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. സീലിംഗ് വർക്കുകൾ നൽകുമ്പോൾ അവ പോളിഷ് ചെയ്യാതെ പ്ലാസ്റ്റർ ചെയ്ത് നൽകുകയാണ് റസ്റ്റിക് ആർക്കിടെക്ച്ചറിൽ ചെയ്യുന്നത്.

സ്വാഭാവികത നിലനിർത്താൻ

പൂർണ്ണമായും പഴമയിലേക്കും പുതുമയിലേക്കും വരാത്ത രീതിയിൽ വീട് നിലനിർത്തണമെങ്കിൽ രണ്ട് രീതികളും ആനുപാതികമായി ഡിസൈനിൽ ചെയ്തു നൽകേണ്ടി വരും. എന്നാൽ മാത്രമാണ് പൂർണ്ണമായും മനോഹാരിത ലഭിക്കുകയുള്ളൂ. കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ചെറിയ പ്രിന്റ് ഉള്ള ഫ്ലോറൽ ടൈപ്പ് കർട്ടനുകൾ ലൈറ്റ് നിറങ്ങളിൽ ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചത് തിരഞ്ഞെടുക്കാം. അവയുടെ ബോർഡർ ഭാഗങ്ങളിൽ മാത്രം കോൺട്രാസ്റ്റ് ആയ നിറങ്ങൾ ഉപയോഗപ്പെടുത്താം. അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ പഴയ രീതിയിലുള്ള ഫോൺ, ലിവിങ്, സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ ലാന്റർണുകൾ എന്നിവ നൽകാവുന്നതാണ്.

വ്യത്യസ്ത നിറങ്ങളിൽ ഉള്ള ലാന്റേൺ തിരഞ്ഞെടുത്താൽ ഇന്റീരിയറിന് ഒരു പ്രത്യേക ഭംഗി തന്നെ ലഭിക്കും. ഫർണിച്ചറുകൾ പൂർണ്ണമായും സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് മിനുസമാക്കാതെ ഒരു പരുത്ത പ്രതലം നൽകുന്നതാണ് റസ്റ്റിക് ആർക്കിടെക്ചറിൽ ഗുണം ചെയ്യുക. അലങ്കാരവസ്തുക്കൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾ എന്നിവയിൽ സ്വാഭാവികത ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം. പൂർണമായും ഓപ്പൺ കൺസെപ്റ്റിനോട് നീതിപുലർത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന ആർട്ടിഫിഷ്യൽ മെറ്റീരിയലുകൾ ഇന്റീരിയറിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മോണോക്രോമാറ്റിക് വിഭാഗത്തിൽ ഉൾപ്പെടുന്ന അനലോഗ് നിറങ്ങളാണ് കൂടുതൽ യോജിക്കുക. ക്ലാസിക് ലുക്ക് നൽകുന്ന ഒരു ഫർണിച്ചർ അല്ലെങ്കിൽ അലങ്കാര വസ്തു യുണീക്ക്‌ ആയി ലിവിങ് ഏരിയയിൽ നൽകാനായി ശ്രദ്ധിക്കുക.

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാം.