അംബീഷസായ കെട്ടിട നിർമ്മാണങ്ങളും രൂപകൽപ്പനയും ഒരു രാജ്യത്തെയും അതിൻറെ സമ്പത് വ്യവസ്ഥയെയും എങ്ങനെ ഉയർത്തുന്നു എന്നത് ദശകങ്ങളായി ലോകത്തെ കാണിച്ചുതരികയാണ് ദുബായ് നഗരം. ഇങ്ങനെയുള്ള പ്രോജക്ടുകൾ വ്യാപാര മേഖലയ്ക്കും, ടൂറിസം മേഖലയ്ക്കും, അതുപോലെതന്നെ ആ നാട്ടിലെ ജനതയ്ക്കും ഏറെ ഉത്സാഹവും ഉന്മേഷവും നൽകുന്നതാണ്. ഇതുപോലുള്ള പ്രോജക്ടുകൾ എന്നാൽ ഇന്ത്യയിൽ ഉടലെടുക്കുന്നത് നാം അധികം കാണാറില്ല.
പക്ഷേ ഇപ്പോൾ മുംബൈ നഗരത്തിൽ അങ്ങനെ അഭിമാനകരമാം വിധം ഒരു പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക
വ്യാപാര കേന്ദ്രം എന്ന ലക്ഷ്യത്തോടെ മുംബൈ നഗരത്തിൽ അതിൽ ഒരു വമ്പൻ അവൻ കെട്ടിടസമുച്ചയം തീർക്കാൻ ഞാൻ ഒരുങ്ങുകയാണ് റിലയൻസ് ഗ്രൂപ്പ്!!
മുംബൈയിലെ ബാന്ദ്ര കുർള ഏരിയയിൽ ഉയരുന്ന ഈ കെട്ടിട സമുച്ചയത്തിന് ജിയോ വേൾഡ് സെൻറർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ബെൻസ് ഉടമയായ അനിൽ അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകനുമായ നിതാ അംബാനിയുടെ തലച്ചോറിലാണ് ഇങ്ങനെ ഒരു പ്രോജക്ട് ഉടലെടുത്തത് എന്നത് മറ്റൊരു പ്രത്യേകത.
പതിനെട്ടര അര ഏക്കർ സ്ഥലത്ത് ഉയരുന്ന സെൻറർ സർ വ്യാപാര വാണിജ്യ സാംസ്കാരിക തലങ്ങളിൽ ഇന്ത്യയ്ക്ക് ഉയർത്തി കാട്ടാവുന്ന ലോകോത്തര നിലവാരമുള്ള കേന്ദ്രമാകും എന്ന് പത്രക്കുറിപ്പിലൂടെ റിലയൻസ് ഗ്രൂപ്പ് അറിയിക്കുന്നു.
ഒരു ഫിഫ ഫുട്ബോൾ ഫീൽഡിന്റെ 12 ഇരട്ടിയും, ന്യൂയോർക്ക് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ 10.5 ഇരട്ടിയും ആയിരിക്കും ഇതിന്റെ വിസ്താരം എന്ന് അധികൃതർ ഇപ്പോൾതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
2022-23 വർഷങ്ങളിലായി, പല ഘട്ടങ്ങളിലായിട്ടാവും സെൻറ്ർ പൂർണ്ണ കപ്പാസിറ്റിയിൽ പ്രവർത്തിച്ചു തുടങ്ങുക അ പലഘട്ടങ്ങളിലായി തുറക്കുന്ന കേന്ദ്രത്തിന് വിവിധ ഏരിയകളിൽ, അംബാനി സ്ക്വയറും മ്യൂസിക്കൽ ഫൗണ്ടൻ ഓഫ് ജോയ് ഉം ആയിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക.
1,07,640 ചതുരശ്രയടി വ്യാപിച്ചുകിടക്കുന്ന രണ്ട് കൺവെൻഷൻ ഹാളുകൾ ആണ് സെൻറ്ററിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഇതിനു പുറമെ 16,500 ൽ പരം ആളുകളെ ഉൾക്കൊള്ളിക്കാൻ ആവുന്ന 3 എക്സിബിഷൻ ഹാളുകൾ, 3200 അതിഥികളെ ഉൾക്കൊള്ളാനാവുന്ന ബോൾ റൂം, 25 മീറ്റിങ്ങുകൾ റൂമുകൾ, 5 ജി നെറ്റ്‌വർക്ക് സംവിധാനം എന്നിവയുമുണ്ട്.
ദിവസേന 18,000 ആളുകൾക്ക് ഭക്ഷണം പാകം ചെയ്യാനാവുന്ന അടുക്കള സംവിധാനവും ഒരുക്കും.
5000 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനാവുന്ന ഇടം, നിർമാണത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഓൺസൈറ്റ് പാർക്കിംഗ് ആയി മാറും.
വ്യാപാര മേളകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, വിവാഹങ്ങൾ എന്നിവയെല്ലാം വിപുലമായ രീതിയിൽ നടത്താനുള്ള സജ്ജീകരണങ്ങളാണ് ജിയോ വേൾഡ് സെന്ററിൽ ഉള്ളത്. ആർട്ടിനായി ഒരു വലിയ ഇടം തന്നെ വേറെ മാറ്റി വച്ചിട്ടുണ്ട്.
ഇതിനുപുറമേ ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകുന്ന വൻകിട ബ്രാൻഡുകളുടെ റീറ്റെയിൽ സെന്ററുകളും.
സാംസ്കാരികകേന്ദ്രം, കഫേകൾ ഓഫീസുകൾ എന്നിവയും വേൾഡ് സെൻറിൽ ഒരുങ്ങുന്നുണ്ട്.
എല്ലാവർക്കും ഒത്തുചേർന്ന് രാജ്യത്തിൻറെ വളർച്ചയിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കാൻ ആകുന്ന ഒരു ഇടമായി ഇത് മാറും എന്നാണ് നിതാ അംബാനി പ്രതീക്ഷിക്കുന്നത്.
ഇതിലെ ദിരുഭായി അംബാനി സ്‌ക്വയർ മുംബൈ നഗരത്തിനു വേണ്ടി സമർപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
ധീരുഭായി അംബാനി സ്ക്വയറിലേക്ക് സൗജന്യ പ്രവേശനം ഉണ്ടാവും. പ്രദേശവാസികൾക്ക് ടൂറിസ്റ്റുകൾക്കും ഒരേപോലെ ആസ്വദിക്കാനാവുന്ന ഇടം ആവും ഇത്.
ഇതിവരെ കണ്ടത്തിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യവിരുന്നൊരുക്കുന്ന തരത്തിലാണ് ഫൗണ്ടൻ ഓഫ് ജോയ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
8 ഫയർ ഷൂട്ടറുകൾ, 392 വാട്ടർ ലൈറ്റുകൾ, 600 എൽഇഡി ലൈറ്റുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത് സംഗീത അനുസൃതമായി നൃത്തംചെയ്യുന്ന താമരയിതളുകൾ ആവും മറ്റൊരാകർഷണം.
എന്തായാലും ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാൻ ആവുന്ന ഒരു സാംസ്കാരിക കേന്ദ്രം വരുന്നു എന്നത് തീർച്ചയായുംഇന്ത്യയ്ക്ക് അഭിമാനം തന്നെ.