ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ചിലവു കുറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇന്റീരിയർ വർക്കുകൾ. ഒരു വീടിന് അതിന്റെ പൂർണ്ണ ഭംഗി നൽകുന്നതിൽ ഇന്റീരിയർ വർക്കുകളുടെ പ്രാധാന്യം അത്ര ചെറുതല്ല.

മുൻകാലങ്ങളിൽ വീടിന്റെ ഉൾ ഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല എങ്കിൽ ഇന്ന് അവയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ആണ് വന്നിട്ടുള്ളത്.

ഇന്റീരിയർ വർക്കിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഡിസൈനുകൾ എന്നിവയെല്ലാം അടിമുടി മാറി.

ഇംപോർട്ടഡ് ഐറ്റംസ് ഉപയോഗപ്പെടുത്തി വരെ ഇന്റീരിയർ വർക്കുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

മിനിമൽ ഡിസൈൻ എന്ന ട്രെൻഡാണ് ഇന്റീരിയറിൽ പലരുംഇപ്പോൾ ഫോളോ ചെയ്യുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നല്ലരീതിയിൽ ഇന്റീരിയർ വർക്കുകൾ ചെയ്യാൻ സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇന്റീരിയർ വർക്കുകൾ എങ്ങിനെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാം?

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ലിവിങ് റൂം. ഇവിടെ പ്രധാനമായും ഇന്റീരിയറിൽ വരുന്ന വർക്കുകൾ ടിവി യൂണിറ്റ്, പ്രേയർ ഏരിയ, വലിയ സ്പേസ് ആണെങ്കിൽ സെപ്പറേഷൻ വർക്ക് എന്നിവ ഉൾപ്പെടുന്നു.

ഇവയിൽ തന്നെ ചെറിയ സ്ഥലമാണ് ഉള്ളത് എങ്കിൽ ഓപ്പണായി നൽകുന്നതാണ് കൂടുതൽ നല്ലത്. ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ, സെറ്റ് ചെയ്യുന്ന രീതി എന്നിവ അനുസരിച്ച് ഇന്റീരിയർ ബഡ്ജറ്റിൽ വ്യത്യാസം വരും.

ഇന്റീരിയർ വർക്കുകൾക്ക് നമ്മുടെ നാട്ടിൽ തന്നെ 30 മുതൽ 40 വരെ വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് ലഭ്യമാണ്. മുൻകാലങ്ങളിൽ ഫർണിച്ചറുകൾ നിർമിക്കാനായി മിക്ക ആളുകളും തടികളാണ് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഇന്ന് പ്ലൈവുഡ് ആണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇവയിൽ തന്നെ കൂടുതലായി പണം ചിലവഴിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മറൈൻ പ്ലൈവുഡ് തിരഞ്ഞെടുക്കാം.

സ്ക്വയർ ഫീറ്റിന് 1700 രൂപ മുതലാണ് മറൈൻ പ്ലൈവുഡ് കൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ ആക്സസറീസിനുള്ള തുക പ്രത്യേകം കണ്ടെത്തണം.

അതേ സമയം എച്ച് ഡി എഫ് പോലുള്ള മെറ്റീരിയലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ചിലവ് കുറച്ചു കുറയ്ക്കാൻ സാധിക്കും.

എന്നാൽ ഇവ കിച്ചൻ വർക്കിന് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നില്ല. വാർഡോബുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാം.

ചിലവ് കുറഞ്ഞ രീതിയാണ് ഇന്റീരിയർ ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എങ്കിൽ അലുമിനിയമാണ് കൂടുതൽ നല്ലത്. ഇവ തന്നെ വ്യത്യസ്ത കളറുകളിൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

ഏകദേശം 1100 രൂപ നിരക്കിലാണ് അലുമിനിയം ഇന്റീരിയർ മെറ്റീരിയൽ കോസ്റ്റ് വരുന്നത്.എന്നാൽ അതിലും കുറഞ്ഞ ചിലവിൽ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫെറോസിമന്റ് തിരഞ്ഞെടുക്കാം.

ഫെറോ സിമന്റ് ഉപയോഗിച്ച് വാർഡോബുകൾ നിർമിക്കുമ്പോൾ ഏത് മെറ്റീരിയൽ ഉപയോഗിച്ചും അവയ്ക്ക് ഡോർ നൽകാനും സാധിക്കും.

പപ്ലൈവുഡ്,അലൂമിനിയം എന്നിവയെല്ലാം ഫെറോസിമന്റിൽ ഡോർ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ അവയുടെ കനം ശ്രദ്ധിക്കണമെന്ന് മാത്രം. ഇവയിൽ ലാമിനേറ്റ് വർക്കുകൾ കൊടുത്തും വേണമെങ്കിൽ സെറ്റ് ചെയ്യാം.

ഇന്റീരിയർ വർക്കുകൾക്ക് ആവശ്യമായ കാര്യങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ?

കൺസ്ട്രക്ഷൻ സമയത്തു തന്നെ ആവശ്യമായ ഇലക്ട്രിക്കൽ പോയിന്റ് കൾ നൽകേണ്ടത് അത്യാവശ്യ കാര്യമാണ്. പിന്നീട് ഇന്റീരിയർ വർക്ക് കമ്പ്ലീറ്റ് ആയതിനുശേഷം വാർഡോബുകൾക്ക് ഇടയിൽ ഇലക്ട്രിക്കൽ പോയ്ന്റ്സ് വന്നാൽ അത് പല രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

അതുകൊണ്ടുതന്നെ പ്ലംബിംഗ്, ഇലക്ട്രിക് പോയന്റ് റിലേറ്റഡ് ആയ കാര്യങ്ങൾ എന്നിവ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ട് പ്ലാനിൽ ഉൾക്കൊള്ളിക്കുന്നതാണ് നല്ലത്.

ഫർണിച്ചർ ലേഔട്ടും, ഇന്റീരിയർ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.ഇത് ഭാവിയിൽ സ്ഥലപരിമിതി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

വീടിന്റെ ഫ്ലോറിങ് പണി പൂർത്തിയാകുമ്പോൾ തന്നെ ഒരു ഇന്റീരിയർ ഡിസൈനറുമായി കൺസൾട്ട് ചെയ്ത പണികൾ മുന്നോട്ടു പോവുകയാണെങ്കിൽ പൂർണ്ണ അർത്ഥത്തിൽ ഇന്റീരിയർ വർക്കുകൾ ഉപയോഗിച്ച് വീടിന്റെ ഭംഗി കൂട്ടാൻ സാധിക്കും.