ഇതിലും ഓപ്പൺ ആയ ഒരു ഹോം പ്ലാൻ കാണാൻ ബുദ്ധിമുട്ടായിരിക്കും!! മലപ്പുറത്തെ “നന്ദനം” കാണാം

4200 SQ.FT | 4BHK | 22 CENTS

മലപ്പുറത്ത് പെരിന്തൽമണ്ണയിലെ സുന്ദരമായ ഒരു ഭവനത്തെ പറ്റിയുള്ള വിശേഷങ്ങൾ ആണ് ഇന്നു പറയുന്നത് – “നന്ദനം” – പ്രകൃതിയിൽ നിന്ന് കടമെടുത്ത ട്രോപ്പിക്കൽ മാളിക!!

ഉടമകളായ ഡോക്ടർ നന്ദകുമാറും അഡ്വക്കേറ്റ് ഷാൻസിക്കും ഒരു ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രോപ്പിക്കൽ ആയ എന്നാൽ മോഡേൺ ഘടകങ്ങളുള്ള ഒരുപാട് ശുദ്ധവായുവും സ്വാഭാവിക വെളിച്ചവും തുറസ്സായ ഇടങ്ങളും ഉള്ള 

സ്വകാര്യത ഏറെ കാത്തുസൂക്ഷിക്കുന്ന ഒരു വീട് ആയിരിക്കണം എന്നുള്ളത്.

അവരുടെ പ്ലോട്ട് എന്നു പറയുന്നത് ഒരു സെമി-അർബൻ റസിഡൻഷ്യൽ ഏരിയയിലാണ്. ചുറ്റും മറ്റു വീടുകളും നിൽക്കുന്നു. ഇങ്ങനെ ചുറ്റും വീടുകൾ ഉള്ളതിനാൽ തന്നെ ഈ പ്രോപ്പർട്ടിയിലേക്ക് കയറാൻ ആകെ 14 അടി മാത്രം വീതിയുള്ള ഒരു വഴിയാണുള്ളത്. 

റോഡിലേക്ക് അടുത്തിരിക്കുന്ന ഈ തെക്ക് പടിഞ്ഞാറ് മൂല സ്വാഭാവികമായി തിരക്കുള്ളതിനാൽ, അതൊരു ഒഴിഞ്ഞ മൂലയായി നിലനിർത്തി. 

നന്ദനം L-ഷേപ്പിൽ പണിതിരിക്കുന്ന ഒരു വീടാണ്. 

ഇതിൽ സ്വകാര്യ മുറികളായ ബെഡ്റൂം തുടങ്ങിയവ ഈ L-ൻറെ നീളമുള്ള ഭാഗത്തും, പൊതു ഇടങ്ങൾ ആയ ലിവിങ് റൂമും മറ്റും L-ന്റെ ചെറിയ വശത്തും സന്നിവേശിപ്പിച്ചു. ഇതു രണ്ടും ചേരുനിടത് ഒരു ഓപ്പൺ കോർട്ട്‌യാർഡ് തീർക്കുകയും ചെയ്തു.

അങ്ങനെ ഉള്ളിലെ എല്ലാ ഇടങ്ങളും ഒടുവിൽ ചെന്ന് എത്തുന്നത് തുറസായ ഈ കോർട്ട് യാർഡിലേക്കാണ്. ഈ കോർട്ട് യാർഡ് ആണ് ഈ രണ്ടു വശങ്ങളും തമ്മിലുള്ള ഒരു കണക്റ്റിംഗ് ബ്ലോക്ക് ആയി പ്രവർത്തിക്കുന്നത്.

ടെറസ് കളിമണ്ണ് കൊണ്ടുള്ള ഓടുകൾ വിരിച്ചിരിക്കുന്നു. ഇതിനോടൊപ്പം വശങ്ങളിൽ ടെറാകോട്ടയുടെ ലുവർ ജാളികളും വെച്ചിരിക്കുന്നതിനാൽ ഈ ഇടം ഇഷ്ടം പോലെ വെട്ടവും വായുവും കേറുന്ന ഒരു ഹാൾ ആയി  തീരുന്നു.  

മൾട്ടിഫംഗ്ഷനൽ ആയിട്ടാണ് ഈ ഇടം ഉപയോഗിക്കുന്നത്. ഒരേസമയം ജിമ്മായും, പൂളായും, ടിവി കാണാനുള്ള ഇടമായും ഉപയോഗിക്കപ്പെടുന്നു. മറ്റു സമയങ്ങളിൽ പൂളിനോട് ചേർന്നുള്ള ഒരു അടിപൊളി പാർട്ടി സ്പേസ് ആയും ഈ ഹാളിനെ ഉപയോഗിക്കുന്നു.

നന്ദനം ഒരു ഫ്യൂഷൻ ആർക്കിടെക്ചറൽ ഭവനമാണ്. കണ്ടമ്പററി പ്ലാനിങ്ങും, ട്രോപ്പിക്കൽ ഏലമെന്റുകളും അതോടൊപ്പം ഒരു പൊടിക്ക് പരമ്പരാഗതമായ രീതികളും ചേർത്ത് ഒരു അടിപൊളി ഫ്യൂഷൻ ഡിസൈൻ.

ഇതോടൊപ്പം വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന തടിയുടെ വർക്കുകൾ, എക്സ്പോസ്ഡ് ബ്രിക്കുകളുടെ ചുവരുകൾ, സിമൻറ് ഫിനിഷ് സ്ളാബുകൾ, ടെറാകോട്ടയുടെ ലുവർ ജാളികൾ, നാച്ചുറൽ സ്റ്റോണ് കൊണ്ടുള്ള ഫ്ലോറിങ്, മാംഗ്ലൂർ ഓടുകൾ, എല്ലാം ചേർന്ന് ഈ വീടിനു ഒരു ഭൗമികമായ (earthy) ഫീൽ കൊടുക്കുന്നു.

Project Details: 

Floor space – 4200 sqft

Rooms – 4

Plot Size – 22cents

Location – Perinthalmanna

Client Name – Dr. Nandakumar & Adv. Shancy

Principal Architect /Co- founder – Ar. Anoop K. Nair

Structural Consultant /Co-founder – Er. Sruthy K.

Company Name – Art on Architecture @art_on_architecture

Photography by – Ar. Divya Rajesh @ar_divya.rajesh