സുഗന്ധ പൂരിതമായ ഒരു വീട് ഒരുക്കാനുള്ള അരോമാതെറാപ്പി ടിപ്പുകൾ

വീട്ടിനുള്ളിൽ സുഗന്ധങ്ങൾ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുക മാത്രമല്ല, മികച്ച ഒരു ചികിത്സാരീതിയും, തലച്ചോറിനെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യും ഗന്ധങ്ങൾ.അരോമാതെറാപ്പി കൂടുതൽ അറിയാം

 സുഗന്ധമുള്ള എണ്ണകളോ സസ്യങ്ങളുടെ സത്തയോ ഉപയോഗിക്കുന്നത് വഴി നല്ല ആരോഗ്യത്തെ ഉറപ്പാക്കുന്ന ചികിത്സരീതിയാണ് അരോമാതെറാപ്പി.

വീടിനുള്ളിലെ താമസക്കാർക്കും അതിഥികൾക്കും പുതുമയും സുഖമുള്ളതുമായ ഒരു സുഗന്ധം സൃഷ്ടിക്കുകയാണ് ഇവിടെ . ഗന്ധങ്ങൾ വികാരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കഠിനമായ ഒരു ദിവസത്തെ ജോലിക്ക് ശേഷം, സുഖകരമായ ഒരു മണം ഒരാളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഉയർത്തുകയും ചെയ്യും

സുഗന്ധ പൂരിതമായ വീട് ആക്കാൻ നിരവധി മാർഗങ്ങളുണ്ട് – റീഡ് ഡിഫ്യൂസറുകൾ, എയർ ഫ്രെഷനിംഗ് സ്പ്രേകൾ, മെഴുകുതിരികൾ, പോട്ട്‌പൂരി എന്നിവയാണവ.അരോമാതെറാപ്പി യിലെ വിവിധ മാർഗ്ഗങ്ങൾ മനസ്സിലാക്കാം

എല്ലാവരും ഉപയോഗിക്കാറുള്ള എയർ സ്‌പ്രേകൾ തുണികളും, വീടും ഫ്രഷ് ആക്കാൻ ഉപയോഗിക്കാമെങ്കിലും, അവ രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഉപരി ദോഷമേ ചെയ്യുകയുള്ളൂ.


ഇതിന് പകരം മണമില്ലാത്ത ഒരു മെഴുകുതിരി കത്തിച്ച് കുറച്ച് ഉരുകിയ ശേഷം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിൽ ചേർക്കുക, നിങ്ങൾ ആഗ്രഹിക്കുന്ന സുഗന്ധം മുറിയിൽ പരക്കും. ഇത് ആരോഗ്യകരമായ യാതൊരു ദോഷങ്ങളും ഉണ്ടാകുന്നില്ല

വിവിധ സുഗന്ധങ്ങൾ

എസ്സെൻഷ്യൽ ഓയിൽ ചൂടാക്കുകയും അവയുടെ ഗന്ധം വായുവിലേക്ക് കലരാൻ അനുവദിക്കുന്ന ഡിഫ്യൂസറുകളും ഓയിലും മാത്രം മതി ഒരു വീട് സുഗന്ധപൂരിതം ആക്കാൻ . 

ചില എസ്സെൻഷ്യൽ ഓയിലുകൾക്ക് മനസ്സിനെ സ്വസ്ഥവും വിശ്രമിക്കുന്നതുമായ ഫലമുണ്ടാക്കാൻ കഴിവുണ്ട് . ചില എണ്ണകൾക്ക്‌ മനസ്സിനെയും, ശരീരത്തെയും ഉത്തേജിപ്പിക്കാൻ കഴിയും.

ചന്ദനത്തിന് സുഖകരവും പ്രകൃതിദത്തമായ ഒരു ഗന്ധമുണ്ട്, അത് ആന്തരിക സമാധാനത്തിന്റെ ബോധം പകരുകയും ധ്യാനത്തെ സഹായിക്കുകയും ചെയ്യുന്നു. ജാസ്മിൻ സൂക്ഷ്മവും മനസ്സിനെ ഉണർത്തുന്നതുമായ ഒരു സുഗന്ധമാണ്, ഇത് ഉത്തേജകമായും ആൻറി ഡിപ്രസന്റും ആൻറി സ്പാസ്മോഡിക്, ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുന്നു.

ഒരുവന്റെ ഊർജ്ജത്തെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യാനായി മുല്ലപ്പൂ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്.

 ലാവെൻഡറിന് ശാന്തമായ ഗുണങ്ങളാണ് ഉള്ളത് , ഇത് ശരീരത്തെയും മനസ്സിനെയും വിശ്രമിക്കാൻ സഹായിക്കുന്നു, ഉറക്കമില്ലായ്മയും തലവേദനയും നേരിടാൻ ഈ ഗന്ധം സഹായിക്കുന്നു. 

Ylang Ylang (നക്ഷത്രത്തിന്റെ ആകൃതിയിലുള്ള മഞ്ഞ പുഷ്പത്തിൽ നിന്ന് വേർതിരിച്ചെടുത്തത്) എണ്ണ കിടപ്പുമുറിക്ക് അനുയോജ്യമാണ്. ഇതിന്റെ സുഗന്ധം നിങ്ങളെ ഉത്തേജിപ്പിക്കുകയും ക്ഷീണവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

പനി ഉള്ളപ്പോൾ, ചുമയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും തടയാൻ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ഒരു ഡിഫ്യൂസറിൽ ചേർത്താൽ മാത്രം മതി,

അരോമാതെറാപ്പി ഔഷധ ഗുണങ്ങൾ

എസ്സെൻഷ്യൽ ഓയിലിന്റെ സുഗന്ധം, നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും വായുവിലൂടെയുള്ള ബാക്ടീരിയകളുടെ അക്രമത്തെ ഇല്ലാതാക്കുകയും ചെയ്യും

താമരയുടെ സുഗന്ധം (മതപരമായ വഴിപാടുകളിൽ ഉപയോഗിക്കുന്നു), ഔഷധഗുണമുള്ളതും ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ്. 

ബേസിൽ (തുളസി) എന്ന പുണ്യ സസ്യത്തിന്റെ സുഗന്ധത്തിന് ശുദ്ധീകരണ ഗുണങ്ങളുണ്ട്, പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നു.

 നാരങ്ങ ശുദ്ധീകരണവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്നു മനസ്സിന് നവോന്മേഷം നൽകുന്നു, നാഡി ഞരമ്പുകളെ ശാന്തമാക്കുന്നു ചെയ്യും

റോസ് ഓയിൽ സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുന്നു, അതേസമയം റോസ്മേരി ഓയിൽ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു.

 നെറോളി ഓയിൽ (കയ്പ്പുള്ള ഓറഞ്ച് മരത്തിന്റെ പൂക്കളിൽ നിന്ന് ഉണ്ടാക്കുന്നത്) ഒരു സ്ട്രെസ് ബസ്റ്ററും മാനസിക ക്ഷീണം ഒഴിവാക്കുകയും ചെയ്യുന്നു.

അരോമാതെറാപ്പി നുറുങ്ങുകൾ

Essential oils diffusing at home in the morning light in Ottawa, ON, Canada

നിങ്ങളുടെ ഡ്രോയറുകൾക്കും ക്ലോസറ്റുകൾക്കും സുഗന്ധം പകരാനായി കുറച്ച് തുള്ളി ലാവെൻഡർ ഓയിൽ കോട്ടണിൽ പുരട്ടി ബോളുകളിൽ വയ്ക്കുക.

ഉണങ്ങിയ റോസ് ഇതളുകളും ഓറഞ്ച് കഷ്ണങ്ങളും, പുതിന, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ഉപയോഗിച്ച് പോട്ട്പൂരി നിർമിക്കാം . ഇടനാഴികളിലോ സൈഡ് ടേബിളുകളിലോ ഈ പോട്ട്പൂരി വയ്ക്കുക.

അടുക്കള കൗണ്ടറുകൾ വൃത്തിയാക്കാൻ, ടീ ട്രീ, ലാവെൻഡർ എസ്സെൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുക, കാരണം ഇവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

തറ തുടയ്ക്കുന്നതിന്, ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ച് തുള്ളി നാരങ്ങ എണ്ണ ചേർക്കുക. ചെറുനാരങ്ങ എണ്ണ പ്രാണികളെ അകറ്റുന്നു. ഒരു പാത്രത്തിൽ കുറച്ച് തുള്ളി നാരങ്ങാ എണ്ണ ചേർത്ത് നിങ്ങൾക്ക് ബാത്ത്റൂം ഫ്രഷ് ചെയ്യാനും കഴിയും.

വസ്ത്രങ്ങളുടെ ദുർഗന്ധം അകറ്റാൻ, ഒരു ചെറിയ സ്‌പ്രേ ബോട്ടിലിൽ കുറച്ച് തുള്ളി ലാവെൻഡർ ഓയിൽ ഇട്ട് അത് ഇസ്തിരിയിടുന്നതിന് മുമ്പ് വസ്ത്രങ്ങളിൽ തളിക്കുക.

ഒരു ഡിഫ്യൂസറിൽ പെപ്പർമിന്റ് എസ്സെൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നത് ചുവന്ന ഉറുമ്പുകളേയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നു.

ഉൽപ്പന്നങ്ങളുടെ ഏകദേശ വില:

  • അരോമ ഓയിൽസ് (10 മില്ലി): 250 രൂപ
  • ഹെർബൽ ധൂപവർഗ്ഗങ്ങൾ (12 പായ്ക്ക്): 275 രൂപ
  • ഫ്രെഷനേഴ്സ് (350 മില്ലി): 525 രൂപ
  • റീഡ് ഡിഫ്യൂസറുകൾ: 700 – 2,000 രൂപ
  • ചന്ദന എണ്ണ (20 മില്ലി): 600 രൂപ
  • ലാവെൻഡർ ഓയിൽ (20 മില്ലി): 275 രൂപ
  • റോസ് ഓയിൽ (20 മില്ലി): 400 രൂപ

ഹൈദരാബാദിലെ അല്ലു അർജുന്റെ വീട് കാണാം