ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.വീടെന്ന സങ്കൽപം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും.

ചിലർ വീട് നിർമ്മാണത്തിൽ ട്രഡീഷണൽ രീതികൾ പിന്തുടരാൻ താല്പര്യപ്പെടുമ്പോൾ മറ്റ് ചിലർ മോഡേണ് രീതികൾ ഉപയോഗപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നത്.

അതേസമയം മോഡേൺ, ട്രഡീഷണൽ രീതികൾ ഒത്തിണക്കി ഫ്യൂഷൻ ഡിസൈൻ വീടുകളിൽ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്.

വീടിന്റെ ഗേറ്റ് മുതൽ അകത്തളം വരെ ഫ്യൂഷൻ രീതി ഉപയോഗപ്പെടുത്തി നിർമിക്കാൻ സാധിക്കും.

ട്രോപ്പിക്കൽ കൊളോണിയൽ ഡിസൈനുകൾ പിന്തുടർന്ന് വളരെയധികം ഇക്കോഫ്രണ്ട്‌ലി ആയി തന്നെ ഫ്യൂഷൻ വീടുകൾ ഡിസൈൻ ചെയ്യാം.

അതേ സമയം പലരും ചിന്തിക്കുന്നത് ഫ്യൂഷൻ മോഡൽ വീടുകൾ നമ്മുടെ നാടിന് അനുയോജ്യമാണോ എന്നതാണ്.

വീടിന്റെ പരമ്പരാഗത ശൈലിക്കു മാറ്റം വരാതെ ഫ്യൂഷൻ ഡിസൈനിൽ ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.

ഫ്യൂഷൻ ഡിസൈൻ പിന്തുടർന്ന് ഒരു വീട് നിർമ്മിക്കുമ്പോൾ വീടിന്റെ ഗേറ്റ്, ചുറ്റും വരുന്ന മതിലുകൾ എന്നിവയ്ക്ക് പരമ്പരാഗത രീതി തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം മുഴുവൻ പേവിങ് സ്റ്റോണുകൾ നൽകി കൂടുതൽ ഭംഗിയാക്കാം.

അതിനായി നാച്ചുറൽ സ്റ്റോണുകൾ തന്നെ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നതിന് സഹായിക്കുന്നു.

വീടിന് വിൻഡോകൾ തിരഞ്ഞെടുക്കുമ്പോൾ ഡോർമർ ടൈപ്പ് ആണെങ്കിൽ കൂടുതൽ നല്ലത്.

വീടിന്റെ പുറംഭാഗത്ത് നിന്നു തന്നെ ഫ്യൂഷൻ ഡിസൈൻ സൗന്ദര്യം ആസ്വദിക്കാൻ ഇത് വഴിയൊരുക്കുന്നു.

സിറ്റൗട്ട് നൽകുമ്പോൾ വിശാലമായ രീതിയിൽ സജ്ജീകരിച്ച് നൽകുകയാണെങ്കിൽ അത് വരുന്നവർക്ക് ഇരിക്കാനുള്ള ഒരിടം എന്നതിലുപരി വീടിന്റെ അഴക് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഓപ്പൺ സിറ്റൗട്ട് രീതി തന്നെയാണ് ഫ്യൂഷൻ ഡിസൈന് ഏറ്റവും അനുയോജ്യം.

ഇന്റീരിയർ ചെയ്യുമ്പോൾ

ഫ്യൂഷന് പ്രാധാന്യം നൽകിക്കൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ കസ്റ്റമൈസ്ഡ് സോഫകൾ ഉപയോഗപ്പെടുത്താം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി അനുയോജ്യമായ നിറത്തിൽ സോഫകൾ തിരഞ്ഞെടുത്താൽ അത് കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു. ലിവിങ് സ്പേസ് സീലിംഗ് നൽകുമ്പോൾ ഡബിൾ ഹൈറ്റ് രീതി ഉപയോഗപ്പെടുത്തുന്നത് ഫ്യൂഷൻ ഡിസൈനിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

ഭിത്തിയോട് ചേർന്ന് ഗ്ലാസ് വിൻഡോകൾ ഫിറ്റ് ചെയ്ത് നൽകുന്നത് വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം നൽകുമെന്ന് മാത്രമല്ല കൂടുതൽ ഭംഗിയും നൽകുന്നതാണ്. ലിവിങ് സ്പേസിൽ ടിവി സ്റ്റാൻഡ് നൽകുമ്പോൾ എല്ലാ ഭാഗത്തുനിന്നും ഒരേ രീതിയിൽവ്യൂ ലഭിക്കുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാം. ഡൈനിങ് ഏരിയ യോട് ചേർന്ന് നൽകുന്ന വാഷ് ഏരിയയുടെ ഭാഗം ഓപ്പൺ രീതിയിൽ നൽകി അവിടെ പച്ചപ്പ് നിറക്കുക യാണെങ്കിൽ വീട്ടിലേക്ക് ഒരു പോസിറ്റീവ് എനർജി കൊണ്ടു വരാനായി സാധിക്കും. വാഷ് ഏരിയ സെറ്റ് ചെയ്യുമ്പോൾ കോർട്ട്‌യാർഡ് രീതി ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

വീടിന്റെ ടോപ് ഫ്ലോർ നൽകുമ്പോൾ

ഫ്യൂഷൻ ഡിസൈൻ പിന്തുടർന്നു കൊണ്ട് വീട് നിർമിക്കുമ്പോൾ സ്റ്റെയർ കേസുകൾ ഫ്ലോട്ടിംഗ് രീതിയിൽ നൽകുകയാണെങ്കിൽ അത് കൂടുതൽ ആകർഷണത നൽകും. യഥാർത്ഥ മരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി സ്റ്റീൽ സോളിഡ് എന്നിവ ഉപയോഗപ്പെടുത്തി സ്റ്റെയർകേസ് ഭംഗിയാക്കാം. ലളിതമായ രീതികളിൽ ബെഡ്റൂമുകൾ നൽകുകയാണെങ്കിൽ അവ ഒരു എലഗൻറ് ലുക്ക്‌ നൽകുകയും അതേ സമയം ആഡംബരത്തിന് പുതിയ ഒരു മാനം നൽകുകയും ചെയ്യുന്നു. ബാത്ത്റൂമുകൾ നിർമ്മിക്കുമ്പോഴും കൂടുതൽ സ്പെയ്സ് നൽകിക്കൊണ്ട് എലഗാൻറ് ആയ ഫ്ലോറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

താഴത്തെ നില നൽകുമ്പോൾ സാധാരണ രീതിയിൽ കോൺക്രീറ്റിംഗ് വർക്ക് ചെയ്തു ഉയർന്ന് നിൽക്കുന്ന ഭാഗങ്ങൾ ട്രസ് വർക്ക് ചെയ്ത് ഏതെങ്കിലും റൂഫിംഗ് ടൈലുകൾ പാകി നൽകാവുന്നതാണ്. വളരെ കുറഞ്ഞ സ്ഥലം മാത്രം ഉപയോഗപ്പെടുത്തി അതേസമയം കൂടുതൽ ഭംഗിയിൽ ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്യൂഷൻ ഡിസൈൻ വീടുകൾ നല്ല ഒരു ഓപ്ഷൻ തന്നെയാണ്.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ വീട് കൂടുതൽ ഭംഗിട്ടുള്ളതും അതേസമയം സൗകര്യപ്രദവും ആക്കി മാറ്റാൻ സാധിക്കും.