image courtesy : houzz

തെലുങ്ക് സിനിമാ നടൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരു സ്വപ്ന ഭവനത്തിന്റെ പദ്ധതിയുമായി ആമിർ & ഹമീദ അസോസിയേറ്റ്സിന്റെ ആമിർ ശർമ്മയെ സമീപിച്ചു – ഇന്റീരിയർ മറയ്ക്കുന്ന മിനിമലിസ്റ്റ് ഡിസൈനിലുള്ള ഒരു ബോക്‌സ് ആകൃതിയിലുള്ള ഒരു വീട് നിർമ്മിക്കാൻ ആയിരുന്നു “ക്ലയന്റ് ” ആവശ്യപ്പെട്ടത് ശർമ്മ പറയുന്നു. “നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഡിസൈനിലും വീട്ടിൽ ഉപയോഗിക്കേണ്ട വസ്തുക്കളിലും എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു .”

image courtesy : houzz


ഒരു ലീനിയർ ഫ്ലോട്ടിംഗ് ഘടനയായി സങ്കൽപ്പിക്കപ്പെട്ട ഈ പരന്ന മേൽക്കൂരയുള്ള വീടിനെ നേർരേഖകളും തനിവെളുത്ത നിറത്തിലുള്ള ഭിത്തികളും മനോഹരമാക്കുന്നു.  പരന്ന വെള്ള ഭിത്തിയിൽ ആകെയുള്ളത് ഒരു നേർത്ത തിരശ്ചീനമായ ഗ്ലാസ് സ്ട്രിപ്പ് മാത്രം. മുൻഭാഗത്ത് വിൻഡോകളോ വാസ്തുവിദ്യാ അലങ്കാരങ്ങളോ ഇല്ല. “ക്ലയന്റ് മുൻവശത്ത് വിൻഡോകൾ ആഗ്രഹിച്ചിരുന്നു” ശർമ്മ പറയുന്നു. “എന്നാൽ ഡിസൈനിൽ അൽപ്പം നിഗൂഢത ചേർക്കാനായി അവ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയും, അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. 

image courtesy : houzz

വീട് ഒറ്റനോട്ടത്തിൽ

image courtesy : houzz
  • ക്ലയന്റ് : അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും
  • സ്ഥാനം: ഹൈദരാബാദ്, ഇന്ത്യ
  • വലിപ്പം: 8,000 ചതുരശ്ര അടി (743.2 ചതുരശ്ര മീറ്റർ) രണ്ട് ഏക്കർ പ്ലോട്ടിൽ (8093.7 ചതുരശ്ര മീറ്റർ ) വീട്
  • ആർക്കിടെക്ചറൽ ഡിസൈനർ : ആമിർ & ഹമീദയിലെ ആമിർ ശർമ്മ അസോസിയേറ്റ്സ്
  • ഡിസൈൻ : ഈ ഹോളിഡേ ഹോമിന്റെ ചതുരാകൃതിയിലുള്ള ബോക്സ് ഡിസൈൻ.
image courtesy : houzz

ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.മുൻവശത്തുള്ള ഒരു ഇടനാഴി, ഒരു അറ പോലെയാണ് ഇതാണ് വീടിന്റെ പ്രവേശന കവാടം. ഇത് നീന്തൽക്കുളത്തിലേക്കും അവിടെനിന്ന് വീടിന്റെ ഉള്ളിലേക്കും നയിക്കുന്നു. ലൈറ്റ് ഷേഡുള്ള ഔട്ട്ഡോർ ഇരിപ്പിടം കുളത്തെ മനോഹരമാകുന്നു;  തൊട്ടപ്പുറത്തെ പൂന്തോട്ടത്തിനോട്‌ ചേർന്നുനിൽക്കുന്ന തരം കൃത്രിമ പുല്ല് ചുവരുകളിലൊന്നിൽ ഉപയോഗിക്കുന്നു .

image courtesy : houzz

പ്രവേശന കവാടവും, കുളവും നയിക്കുന്നത് ഡൈനിംഗ് ഏരിയ , ബാർ, കിച്ചൻ, ലിവിംഗ് ഏരിയ തുടങ്ങിയവയിലേക്ക് ആണ്. “ഒരു ഫങ്ഷണൽ ഏരിയയിൽ നിന്ന് അടുത്തതിലേക്ക് കടക്കുമ്പോൾ ലീനിയർ ലേഔട്ടിന് തടസ്സമില്ലാത്ത ഒഴുക്ക് സൃഷ്ടിക്കുന്ന രീതിയിലാണ് മുഴുവൻ രൂപകല്പന,” ശർമ്മ പറയുന്നു.

image courtesy : houzz

ഒരു ഹോളിഡേ ഹോം ആണെന്നത് കണക്കിലെടുത്ത്, കുറഞ്ഞ മെയിന്റനൻസ് ഉള്ള മെറ്റീരിയലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉദാഹരണത്തിന് , മുഴുവൻ തറയും സിമന്റ് എപ്പോക്സിയാണ്. ഇരിപ്പിടം, ബാർ, അടുക്കള കൗണ്ടറുകൾ, ഷെൽഫുകൾ എന്നിവ നിർമ്മിക്കാനും ഇതു തന്നെ ഉപയോഗിച്ചിരിക്കുന്നു.

image courtesy : houzz

ഡൈനിംഗ് രൂപപ്പെടുത്തിയിരിക്കുന്നത് സിമന്റ് അടിത്തറയുടെ മുകളിൽ ഒരു ഗ്ലാസ് ടോപ്പ് കൊണ്ടാണ് ഇതിനോട് ഇണങ്ങുന്ന വൈറ്റ് പ്ലൈ ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. സാധാരണ ഡൈനിംഗ് കസേരകൾക്ക് പകരം, ചലിക്കുന്ന ബെഞ്ചുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

image courtesy : houzz

ബാർ കൗണ്ടറിനൊപ്പം വൈറ്റ് ബാർ സ്റ്റൂളുകളും ഒരുക്കിയിട്ടുണ്ട്, പിന്നിലെ ഭിത്തിയിലെ റസ്റ്റിക് മെറ്റൽ പ്ലാങ്ക്, കുപ്പി ഹോൾഡറുകളെയും  അലങ്കാരങ്ങളുടെയും ഭംഗി ഇരട്ടിയാക്കുന്നു. 

image courtesy : houzz

മഞ്ഞ പിയാജിയോ വെസ്പ, എയർക്രാഫ്റ്റ് പ്രൊപ്പല്ലർ തുടങ്ങിയ പഴമയുടെ ആക്സസറികളാൽ സ്പേസുകളെല്ലാം അലങ്കരിച്ചിട്ടുണ്ട്.

വീട്ടിലെ ഒരേയൊരു കിടപ്പുമുറിയും, കുളിമുറിയും ഈ ലീനിയർ മോഡലിന്റെ അവസാനത്തിലാണ് സ്ഥിതിചെയ്യുന്നത്. കട്ടിൽ സിമന്റ് കൊണ്ട് നിർമ്മിച്ച ഒരു ഉയർന്ന പ്ലാറ്റ്‌ഫോമാണ്, അതേസമയം സീലിംഗ് തുറന്ന മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.

image courtesy : houzz

പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിലെ മറ്റ് ഘടകങ്ങളെ സംയോജിപ്പിക്കുന്നു. ഷവറും തറയിൽ ഘടിപ്പിച്ച ബാത്ത് ടബും ഒരു സ്കൈലൈറ്റ് ഉപയോഗിച്ച് ഫ്രെയിം ചെയ്തിരിക്കുന്നു. പച്ചച്ചെടികൾ ചുവരുകളിൽ നിരത്തിയിരിക്കുന്നത് ഊഷ്മളമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. .

വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന 42 × 15 അടി വലുപ്പം വരുന്ന നീന്തൽക്കുളം ഈ വീടിന്റെ മുഖ്യ ആകർഷണം തന്നെയാണ്.

ഈ വീടിന്റെ മുഴുവൻ ഘടനയും ഭൂനിരപ്പിൽ നിന്ന് ഏകദേശം നാലടി ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കാന്റലിവേർഡ് പ്ലാറ്റ്‌ഫോമിൽ ഒളിഞ്ഞിരിക്കുന്ന ലൈറ്റുകൾ രാത്രിയിൽ ഈ വീടിന് മറ്റൊരു ലോകമാക്കുന്നു.

വീടിന്റെ പുറംഭാഗങ്ങളിലും ലെഡ്ജുകളിലും വ്യത്യസ്ത നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന എൽഇഡി വരകളുണ്ട്.

ലിവിംഗ് ഏരിയയിൽ, വെളുത്ത ട്യൂബ് ലൈറ്റുകൾക്കൊപ്പം പരോക്ഷമായ ലൈറ്റിംഗും അടിസ്ഥാന വിളക്കുകളും ചേർക്കുന്നതിന് 35 അടി സ്ലിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്.  നീന്തൽക്കുളത്തിലും സ്പോട്ട്ലൈറ്റുകൾ ഒരുക്കിയിരിക്കുന്നുണ്ട്