നല്ല ഉറക്കത്തിനായി കിടപ്പുമുറിയിൽ വരുത്താം ഈ അഞ്ച് മാറ്റങ്ങൾ

നല്ല ഉറക്കത്തിനായി നിങ്ങളുടെ കിടപ്പുമുറി എങ്ങനെ സുഖകരവും വിശ്രമിക്കുന്നതിന് അനുയോജ്യമാക്കാം എന്ന് മനസിലാക്കാം.

എല്ലാവരും ഇപ്പോൾ സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ഒന്നാണ് ഉറക്കം ശരിയായില്ല എന്ന് .എന്നാൽ പലരും ഇതിന്റെ കാരണം തേടി പോകാറില്ല.

ഉറക്കം കുറയുന്നത് കാര്യമായ ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കാറുണ്ട്.ഉറക്ക കുറവിന്റെ പ്രധാന കാരണം പലപ്പോളും നിങ്ങൾ ഉറങ്ങുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ടിരിക്കുന്നു

നിങ്ങളുടെ കിടപ്പുമുറി നിങ്ങളുടെ വിശ്രമത്തിന്റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കാറുണ്ടെന്ന് നിങ്ങൾക്കറിയാമോ? 

കട്ടിൽ മുതൽ മെത്തകൾ വരെയുള്ള നിങ്ങളുടെ ചുറ്റുപാടുകൾ ഉറക്കത്തിൽ കാതലായ സ്വാധീനം ചെലുത്തുന്നുവെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഒരു കിടപ്പുമുറി എല്ലാ വീടിന്റെയും ഏറ്റവും സുഖപ്രദമായ സ്ഥലമായി ആണ് കണക്കാക്കപ്പെടുന്നത്

സമാധാനത്തോടെ ഉറങ്ങാനും ആത്യന്തികമായി അടുത്ത ദിവസം നന്നായി പ്രവർത്തിക്കാനും നിങ്ങളെ സഹായിക്കുന്ന കിടപ്പുമുറിയിൽ വരുത്താൻ കഴിയുന്ന അഞ്ച് ചെറിയ മാറ്റങ്ങൾ മനസ്സിലാക്കാം

അലങ്കോലങ്ങൾ ഒഴിവാക്കുക

Photo taken in London, United Kingdom

വൃത്തിയുള്ള കിടപ്പുമുറിയാണ് നല്ല വിശ്രമത്തിനുള്ള താക്കോൽ. എല്ലാ കാര്യങ്ങളും കൃത്യ സ്ഥലത്താണെന്ന് ഉറപ്പാക്കാൻ ഒരു ദിവസത്തിൽ കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ കിടപ്പുമുറിയുടെ മൊത്തത്തിലുള്ള രൂപഭാവത്തിൽ വലിയ സ്വാധീനം ചെലുത്തും.


 ഡ്രോയറുകൾ തുറന്നിടുന്നതും , അലങ്കോലമായും കിടക്കുന്നതും ഒഴിവാക്കുക. ജോലിയുമായി ബന്ധപ്പെട്ട പേപ്പറുകൾ വലിച്ചുവാരി ഇടുന്നതും ആദ്യം തന്നെ ഒഴിവാക്കാം.

കട്ടിലിനെ അറിയാം

നിങ്ങളുടെ കിടപ്പുമുറിയുടെ മേക്ക് ഓവർ പ്രക്രിയയിൽ നിങ്ങളുടെ കട്ടിലിന് ഉയർന്ന മുൻഗണന നൽകുക. 

സുഖസൗകര്യങ്ങൾക്കായി ഉയർന്ന നിലവാരത്തിലുള്ള കട്ടിലുകൾ വാങ്ങുന്നത് പരിഗണിക്കാവുന്നതാണ് .

പ്രകൃതിദത്തവും വിഷരഹിതവുമായ മരത്തിൽ നിർമ്മിച്ച തടിയുടെ നല്ല ഒരു ബെഡ് ഫ്രെയിം മികച്ച ഉറക്കം ഉറപ്പാക്കും.

നല്ല ഉറക്കത്തിനായി മികച്ച മെത്ത

പല ആളുകളും ശരാശരി 10 വർഷം വരെ ഒരു മെത്ത ഉപയോഗിക്കാറുണ്ട്, പക്ഷേ നിങ്ങൾ നടുവേദനയോടെയാണ് എല്ലാദിവസവും ഉണരുന്നതെങ്കിൽ അത് മാറ്റിസ്ഥാപിക്കാനുള്ള സമയം ആയിരിക്കുന്നു.

ഒരു മെത്തയിൽ നിന്ന് മതിയായ സപ്പോർട്ട് ലഭിക്കാത്തത് നിങ്ങളെ മോശം ഉറക്കത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തുകയും ചെയ്യും.

 നിങ്ങളുടെ നട്ടെല്ല് നിവർന്ന് നിൽക്കുന്ന നല്ല നിലവാരമുള്ള തലയിണകളും മെത്തകളും ഉപയോഗിക്കുന്നതുവഴി ഉറക്കം മെച്ചപ്പെടുത്താൻ കഴിയും.

ശരിയായ ബെഡ്ഷീറ്റ്

നല്ല ഒരു ബെഡ്ഷീറ്റിന് സുഖകരവും തണുപ്പ് നിലനിർത്തുന്നതുമായ ഒരു ഉറക്കം സൃഷ്ടിക്കാൻ കഴിയും . 

ഉയർന്ന ത്രെഡ് കൌണ്ട് ഉള്ള ബെഡ് ഷീറ്റുകൾ, പ്ലഷ് കംഫർട്ടറുകൾ, ഡുവെറ്റ് കവറുകൾ , ഷാമുകൾ, കോർഡിനേറ്റഡ് ടോസ് തലയിണകൾ എന്നിവയ്ക്ക് നിങ്ങളുടെ കിടക്കയെ ആകർഷകവും മികച്ച ഉറക്കവും സൃഷ്ടിക്കാൻ കഴിയും.

നിങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ചെടികൾ പരിപാലിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ?

നല്ല ഉറക്കത്തിനായി ഒരുങ്ങാം

നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നുണ്ട് . ചില നിറങ്ങൾക്ക് നിങ്ങളുടെ കിടപ്പുമുറി കൂടുതൽ വിശ്രമവും ആകർഷകവുമാക്കാനുള്ള കഴിവുണ്ട്. 

കിടപ്പുമുറിയിൽ കലാസൃഷ്‌ടികളും വാൾപേപ്പറുകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇവ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നവയാണോ എന്ന് പരിശോധിക്കുക.മുറിയിൽ വായനയ്ക്കും ഇരിപ്പിടത്തിനുമായി ഒരു ചെറിയ സ്ഥലം മാറ്റിവയ്ക്കുക.

ഈ ഭാഗം വായിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ടിവി കാണുന്നതിനോ ഉപയോഗിക്കാം. ഉറക്കം വരുമ്പോൾ ചടഞ്ഞു കൂടി ഇരിക്കാതെ വേഗം തന്നെ കിടക്കാൻ ശ്രദ്ധിക്കുക.

കിടപ്പുമുറിയുടെ നിറം, ടെക്സ്ചറുകൾ, പാറ്റേണുകൾ എന്നിങ്ങനെ എല്ലാ ഘടകങ്ങളുടെയും ശരിയായ ബാലൻസ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. ഇത് വീടിന്റെ യും റൂമിലെ യും അന്തരീക്ഷത്തെ മാത്രമല്ല നിങ്ങളുടെ ഉറക്കത്തെയും സാരമായി ബാധിക്കുന്നതാണ്